Month: April 2025
-
Crime
ക്ഷേത്ര പരിസരത്ത് മദ്യലഹരിയില്‍ നൃത്തം; ചോദ്യംചെയ്ത ജയില്‍ ഉദ്യോഗസ്ഥന്റെ മൂക്കിടിച്ച് തകര്‍ത്തു, പന്തം ജയനും സംഘവും പിടിയില്‍
തിരുവനന്തപുരം: മദ്യലഹരിയില്‍ നൃത്തം ചെയ്തത് തടഞ്ഞതിന് ജയില്‍ ഉദ്യോഗസ്ഥന്റെ മൂക്കിടിച്ച് തകര്‍ത്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എസ്.എല്‍.അനീഷിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കുപ്രസിദ്ധ കുറ്റവാളി പന്തം ജയനും സംഘവും പിടിയിലായി. പരുക്കേറ്റ ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി പൂജപ്പുര ജയിലിന്റെ സമീപമുള്ള ഗണപതി ക്ഷേത്രത്തിലായിരുന്നു സംഭവം. ജഗതി സ്വദേശി പന്തം ജയന്‍ എന്നുവിളിക്കുന്ന ജയന്‍ (42), ജയന്റെ സഹോദരന്‍ പ്രദീപ് (46), ദിനേശ് (30) എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെ പന്തം ജയന്‍ ഉള്‍പ്പെടുന്ന സംഘമെത്തുകയും മദ്യലഹരിയില്‍ ഡാന്‍സ് കളിക്കുകയും ചെയ്തു. ഇതു തടഞ്ഞ അനീഷിന്റെ മുഖത്ത് ജയന്‍ തലകൊണ്ട് ശക്തിയായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അനീഷിന്റെ മൂക്കിന്റെ അസ്ഥി തകര്‍ന്നു. അറസ്റ്റിലായ പ്രതികളെല്ലാം നേരത്തെ വിവിധ കേസുകളില്‍ പൂജപ്പുരയില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്.
Read More » -
കണക്കു നല്‍കിയില്ലെങ്കില്‍ ഉത്തരവിടും: പാലിയേക്കര ടോള്‍ കമ്പനിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; രണ്ടുവട്ടം കേസ് പരിഗണിച്ചിട്ടും ലാഭം വ്യക്തമാക്കിയില്ല; ഇതുവരെ പിരിച്ചത് 1521 കോടി
തൃശൂര്‍: ടോള്‍ പിരിവുമായി ബന്ധപ്പെട്ട കണക്കു നല്‍കാത്ത പാലിയേക്കര ടോള്‍ കമ്പനിക്കെതിരേ കര്‍ശന താക്കീതുമായി ഹൈക്കോടതി. ടോള്‍ പിരിവുമായി ബന്ധപ്പെട്ടു രണ്ടു തവണ കേസ് വാദത്തിനു വന്നിട്ടും രേഖകള്‍ ഹാജരാക്കാതിരുന്നതോടെയാണ് ഏഴിനു മുമ്പ് സമര്‍പ്പിക്കണമെന്നു നിര്‍ദേശിച്ചത്. രേഖകള്‍ നല്‍കിയില്ലെങ്കില്‍ കേസില്‍ ഉത്തരവു പറയുമെന്നും വ്യക്തമാക്കി. ടോള്‍ പിരിക്കാനുള്ള കാലാവധി 2026ല്‍നിന്ന് 2028ലേക്കു നീട്ടി നല്‍കിയതും ന്യായമായ ലാഭമുണ്ടാക്കിയിട്ടും പിരിവു തുടരുന്നതും ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് അഡ്വ. ഗംഗേഷ് മുഖാന്തിരമാണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖ്, പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണു വാദത്തിന് എടുത്തത്. ഹര്‍ജിക്കാരുടെ വാദം കേട്ട കോടതി ഫെബ്രുവരി 22ന് കരാര്‍ കമ്പനിയോടു റോഡു നിര്‍മാണത്തിനു ചെലവായ തുക, ന്യായമായി ഉദ്ദേശിക്കുന്ന ലാഭസംഖ്യ എന്നിവ വ്യക്തമാക്കി കണക്കുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് ഇടക്കാല ഉത്തരവിട്ടു. ഇതിനുശേഷം രണ്ടുവട്ടം കേസ് പരിഗണിച്ചിട്ടും രേഖകള്‍ ഹാജരാക്കാതെ വന്നതോടെയാണു കോടതി രൂക്ഷമായ പരാമര്‍ശം നടത്തിയത്. 13…
Read More » -
Breaking News
കയ്യിൽ കാശും കരുതിക്കോ…!! മൊബൈലിലൂടെ പേയ്മെൻ്റ് നടത്താൻ സാധിക്കണമെന്നില്ല… രാജ്യത്ത് ഗൂഗിൾ പേ ഉൾപ്പെടെയുള്ള യുപിഐ സേവനങ്ങൾ കുളമായി.. നട്ടംതിരിഞ്ഞ് ജനങ്ങൾ…
ന്യൂഡൽഹി: ഇന്ന് ഉച്ചമുതൽ വൈകുന്നേരം വരെ മൊബൈൽ ബാങ്കിങ്ങിനെ വിശ്വസിച്ച് കയ്യിൽ പണവുമില്ലാതെ പുറത്തിറങ്ങാൻ നിൽക്കണ്ട, പണികിട്ടും. വാർഷിക കണക്കെടുപ്പ് നടക്കുന്നതിനാൽ വൈകുന്നേരം വരെ യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ മുടങ്ങും. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 4 മണിവരെ യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. ഫര്‍ണിച്ചര്‍ വേണോയെന്ന് ചോദിച്ച് കെ.സി. വേണുഗോപാലും യതീഷ് ചന്ദ്രയും! വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തട്ടിപ്പിന്റെ കേന്ദ്രമാകുന്നു; പിന്നില്‍ ഒരേ സംഘങ്ങള്‍; ജാഗ്രതാ നിര്‍ദേശവുമായി പോലീസ് അതേസമയം സമാന രീതിയിൽ സൗത്ത് ഇന്ത്യൻ ബാങ്ക്, ആക്സിസ് തുടങ്ങി മറ്റു ബാങ്കുകളുടേയും ഡിജിറ്റൽ സേവനങ്ങൾ നിലവിൽ മുടങ്ങിക്കിടക്കുകയാണ്. വാർഷിക കണക്കെടുപ്പ് കാരണമാണ് ഇടപാടുകളിൽ തടസം നേരിടുന്നതെന്നാണ് എസ്ബിഐ അറിയിച്ചത്. അതേസമയം, ഉപഭോക്താക്കൾക്ക് യുപിഐ ലൈറ്റും എടിഎമ്മും ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് തടസമുണ്ടാകില്ല.
Read More » -
Breaking News
‘നന്ദി ഇല്ല’, വെട്ടിയ കൂട്ടത്തിൽ സുരേഷ് ഗോപിയും, എമ്പുരാനിൽ 17 അല്ല 24 വെട്ടുകൾ
തിരുവനന്തപുരം: എറെ വിവാദങ്ങൾ സൃഷ്ടിച്ച മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ വരുത്തിയത് 24 വെട്ടുകൾ. എമ്പുരാന്റെ നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. അതേപോലെ ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ ഒഴിവാക്കി. കൂടാതെ മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എൻഐഎ എന്ന് പരാമർശിക്കുന്ന സീൻ നീക്കം ചെയ്തു. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ട്. നേരത്തെ പതിനേഴ് വെട്ടുകളാണ് ചിത്രത്തിൽ വരുത്തുന്നത് എന്നാണ് വാർത്ത വന്നിരുന്നത്. എന്നാൽ അതിൽ കൂടുതൽ രംഗങ്ങൾ മാറ്റിയതായാണ് റീ എഡിറ്റിംഗ് സെൻസർ രേഖ വ്യക്തമാക്കുന്നത്. മരിച്ചയാളുടെ പേഴ്സില്‍നിന്ന് പണം മോഷ്ണം; എസ്ഐയെ പിരിച്ചുവിട്ടേക്കും, സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട് അതേ സമയം എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്ത് എത്തിയിരുന്നു. തെറ്റുകൾ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല ആണെന്നും…
Read More » -
Movie
‘എമ്പുരാന്‍’ മൂന്നാം ഭാഗം ഉറപ്പ്, സിനിമയിലെ മാറ്റം ഭയന്നിട്ടല്ല, മോഹന്‍ലാലിന് കഥയടക്കം എല്ലാമറിയാം, പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട; വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ആന്റണി പെരുമ്പാവൂര്‍
കൊച്ചി: എമ്പുരാന്‍ സിനിമാ വിവാദത്തില്‍ ആദ്യമായി പരസ്യമായി പ്രതികരിച്ചു നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമയിലെ മാറ്റങ്ങള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് പുറത്തല്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമ പുറത്തിറങ്ങിയപ്പോള്‍ ചിലര്‍ക്ക് വിഷമങ്ങള്‍ ഉണ്ടായി എന്നറിഞ്ഞു. ഇതോടെ തെറ്റു തിരുത്തുകയാണ് ചെയ്തത്. എല്ലാവരും അറിഞ്ഞുകൊണ്ടാണ് മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ മൂന്നാം ഭാഗം തീര്‍ച്ചായയുമുണ്ടാകുമെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന് എല്ലാമറിയാമെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിന് സിനിമയുടെ കഥയടക്കം എല്ലാമറിയാമെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടതില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. റീ എഡിറ്റിംഗില്‍ മുരളീ ഗോപിക്ക് വിയോജിപ്പുണ്ടെന്ന് കരുതേണ്ടെന്നും മാറ്റത്തിലും എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. എമ്പുരാനില്‍നിന്ന് മുറിച്ചു മാറ്റിയത് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ മാത്രമാണെന്നും ആന്റണി പറഞ്ഞു. ചിത്രത്തിന്റെ റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് തന്നെ തീയേറ്ററുകളില്‍ എത്തിക്കാനാണ് ശ്രമം. ആഗോള തലത്തില്‍ 200 കോടി കളക്ഷന്‍ വന്നിട്ടുണ്ട്. ഇതൊന്നും വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും മുരളി ഗോപി…
Read More » -
Kerala
8 മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു, സംഭവം കോട്ടയം കുറുപ്പന്തറയില്‍
എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ ഭർതൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പന്തറ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പില്‍ അഖില്‍ മാനുവലിന്‍റെ ഭാര്യ അമിത സണ്ണി (32)ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. മക്കളായ അനയ (4),അന്ന (രണ്ടര) എന്നീ കുട്ടികള്‍ അമിതയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. രാത്രിയില്‍ അമിത വീട്ടുകാരെ ഫോണില്‍ വിളിച്ചു താന്‍ മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. അമിതയുടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെ ഭർത്താവ് അഖിലിനെ ഫോണില്‍ വിളിച്ചു വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഖില്‍ വന്നു നോക്കിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ അമിതയെ കാണുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മകനും മരുമകളും തമ്മില്‍ വഴക്കിട്ടതായും പിന്നീട് അഖില്‍ പുറത്തേക്ക് പോയ സമയത്താണ് അമിത തൂങ്ങിയതെന്നും അഖിലിന്‍റെ മാതാവ് ഷേര്‍ളി പൊലീസിനോടു പറഞ്ഞു. വൈക്കം തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വീട്ടിലും പരിശോധനകള്‍…
Read More » -
Crime
മരിച്ചയാളുടെ പേഴ്സില്‍നിന്ന് പണം മോഷ്ണം; എസ്ഐയെ പിരിച്ചുവിട്ടേക്കും, സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്
എറണാകുളം: ട്രെയിനില്‍ നിന്ന് വീണുമരിച്ച അസാം സ്വദേശിയുടെ പേഴ്സില്‍ നിന്ന് പണം മോഷ്ടിച്ച എസ്.ഐക്കെതിരെ കടുത്ത നടപടിക്ക് നീക്കം. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്.ഐയും കോതമംഗലം നെല്ലിക്കുഴി സ്വദേശിയുമായ പി.എം. സലീമിനെതിരെയാണ് നടപടി. അസാം സ്വദേശി ജിതുല്‍ ഗോഗോയുടെ (27) പണം കൈക്കലാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സലീമിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആലുവ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി എം വര്‍ഗീസിനോട് എസ്പി വൈഭവ് സക്സേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാലുടന്‍ തുടര്‍ നടപടികളിലേയ്ക്ക് കടക്കാനാണ് നീക്കം. സര്‍വീസില്‍ നിന്ന് പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടായേക്കാമെന്നും സൂചനയുണ്ട്. പി എം സലീം സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്നാണ് ആലുവ ഡിവൈഎസ്പി പി ആര്‍ രാജേഷിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. 19നാണ് ജിതുല്‍ ഗോഗോയ് മരിച്ചത്. ഇയാളുടെ പേഴ്സില്‍ 8000 രൂപയുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസുകാര്‍ പേഴ്സില്‍ ഉണ്ടായിരുന്ന തുകയുള്‍പ്പെടെ രേഖപ്പെടുത്തി സ്റ്റേഷനിലെ ജി.ഡി ചാര്‍ജിന്റെ മേശയ്ക്ക് മുകളില്‍ വച്ചു. മരിച്ചയാളുടെ…
Read More » -
Breaking News
സര്‍ക്കാര്‍ കെട്ടിവച്ചത് 26.56 കോടി; എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ആവശ്യപ്പെട്ടത് 546 കോടി; വയനാട് ടൗണ്‍ഷിപ്പിലെ സ്ഥലം ഏറ്റെടുപ്പില്‍ അനിശ്ചിതത്വം; കോടതി വ്യവഹാരം നീളും; ശിലാ സ്ഥാപനത്തിന് ഭൂമി നല്‍കിയത് പ്രതീകാത്മകമായി
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കു ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലയിട്ടെങ്കിലും സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പുല്‍പ്പാറ ഡിവിഷനിലാണു പ്രതിസന്ധി. ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്റെ ശി ലാസ്ഥാപനം മാര്‍ച്ച് 27ന് എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചെങ്കിലും ഭവനങ്ങളുടെയും അനുബ ന്ധ നിര്‍മിതികളുടെയും പ്രവൃത്തി തുടങ്ങുന്നതിനു തടസമുണ്ടെന്നു നിയമരംഗ ത്തുള്ളവര്‍ പറയുന്നു. എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ ഏറ്റെടുത്ത 64.4075 ഹെക്ടര്‍ ഭൂമി ക്കു നഷ്ടപരിഹാരമാ യി മന്ത്രിസഭ തീരുമാ നിച്ചത് 26.56 കോടി രൂപയാണ്. ഈ തുക സര്‍ക്കാര്‍ കോടതിയി ല്‍ കെട്ടിവച്ചിട്ടുമുണ്ട്. എന്നാല്‍, ഇത്രയും ഭൂ മിക്കു വിലയും ആസ്തി നഷ്ടപരിഹാരവുമായി 546 കോടി രൂപയാണ് എല്‍സ്റ്റന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് ആവശ്യപ്പെ ടുന്നത്. ഇതുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ മൂന്നിനു പരിഗണി ക്കാനിരിക്കയാണ്. ഭൂമിവിഷയത്തില്‍ ഹൈക്കോടതിയില്‍നിന്നു ഇച്ഛിക്കുന്ന വിധത്തില്‍ ഉത്തരവ് ഉണ്ടാ കുന്നില്ലെങ്കില്‍ സുപ്രീംകോടതിയെ…
Read More » -
Kerala
മദ്യപിച്ച് കീഴ്ശാന്തിയെ മര്‍ദ്ദിച്ച പൂജാരിമാര്‍ വീണ്ടും ഡ്യൂട്ടിക്ക്; തിരികെയെടുത്തത് ചോറ്റാനിക്കര ക്ഷേത്രത്തില്‍
എറണാകുളം: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ അത്താഴപൂജയ്ക്കു ശേഷം മദ്യപിച്ച് സമീപത്തെ ഹോട്ടലില്‍ കീഴ്ശാന്തിയെ മര്‍ദ്ദിച്ചതിന് പുറത്താക്കിയ രണ്ട് പൂജാരിമാരെ തിരികെ പ്രവേശിപ്പിച്ചതില്‍ വിവാദം. ഇവരില്‍ ഒരാള്‍ സി.പി.ഐ അനുഭാവിയാണ്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് തിരിച്ചെടുത്തത്. ക്ഷേത്രത്തിലെ ശ്രീകോവിലുകളിലൊന്നായ മേല്‍ക്കാവിലെ കീഴ്ശാന്തിമാരാണ് ഇരുവരും. മര്‍ദ്ദനമേറ്റത് ക്ഷേത്രത്തിലെ മറ്റൊരു ശ്രീകോവിലായ കീഴ്ക്കാവിലെ കീഴ്ശാന്തിക്കാരനാണ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രത്തിന് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത് കഴിഞ്ഞ 23ന് രാത്രി പത്തി?ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ രാജേശ്വരി ഹോട്ടലിലായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് കീഴ്ക്കാവിലെ ശാന്തിക്കാരനെ മര്‍ദ്ദിച്ചത്. നെറ്റിക്കും ചുണ്ടിനും പരിക്കേറ്റു. മുത്തുമാല ആവശ്യപ്പെട്ട് മുമ്പുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മര്‍ദ്ദനമേറ്റ ശാന്തിക്കാരന്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടും നല്‍കി. തുടര്‍ന്നാണ് രണ്ടുപേരെയും പുറത്താക്കിയത്. ഇവരും പരാതി നല്‍കിയിരുന്നു. പിന്നീട് സംഭവം പൊലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പിലെത്തി. തുടര്‍ന്ന് ഇരുവരേയും തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ചില സി.പി.ഐ പ്രാദേശിക നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍, മര്‍ദ്ദിച്ചവരും മര്‍ദ്ദനമേറ്റ…
Read More »
