Month: April 2025
-
India
നടുറോഡില്‍ ഗതാഗത തടസപ്പെടുത്തി ഭാര്യയുടെ റീല്‍ ഷൂട്ടിങ്; പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
ചണ്ഡീഗഡ്: തിരക്കേറിയ റോഡിലെ സീബ്രാ ക്രോസിങ്ങില്‍ നൃത്തം ചെയ്യുന്ന ഭാര്യയുടെ റീല്‍ വൈറലായതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന് സസ്പെന്‍ഷന്‍. ചണ്ഡീഗഡ് പോലീസ് സേനയിലെ കോണ്‍സ്റ്റബിളായ അജയ് കുണ്ടുവിനെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. മാര്‍ച്ച് 20-നാണ് നടപടിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. അജയ്യുടെ ഭാര്യ ജ്യോതിയും സഹോദരന്റെ ഭാര്യയും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റോഡിലെ സീബ്രാ ലൈനില്‍ നിന്ന് ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത്. നടുറോഡില്‍ വെച്ചുള്ള ജ്യോതിയുടെ നൃത്തം ഈ മേഖലയില്‍ ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. തിരക്കുള്ള റോഡില്‍ ഡാന്‍സ് ചെയ്യുന്നതിന്റെയും ഇത് ചിത്രീകരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് ഛണ്ഡീഗഡ് സെക്ടര്‍ 34 പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ഉള്‍പ്പെടെയുള്ളവ പരിശോധിക്കുകയും ജ്യോതിക്കും കൂടെയുണ്ടായിരുന്നു യുവതിക്കുമെതിരേ കേസെടുക്കുകയും ചെയ്യുകയായിരുന്നു. ഭാര്യയുടെ വൈറല്‍ വീഡിയോ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചതിനാണ് അജയ് കുണ്ടുവിനെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. ഗതാഗതം തടസ്സപ്പെടുത്തി, പൊതുസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തി എന്നീ വകുപ്പുകളുടെ…
Read More » -
Crime
യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ മിന്നല്‍ പരിശോധന; മുറികളില്‍നിന്നും കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എക്സൈസ് നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ ചില മുറികളില്‍നിന്ന് ചെറിയ അളവില്‍ കഞ്ചാവ് പിടികൂടി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. 15 മുറികളില്‍ പരിശോധന നടത്തി. ആളൊഴിഞ്ഞ ഒരു മുറിയില്‍നിന്ന് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്ന് എക്സൈസ് സംഘം പറയുന്നു. മുറിയില്‍ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. പരിശോധന പെട്ടെന്ന് അവസാനിപ്പിച്ച് എക്സൈസ് സംഘം മടങ്ങി. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായ റെയ്ഡ് ഉദ്ദേശിച്ചാണ് എക്സൈസ് എത്തിയതെന്നാണ് വിവരം. എന്നാല്‍ മൂന്നു നാലു മുറികളില്‍ പരിശോധന നടത്തിയതിനു ശേഷം പൊടുന്നന്നെ സംഘം പിന്‍വാങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം പരിശോധനകളുടെ ഭാഗമായി നഗരത്തില്‍ അറസ്റ്റ് ചെയ്ത ആളുകളില്‍നിന്നു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്താന്‍ എക്സൈസ് തീരുമാനിച്ചത്. എല്ലാ മുറികളിലും പരിശോധന നടത്താനായിരുന്നു എക്‌സൈസിന്റെ തീരുമാനം. കളമശേരിയില്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് മെന്‍സ് ഹോസ്റ്റലില്‍ കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ കഞ്ചാവ് ശേഖരം…
Read More » -
Movie
ഹാട്രിക് അടിക്കാൻ ആസിഫ് അലി; കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം ഹിറ്റുകൾക്ക് ശേഷം ‘സർക്കീട്ട്’ മെയ് 8ന് തീയേറ്ററുകളിൽ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന ‘സർക്കീട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ് 8ന് ‘സർക്കീട്ട്’ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീ ബ്ലോക്കിബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന സിനിമയാണ്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച ‘സർക്കീട്ട്’, യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് എത്തുന്നത്. ആസിഫ് അലി, ദിവ്യ പ്രഭ എന്നിവരെ കൂടാതെ, ദീപക് പറമ്പോള്‍, ബാലതാരം ഓര്‍ഹാന്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍,…
Read More » -
LIFE
പങ്കാളിയുടെ ആത്മീയ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഉള്ളതല്ല വിവാഹം; ലൈംഗിക ബന്ധം ഒഴിവാക്കിയതിലൂടെ ഭര്‍ത്താവ് ഭാര്യയുടെ ഇഷ്ടങ്ങള്‍ വിലക്കി; നിങ്ങള്‍ക്ക് പറ്റിയത് സന്യാസമെന്നും കോടതി: വിവാഹ മോചനം അനുവദിച്ച ഹൈക്കോടതി വിധി ശ്രദ്ധേയം
കൊച്ചി: ആത്മീയ കാര്യങ്ങളിലടക്കം പങ്കാളിയുടെ താത്പര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരമല്ല വിവാഹമെന്ന് ഹൈക്കോടതി. പങ്കാളിയെ കടുത്ത മാനസിക വിഷമത്തിലേക്ക് നയിക്കുന്ന അവഗ ണനയും സ്‌നേഹക്കുറവും അവകാശ നിഷേധവും ക്രൂരതയ്ക്ക് തുല്യ മാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹ ലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. അന്ധവിശ്വാസം പുലര്‍ത്തുകയും അതിനായി നിര്‍ബന്ധിക്കുക യും ചെയ്ത ഭര്‍ത്താവില്‍ നിന്ന് ആയുര്‍വേദ ഡോക്ടറായ യുവതിക്ക് വിവാഹ മോചനം അനുവദിച്ച മു വാറ്റുപുഴ കുടുംബകോടതിയുടെ വി ധി ശരിവച്ചാണ് ഉത്തരവ് 2016ലാ യിരുന്നു ദമ്പതികളുടെ വിവാഹം. പുജകളിലും തീര്‍ത്ഥാടനങ്ങളിലും മുഴുകിയ ഭര്‍ത്താവിന് ലൈംഗിക ബന്ധത്തിലോ കുട്ടികളുണ്ടാകു ന്നതിലോ താത്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണവതിവി വാഹമോചനം തേടിയത്. പി.ജി പഠനം നിഷേധിച്ചെ ന്നും സ്‌റ്റൈപന്റ്‌റ് ദുരുപയോ ഗം ചെയ്‌തെന്നും പരാതിയു ണ്ടായി. ഒരു തവണ വി ഷയം ഒത്തുതീര്‍പ്പായെ ങ്കിലും ഭര്‍ത്താവ് വീണ്ടും അന്ധവിശ്വാസങ്ങളിലേ ക്ക് നീങ്ങി. പരാതിക്കാരി യെ അതിന് നിര്‍ബന്ധി ക്കുകയും ചെയ്തു. ഈ സാ ഹചര്യത്തിലാണ്…
Read More » -
Kerala
ഭര്‍ത്താവ് ഭക്തിമാര്‍ഗത്തില്‍, ‘മറ്റൊന്നിനും’ താത്പര്യമില്ല; യുവതിക്ക് വിവാഹ മോചനം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: കുടുംബജീവിതത്തോടുള്ള ഭര്‍ത്താവിന്റെ താല്‍പ്പര്യമില്ലായ്മയും ഭാര്യയോടുള്ള അടുപ്പമില്ലായ്മയും ദാമ്പത്യ കടമകള്‍ നിറവേറ്റുന്നതില്‍ ഭര്‍ത്താവ് പരാജയമാണെന്ന് വിലയിരുത്താം എന്ന് കേരള ഹൈക്കോടതി. ഭര്‍ത്താവിന് ലൈംഗിക ബന്ധത്തിനും കുടുംബജീവിതത്തോടും താത്പര്യമില്ലെന്നും ആത്മീയ വിഷയങ്ങളും ക്ഷേത്ര സന്ദര്‍ശനങ്ങളുമാണ് ഇഷ്ടമെന്നും ആരോപിച്ചുള്ള യുവതിയുടെ പരാതിയില്‍ വിവാഹ മോചനം ശരിവച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വിവാഹം പങ്കാളിയുടെ വ്യക്തിഗതമായ വിശ്വാസങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള അധികാരമല്ല. ആത്മീയ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇതുപരിഗണിക്കണം. ആത്മീയകാര്യങ്ങളില്‍ ഉള്‍പ്പെടെ സ്വന്തം താത്പര്യങ്ങള്‍ പങ്കാളിയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. ഇത് അവരോട് ചെയ്യുന്ന ക്രൂരതയാണ്. ഇത്തരം നടപടികള്‍ വൈകാരിക പ്രശ്നങ്ങള്‍ക്ക് വഴിവച്ചേക്കും. അതേസമയം, കുടുംബ ബന്ധത്തില്‍ താല്‍പര്യമില്ലാത്ത ഭര്‍ത്താവ് വൈവാഹിക ബന്ധത്തിലെ ഉത്തരവാദിത്തങ്ങള്‍ പാലിക്കുന്നതില്‍ പരാജയമാണ്. കോടതി ചൂണ്ടിക്കാട്ടി. തന്റെ ഭര്‍ത്താവ് അന്ധവിശ്വാസിയാണെന്നും ലൈംഗിക ബന്ധത്തിനും കുട്ടികള്‍ ഉണ്ടാകുന്നതിനും താല്‍പ്പര്യമില്ലെന്നും ആരോപിച്ച് വിവാഹമോചനം തേടിയാണ് യുവതി കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ മനോഭാവം കടുത്ത മാനസിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയെന്നും തന്നെ തനിച്ചാക്കി തീര്‍ത്ഥാടനത്തിന് പോകാറുണ്ടെന്നുമായിരുന്നു ആയുര്‍വേദ ഡോക്ടര്‍ കൂടിയായ യുവതിയുടെ ആരോപണം.…
Read More » -
Crime
ഭാര്യയെയും മകനെയും തലയ്ക്കടിച്ചുവീഴ്ത്തി, കഴുത്തറത്ത് കൊന്നു; യുവാവ് പിടിയില്‍
റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഭാര്യയെയും അഞ്ചുവയസ്സുകാരനായ മകനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. സരായികേല ജില്ലയില്‍ തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. ശുക്രം മുണ്ട എന്നയാളാണ് ഭാര്യയായ പാര്‍വതിയെയും മകന്‍ ഗണേഷിനെയും ഇരുമ്പുകൊണ്ടുള്ള പാത്രം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവം നടന്ന ഏതാനും മണിക്കൂറുകള്‍ക്കകം ശുക്രം പോലീസ് പിടിയിലാവുകയും ചെയ്തു. ഭാര്യയുമായുണ്ടായിരുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തുന്ന പ്രതിയും ഭാര്യയും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. കൊലപാതകം നടന്ന ദിവസവും ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പാര്‍വതിയുടെയും മകന്‍ ഗണേഷിന്റെയും കരച്ചില്‍ കേട്ട അയല്‍വാസികള്‍ ചെന്നുനോക്കുമ്പോള്‍ ചോരയില്‍ കിടക്കുന്ന ഇരുവരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശുക്രം മുണ്ഡ അധികം വൈകാതെ പോലീസ് പിടിയിലാവുകയും ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ കൊലപ്പെടുത്താനുപയോഗിച്ച ഇരുമ്പുകൊണ്ടുള്ള പാത്രവും ബ്ലേഡും കണ്ടെടുത്തു. തലയ്ക്കടിച്ച ശേഷം ഭാര്യയെയും മകനെയും ശുക്രം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും കൂടുതല്‍…
Read More » -
Crime
പെണ്‍കുട്ടിക്കൊപ്പം കസ്റ്റഡിയിലെടുത്തു; യുവാവ് സ്റ്റേഷനിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍
വയനാട്: പെണ്‍കുട്ടിക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിലെ ശൗചാലയത്തില്‍ തൂങ്ങി മരിച്ചു. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുല്‍ (18) ആണ് തൂങ്ങി മരിച്ചത്. ഏതാനും ദിവസം മുന്‍പ് മുട്ടില്‍ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കല്‍പറ്റ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ വൈകിട്ട് കോഴിക്കോട് നിന്ന് പെണ്‍കുട്ടിയേയും ഒപ്പമുണ്ടായിരുന്ന ഗോകുലിനേയും കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ താല്‍ക്കാലിക താമസ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇന്നു രാവിലെ ശൗചാലയത്തില്‍ പോയ ഗോകുല്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഗോകുലിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
Read More » -
Crime
ഇലന്തൂര്‍ നരബലി കേസ്; വിടുതല്‍ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്
കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരുടെ ഹര്‍ജികളില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഹര്‍ജി തള്ളിയാല്‍ പ്രതികള്‍ക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തും. കേസില്‍ തങ്ങള്‍ക്കെതിരെ തെളിവില്ലെന്നും കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയക് ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും ആണെന്നാണ് പ്രതികളുടെ വാദം. എന്നാല്‍, പ്രതികള്‍ക്കെതിരെ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉണ്ടെന്ന് വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് എത്തിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. എറണാകുളത്തെ ലോട്ടറി കച്ചവടക്കാരായ തമിഴ്നാട് സ്വദേശി പത്മയും വടക്കാഞ്ചേരി സ്വദേശി റോസ്ലിനുമാണ് കൊല്ലപ്പെട്ടത്. ഇരുവരെയും കാണാനില്ലെന്ന പരാതിയില്‍ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ നടത്തിയ നരബലി ഉള്‍പ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളും കൊലപാതകങ്ങളും പുറംലോകം അറിഞ്ഞത്. ദൃക്‌സാക്ഷികളില്ലാത്ത കേസായതിനാല്‍ തുടക്കം മുതല്‍…
Read More » -
Breaking News
‘മക്കൾ രണ്ടുപേരേയും നോക്കിയേക്കണം അമ്മേ…, ഞാൻ പോകുന്നു’!! പൂർണ ഗർഭിണിയായിരുന്ന യുവതി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തു
കുറുപ്പന്തറ: എട്ടു മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പിൽ അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണു പ്രസവ തിയതി അടുത്തിരിക്കെ ജീവനൊടുക്കിയത്. സംഭവത്തിൽ അമിതയുടെ മാതാപിതാക്കളുടെ പരാതിയിൽ വീട് പോലീസ് മുദ്രവച്ച് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഞായറാഴ്ച രാത്രി പത്തരയോടെ കണ്ടാറ്റുപാടത്തെ വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിലെ ഫാനിലാണ് അമിതയെ തൂങ്ങിയ നിലയിൽ കണ്ടത്. ഈ സമയം ഭർത്താവ് അഖിൽ വീട്ടിലുണ്ടായിരുന്നില്ല. വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു: ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല അതേസമയം മരിക്കുന്നതിനു മുൻപ് കടപ്ലാമറ്റത്തെ സ്വന്തം വീട്ടിലുള്ള അമ്മ എൽസമ്മയെ ഫോണിൽ വിളിച്ച്, താൻ ജീവനൊടുക്കുകയാണെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും പറഞ്ഞതിനു ശേഷമാണ് അമിത ജീവനൊടുക്കിയതെന്നു പോലീസ് പറഞ്ഞു. മകൾ വിളിച്ചയുടനെ എൽസമ്മ അഖിലിനെ ഫോണിൽ വിളിച്ചു. അഖിൽ വീട്ടിലെത്തിയപ്പോൾ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ട്രാഫിക്…
Read More »
