NEWS
കഞ്ചാവ് കേസിൽ പിടികൂടിയ പ്രതിയുടെ ഫോണിൽ 5 വയസുകാരിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ, കുട്ടി നിരന്തരം പീഡനത്തിന് ഇരയായതായി സംശയമെന്ന് പോലീസ്, പോക്സോ കേസിൽ അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. ബന്ധുവിന്റെ അഞ്ച് വയസുള്ള കുട്ടിയെ പ്രതി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
അതേസമയം കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നോവെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഇയാളെ 50 ഗ്രാം കഞ്ചാവുമായി പിടികൂടിയപ്പോഴാണ് പീഡന ദൃശ്യങ്ങൾ കണ്ടെത്തിയത്. പെരുമ്പാവൂർ സ്വദേശിയായ പ്രതിക്കെതിരെ പോക്സോ കുറ്റവും ചുമത്തി. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു.