CrimeNEWS

ടിക്ടോക് താരം ലൈവ്‌സ്ട്രീമിങ്ങിനിടെ വെടിയേറ്റു മരിച്ചു; അക്രമി എത്തിയത് സമ്മാനപ്പൊതി കൈമാറാനെന്ന വ്യാജേന

മെക്‌സിക്കോ സിറ്റി: ബ്യൂട്ടി, മേക്കപ്പ് വീഡിയോകളുമായി ടിക്ടോക്കില്‍ താരമായിരുന്ന മെക്‌സിക്കോ സ്വദേശി വലേറിയ മാര്‍ക്കേസ് (23) ലൈവ്‌സ്ട്രീമിങ്ങിനിടെ അക്രമിയുടെ വെടിയേറ്റു മരിച്ചു. ഇന്‍സ്റ്റഗ്രാമിലും ടിക്ടോക്കിലുമായി രണ്ടു ലക്ഷത്തോളം ഫോളോവേഴ്‌സുള്ള വലേറിയ, ജെലിസ്‌കോയിലുള്ള ബ്യൂട്ടി സലൂണില്‍ ചൊവ്വാഴ്ച ലൈവ്‌സ്ട്രീമിങ് നടത്തുമ്പോഴാണ് ബൈക്കിലെത്തിയ അക്രമി വെടിയുതിര്‍ത്തത്. സമ്മാനപ്പൊതി കൈമാറാനെന്ന വ്യാജേനയാണ് ഇയാള്‍ എത്തിയത്.

അവര്‍ വരുന്നുവെന്ന് പറയുന്ന യുവതിയുടെ ശബ്ദത്തിന് പിന്നാലെ ഹേയ് വാലെ എന്ന പുരുഷ ശബ്ദവും കേട്ടതിന് തൊട്ട് പിന്നാലെയാണ് വെടിയൊച്ച കേട്ടത്. തൊട്ട് പിന്നാലെ ലൈവ് സ്ട്രീമിംഗിന്റെ ശബ്ദം മ്യൂട്ട് ചെയ്യപ്പെടുകയായിരുന്നു. സമ്മാനപ്പൊതി കൈമാറാനെന്ന വ്യാജേനയാണ് അക്രമി യുവതിയുടെ അടുത്തേക്ക് എത്തിയത്. തലയിലും നെഞ്ചിലും വെടിയേറ്റ് വലേറിയ കസേരയില്‍നിന്നു വീണപ്പോഴേക്കും മുഖം പൂര്‍ണമായി കാണിക്കാതെ അക്രമിയെന്ന് സംശയിക്കപ്പെടുന്ന ഒരാള്‍ ഫോണ്‍ കൈക്കലാക്കി ലൈവ്‌സ്ട്രീമിങ് നിര്‍ത്തുകയായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ ഉയര്‍ന്ന നിരക്കുള്ള രാജ്യമാണ് മെക്‌സിക്കോ. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഈ കേസും മെക്‌സിക്കോ അന്വേഷിക്കുന്നത്.

Signature-ad

നേരത്തെ ആരോ വിലയേറിയ സമ്മാനവുമായി വരുന്നതായി വലേറിയ മാര്‍ക്കേസ് ലൈവ് സ്ട്രീമിംഗിനിടെ വിശദമാക്കിയിരുന്നു. ലാറ്റിന്‍ അമേരിക്കന്‍, കരീബിയന്‍ രാജ്യങ്ങളില്‍ പരാഗ്വേ, യുറഗ്വേ, ബൊളീവിയ അടക്കമുള്ള രാജ്യങ്ങളിലേതിന് സമാനമായി സ്ത്രീകളോടുള്ള അക്രമം മെക്‌സിക്കോയിലും പെരുകുകയാണ്. 2023ല്‍ മാത്രം ഒരു ലക്ഷം പേരില്‍ ഒരാള്‍ വീതം ഇത്തരത്തിലാണ് ഈ രാജ്യങ്ങളില്‍ കൊല്ലപ്പെടുന്നതായാണ് യുഎന്‍ വിശദമാക്കുന്ന കണക്ക്. ഏറ്റവുമധികം അക്രമം നടക്കുന്ന മെക്‌സിക്കന്‍ നഗരങ്ങളിലൊന്ന് കൂടിയാണ് കൊലപാതകം നടന്ന ജെലിസ്‌കോ.

Back to top button
error: