Month: April 2025

  • Breaking News

    വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു: ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

    ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിൽ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകൾ ലഭിക്കുക. ഡൽഹിയിൽ പുതുക്കിയ വില 1,762 രൂപയാണ്. ചെന്നൈയിൽ വില 1921.50 ആയി. മാർച്ച് ഒന്നിന് പ്രധാന നഗരങ്ങളിൽ വാണിജ്യ എല്‍പിജി സിലിണ്ടർ വില 6 രൂപ വർധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ ഏഴ് രൂപ കുറച്ചതിനു ശേഷമായിരുന്നു ഈ വർധനവ്. വിപണിയിലെ തുടർച്ചയായ ചാഞ്ചാട്ടത്തിനു പിന്നാലെയാണ് ഇപ്പോൾ 41 രൂപ കുറഞ്ഞിരിക്കുന്നത്. വാണിജ്യ എൽപിജി നിരക്കുകളിൽ പതിവായി മാറ്റങ്ങൾ വരുത്തുന്നുണ്ടെങ്കിലും, ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്.

    Read More »
  • Breaking News

    ട്രാഫിക് നിയമ ലംഘനം: കടുത്ത നടപടിക്ക് കേന്ദ്രം: പിഴത്തുക അടയ്ക്കാത്തവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; മൂന്ന് ഇ- ചലാനുകള്‍ അവഗണിക്കുന്നവരുടെ ലൈസന്‍സ് കണ്ടുകെട്ടും; ഉയര്‍ന്ന ഇന്‍ഷുറന്‍സ് ഇടാക്കുന്നതും പരിഗണനയില്‍

    ന്യൂഡല്‍ഹി: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴത്തുക അടയ്ക്കാത്തവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ കേന്ദ്ര നീക്കം. ഇ-ചെലാന്‍ ലഭിച്ച് മൂന്നുമാസത്തിനകം പിഴത്തുക അടച്ചില്ലെങ്കിലാണ് ഈ നടപടി നേരിടേണ്ടിവരുന്നത്. ഒരു സാമ്പത്തികവര്‍ഷം മൂന്ന് ഇ-ചെലാനുകള്‍ അവഗണിക്കുന്നവരുടെ ലൈസന്‍സ് കണ്ടുകെട്ടും. 90 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ കരിമ്പട്ടികയില്‍പ്പെടുത്തു ന്നതാണ്നിലവിലെ രീതി. ഇതാണ് ഡ്രൈവിംഗ് ലൈസന്‍സോ, ആര്‍. സിയോ റദ്ദാക്കുന്ന തരത്തിലേക്ക് നീങ്ങുന്നത്. പിഴത്തുക അവഗണിക്കുകയും നിയമലംഘനം ആവര്‍ത്തിക്കുക യും ചെയ്യുന്ന പ്രവണത വ്യാപകമാ യ പശ്ചാത്തലത്തിലാണ് കര്‍ശന നടപടിക്ക് നീക്കം. ഇതിനായി മോ ട്ടോര്‍ വാഹന നിയമങ്ങളിലും ചട്ട ങ്ങളിലും മാറ്റം വരുത്തേണ്ടിവരും. ആധുനിക സംവിധാനങ്ങളുടെ സ ഹായത്തോടെ ഗതാഗത മാനേജ്‌മെന്റ് കര്‍ശനമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. രണ്ട് ഇ – ചെലാനുകളില്‍ പിഴയടയ്ക്കാനുണ്ടെങ്കില്‍ വണ്ടിയുടമയില്‍ നിന്ന് ഉയര്‍ന്ന ഇന്‍ഷ്വറന്‍സ് പ്രീമിയം ഈടാക്കുന്നതും പരിഗണി ക്കുന്നു. ഇന്‍ഷ്വറന്‍സ് കമ്പനികളുമായി കൂടിയാലോചനകള്‍ തുടങ്ങി യെന്നാണ് സൂചന. പിഴയുണ്ടായാല്‍തന്നെ ആര്‍ടി ഓഫീസില്‍ ബന്ധപ്പെടുമ്പോഴാണു പലരും അറിയുന്നത്. പരാതി വ്യാപകമായതിനാല്‍…

    Read More »
  • Breaking News

    അറസ്റ്റ് ചെയ്യാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച് കഞ്ചാവ് കേസ് പ്രതി

    കാസർകോട് : അറസ്റ്റു ചെയ്യാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കഞ്ചാവ് കേസിലെ പ്രതി.കുമ്പള ബംബ്രാണിയിലെ അബ്ദുൾ ബാസിത് ആണ് അക്രമിച്ചത്. കാസർകോട് നാർക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥരായ കെ പ്രജിത്, കെ രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. ബാസിത് 100 കിലോ കഞ്ചാവ് കടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ അബ്ദുൾ ബാസിത് ഇരുമ്പ് വടി കൊണ്ട് അക്രമിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ പിന്നീട് പിടികൂടി കോടതിയിൽ ഹാജരാക്കി.

    Read More »
  • Breaking News

    മണി ഹീസ്റ്റ് സ്റ്റൈൽ ബാങ്ക് കവർച്ച, 15 ലക്ഷം വായ്പ നിരസിച്ച ബാങ്കിൽ നിന്ന് 17 കിലോഗ്രാം സ്വർണം കവർന്ന ബേക്കറിയുടമയും സംഘവും പിടിയില്‍

    ബെംഗളൂരു: 15 ലക്ഷം രൂപയുടെ വായ്പയ്ക്കുള്ള അപേക്ഷ നിരസിച്ചതില്‍ പ്രകോപിതരായി ബാങ്ക് കൊള്ളയടിച്ച ബേക്കറിയുടമയും സംഘവും പിടിയില്‍. എസ്ബിഐ ദാവണഗെരെ ന്യാമതി ശാഖയില്‍ കവര്‍ച്ച നടത്തിയവരെയാണ് പോലീസ് തിങ്കളാഴ്ച അറസ്റ്റുചെയ്തത്. തമിഴ്നാട് സ്വദേശികളായ വിജയ് കുമാര്‍, അജയ് കുമാര്‍, പരമാനന്ദ്, ദാവണഗെരെ സ്വദേശികളായ അഭിഷേക്, മഞ്ജുനാഥ്, ചന്ദ്രു എന്നിവരാണ് അറസ്റ്റിലായത്. വിജയ് കുമാറും അജയ് കുമാറും സഹോദരങ്ങളാണ്. 17.7 കിലോഗ്രാം സ്വര്‍ണമാണ് കവര്‍ന്നത്. ഉസലംപട്ടിയില്‍ 30 അടി താഴ്ചയുള്ള കിണറില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു 15 കിലോഗ്രാം. ബാക്കി ചില ജൂവലറികളില്‍നിന്ന് പിടിച്ചെടുത്തു. 13 കോടി രൂപ മൂല്യം വരും. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് സ്ട്രോങ് റൂം തകര്‍ത്ത് സ്വര്‍ണമടങ്ങിയ ലോക്കര്‍ ഒക്ടോബര്‍ 26-ന് കവര്‍ന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വിജയ് കുമാറും അജയ് കുമാറും ന്യാമതിയില്‍ ബേക്കറിക്കച്ചവടം നടത്തുകയാണ്. 2023-ല്‍ വിജയകുമാര്‍ ബാങ്കില്‍നിന്ന് 15 ലക്ഷം രൂപയുടെ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നിരസിച്ചു. തുടര്‍ന്ന്, ഒരു ബന്ധുവിന്റെ പേരില്‍ അപേക്ഷ നല്‍കിയെങ്കിലും…

    Read More »
  • Breaking News

    മദ്യപാനികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ബിയർ ബോട്ടിൽ വലിച്ചെറിഞ്ഞു, ചെന്നുവീണത് റോഡിലൂടെ പോവുകയായിരുന്ന 5 വയസുമാരന്റെ ദേഹത്ത്- അന്വേഷണം ആരംഭിച്ചു

    തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിയർ ബോട്ടിൽ ദേഹത്തു വീണ് അഞ്ചുവയസുകാരന് പരുക്കേറ്റതിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാട്ടാക്കട എസ്ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെയാണ് കാട്ടാക്കടയിലെ ബാറിൽ എത്തിയവർ തമ്മിലുണ്ടായ തർക്കത്തിനിടയിൽ പുറത്തേക്ക് എറിഞ്ഞ ബിയർകുപ്പി അഞ്ചുവയസുകാരന്റെ ദേഹത്തു വീണ് പരുക്കേറ്റത്. എമ്പുരാനിട്ട് പണിയാൻ തമിഴരും രം​ഗത്ത്, സിനിമയിലെ സാങ്കൽപ്പിക അണക്കെട്ട് മുല്ലപ്പെരിയാർ- പ്രതിഷേധവുമായി തമിഴ് കർഷകർ സംഭവത്തിൽ അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരുക്കേറ്റത്. മദ്യപാനികൾ എറിഞ്ഞ ബിയർ കുപ്പി ദേഹത്തു വീഴുകയായിരുന്നു. കുഞ്ഞിൻ്റെ നെഞ്ചിലും കാലിലും ബിയർ കുപ്പിയുടെ ചില്ലുകൾ പതിക്കുകയായിരുന്നു. പുറത്ത് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്നു അഞ്ച് വയസുകാരനും പിതാവും. കൈക്കും നെഞ്ചിനും പരുക്കേറ്റ കുട്ടി നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം കുട്ടിയുടെ പിതാവിനും പരുക്കേറ്റിട്ടുണ്ട്.

    Read More »
  • NEWS

    സൂക്ഷിക്കുക… ഏപ്രിലിൽ കേരളത്തിലും കർണാടകയിലും കനത്ത മഴയ്ക്കും ഉരുൾപൊട്ടലിന് സാധ്യത, ചൂട് കൂടും- ജാ​ഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

    ഡൽഹി: ഏപ്രിലിൽ കേരളത്തിലും കർണാടകയിലും കനത്ത വേനൽമഴയ്ക്കും ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര അറിയിച്ചു. കേരളത്തിൽ ഏപ്രിൽ നാല് വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്. അതേപോലെ അടുത്തമാസം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മൃത്യുഞ്ജയ് മൊഹാപാത്ര മുന്നറിയിപ്പ് നൽകി. അതേസമയം ഏപ്രിൽ ജൂൺ മാസങ്ങളിൽ രാജ്യത്ത് സാധാരണയിലും ഉയർന്ന ചൂട് അനുഭവപ്പെടുമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണ നിലയിലുള്ള മഴ ലഭിക്കുമെങ്കിലും ഇന്ത്യയിൽ മധ്യ- കിഴക്കൻ സംസ്ഥാനങ്ങളിലും, വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും ഉഷ്ണതരംഗം കൂടാനും സാധ്യതയുണ്ട്. കൂടാതെ കേരളത്തിൽ ഈ മാസം വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും, മൂന്നാം തീയതി ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ…

    Read More »
  • Breaking News

    എമ്പുരാനിട്ട് പണിയാൻ തമിഴരും രം​ഗത്ത്, സിനിമയിലെ സാങ്കൽപ്പിക അണക്കെട്ട് മുല്ലപ്പെരിയാർ- പ്രതിഷേധവുമായി തമിഴ് കർഷകർ

    ചെന്നൈ: റീ എഡിറ്റിംഗ് ചെയ്ത പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഇന്ന് തിയേറ്ററുകളിൽ എത്താനിരിക്കെ സിനിമയുമായി ബന്ധപ്പെട്ട് പുതിയ വിവാദം. വിവാദം ഇത്തവണ ചെന്നെെയിൽ നിന്നാണ്. സിനിമയിൽ അണക്കെട്ടിനെക്കുറിച്ച് പരാമർശിക്കുന്ന രംഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഒരുവിഭാഗം കർഷകർ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിൽ സാങ്കൽപ്പിക പേരിലാണ് അണക്കെട്ടിനെക്കുറിച്ച് പറയുന്നത്. ഇത് മുല്ലപ്പെരിയാറിനെ ഉദേശിച്ചുള്ളതാണെന്നും ഇവ ഒഴിവാക്കിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷനാണ് മുന്നറിയിപ്പ് നൽകിയത്. തമിഴ്‌നാട് കമ്പത്തെ ഗോകുലം ചിറ്റ്‌സ് ശാഖയ്ക്ക് മുന്നിൽ നാളെ ഉപരോധ സമരം നടത്തുമെന്ന് കോ ഓർഡിനേറ്റർ അൻവർ ബാലസിങ്കം പറഞ്ഞു. സിനിമയുടെ കാര്യത്തില്‍ മോഹന്‍ലാല്‍ പോലും ഹാപ്പിയല്ല, പിന്നെ ഞാനെന്തിനു കാണണം? എമ്പുരാന്‍ വിവാദമാക്കിയത് പിണറായി വിജയന്‍; റീ സെന്‍സറിംഗിനു പിന്നില്‍ നിര്‍മാതാക്കള്‍: രാജീവ് ചന്ദ്രശേഖര്‍ ‘മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ച് അനാവശ്യമായി പരാമർശിക്കുന്നത് രണ്ട് സംസ്ഥാനങ്ങൾ തമ്മിലെ ബന്ധം തകർക്കാൻ ശ്രമിക്കലാണ്. നെടുമ്പള്ളി ഡാം എന്നാണ് സിനിമയിൽ പറയുന്നത്. അണക്കെട്ടിന് അപകടമുണ്ടായാൽ കേരളം വെള്ളത്തിനടിയിലാകുമെന്ന് സിനിമയിൽ…

    Read More »
  • Breaking News

    സിനിമയുടെ കാര്യത്തില്‍ മോഹന്‍ലാല്‍ പോലും ഹാപ്പിയല്ല, പിന്നെ ഞാനെന്തിനു കാണണം? എമ്പുരാന്‍ വിവാദമാക്കിയത് പിണറായി വിജയന്‍; റീ സെന്‍സറിംഗിനു പിന്നില്‍ നിര്‍മാതാക്കള്‍: രാജീവ് ചന്ദ്രശേഖര്‍

    കൊച്ചി: എമ്പുരാന്‍ സിനിമയുടെ കാര്യത്തില്‍ മോഹന്‍ലാല്‍ പോലും ഹാപ്പിയല്ലെന്നും സിനിമ വിവാദമാക്കിയത് പിണറായി വിജയനും കോണ്‍ഗ്രസുമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മോഹന്‍ലാല്‍ പോലും ഹാപ്പിയല്ലാത്ത സാഹചര്യത്തില്‍ താന്‍ എന്തിനു സിനിമ കാണണമെന്നു ചോദിച്ച രാജീവ്, എല്ലാവര്‍ക്കും സന്തോഷകരമായ സാഹചര്യത്തില്‍ സിനിമ വരുമ്പോള്‍ കാണുമെന്നും പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എമ്പുരാനുമായി ബന്ധപ്പെട്ടു പിണറായി വിജയന്‍ കൊണ്ടുവന്ന നരേഷനാണ് ഇപ്പോഴുള്ളത്. അത് താനെന്തിന് ഏറ്റുപിടിക്കണം? മോഹന്‍ ലാലിന്റെ ആരാധകനെന്ന നിലയില്‍ ലൂസിഫറിന്റെ രണ്ടാംഭാഗം കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, എമ്പുരാന്‍ നിരവധിപ്പേര്‍ക്ക് ഇഷ്ടമായിട്ടില്ല. ഇഷ്ടമായ ഒരാളാണു പിണറായി. സിനിമയെ സിനിമയായി കാണണമെന്നാണ് ബിജെപി കേരള ഘടകത്തിന്റെ അഭിപ്രായം. പ്രേക്ഷകര്‍ക്കു വിമര്‍ശിക്കാനും അഭിപ്രായ പ്രകടനത്തിനും അവകാശമുണ്ട്. ഇക്കാര്യത്തില്‍ എന്റെയും പാര്‍ട്ടി ഘടകത്തിന്റെയും അഭിപ്രായവും ഇതാണ്. ചിത്രത്തിന്റെ റീ സെന്‍സറിംഗിനു പിന്നില്‍ നിര്‍മാതാക്കളാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് സെന്‍സറിംഗ് വിവരമറിഞ്ഞത്. മോഹന്‍ലാലും ഇക്കാര്യം പങ്കുവച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ മാനദണ്ഡങ്ങളെക്കുറിച്ചു തനിക്കറിയില്ലെന്നും സിനിമയ്ക്കു…

    Read More »
  • Breaking News

    എം.എ. ബേബിക്കു പിറന്നാള്‍ സമ്മാനമായി ജനറല്‍ സെക്രട്ടറി പദം? കേരള ഘടകത്തിന്റെ പിന്തുണ നിര്‍ണായകം; വിജൂ കൃഷ്ണനു പോളിറ്റ് ബ്യൂറോ അംഗത്വത്തിനു സാധ്യത; സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

      തിരുവനന്തപുരം: ഇഎംഎസിനുശേഷം കേരളത്തില്‍നിന്ന് സിപിഎമ്മിനു ജനറല്‍ സെക്രട്ടറിയുണ്ടാകുമോ എന്ന് നാളെ അറിയാം. മധുരയില്‍ നടക്കുന്ന സിപിഎം ദേശീയ സമ്മേളനം പലകാര്യങ്ങള്‍ കൊണ്ടും ശ്രദ്ധേയം. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് എം.എ. ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു വരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. 2012 മുതല്‍ പിബിയിലുള്ള എം.എ.ബേബിക്കു സ്ഥാനം ലഭിക്കാന്‍ പിണറായിയും കേരള ഘടകവും മനസ്സു വയ്ക്കണം. ഏപ്രില്‍ 5 നു ബേബിക്ക് 72 വയസു തികയും. പിറന്നാള്‍ സമ്മാനമായി ഇടതുപക്ഷം ഉറ്റുനോക്കുന്ന പദവിയിലേക്ക് എത്തുമോയെന്നാണു കണ്ടറിയേണ്ടത്. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലെ ഏറ്റവും മുതിര്‍ന്ന മലയാളിയാണു ബേബി. മലയാളിയായ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായെങ്കിലും ഡല്‍ഹി ഘടകത്തിന്റെ അക്കൗണ്ടിലായിരുന്നു അത്. ബേബി ജനറല്‍ സെക്രട്ടറിയായാല്‍ കേരളത്തില്‍നിന്നു മറ്റൊരാള്‍ക്കൂടി പിബിയിലേക്കു വന്നേക്കാം. ഇ.പി. ജയരാജനു സാധ്യതയുണ്ടെങ്കിലും 75 വയസ്സിനു തൊട്ടടുത്തെത്തി എന്ന പ്രശ്‌നം നേരിടുന്നുണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റിലുള്ള മലയാളിയായ വിജു കൃഷ്ണനും സാധ്യതയുണ്ട്. എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവര്‍ 75 വയസ്സ് പിന്നിട്ട സാഹചര്യത്തില്‍ കേന്ദ്രകമ്മിറ്റിയില്‍നിന്ന് ഒഴിവാകും.…

    Read More »
  • Breaking News

    നാട്ടുകാരില്‍നിന്ന് പണപ്പിരിവ്; സ്ഥലവും പാര്‍ട്ടി ഓഫീസും സ്വന്തം പേരില്‍; കോട്ടയത്ത് ഐഎന്‍ടിയുസി ഓഫീസ് നേതാവ് വിറ്റു; പാലക്കാട് ഓഫീസ് പൂട്ടി താക്കോലുമായി പോയി; കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതി പലവിധം; കണക്കെടുത്ത് തിരിച്ചു പിടിക്കാന്‍ നേതൃത്വം

    തിരുവനന്തപുരം: പാര്‍ട്ടിയുടെ സ്വത്തുവകകള്‍ നേതാക്കള്‍ സ്വന്തം പേരിലാക്കുന്നതു വ്യാപകമായതോടെ കണക്കെടുക്കാന്‍ കോണ്‍ഗ്രസ്. ആസ്തികളുടെ കണക്കെടുക്കാന്‍ ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കള്‍ക്കു നിര്‍ദേശം നല്‍കി. ഡിസിസി, ബ്ലോക്ക്, മണ്ഡലം, വാര്‍ഡ് കമ്മിറ്റികള്‍ എന്നിങ്ങനെ ഓരോ തട്ടിലും സ്വന്തമായി ഓഫീസുള്ളവ, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവ എന്നിങ്ങനെ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. ഓഫീസ് നിര്‍മിക്കാന്‍ ജനങ്ങളില്‍നിന്നു പണം പിരിച്ചശേഷം നേതാക്കള്‍ സ്വന്തം പേരിലേക്കു മാറ്റുന്നെന്നാണ് ആരോപണം. ഇത്തരം സംഭവങ്ങള്‍ക്കെതിരേ വ്യാപക പരാതി ഉയര്‍ന്നതോടെയാണു കര്‍ശന നടപടിക്കു നേതൃത്വം ഇറങ്ങുന്നത്. സാധാരണ ഗതിയില്‍ പാര്‍ട്ടിയുടെ പ്രസിഡന്റിന്റെ പേരിലാണു സ്ഥലവും കെട്ടിടവും വാങ്ങേണ്ടത്. അപ്പപ്പോള്‍ ചുമതലയിലുള്ളവരുടെ പേരിലാകും ആസ്തികള്‍ വാങ്ങുന്നതെങ്കിലും സ്ഥാനം ഒഴിയുന്നതോടെ ബാങ്ക് അക്കൗണ്ട് അടക്കം അടുത്ത ചുമതലക്കാരനു നല്‍കണം. ഇതിനു പകരം വ്യക്തിപരമായി രജിസ്റ്റര്‍ ചെയ്യുന്നെന്നാണു ചൂണ്ടിക്കാട്ടുന്നത്. തട്ടിപ്പ് പെട്ടെന്നു തിരിച്ചറിയാതിരിക്കാന്‍ ചിലര്‍ ട്രസ്റ്റുകള്‍ രൂപീകരിച്ചും സ്ഥലങ്ങള്‍ വാങ്ങി. കരം അടയ്ക്കുന്നതു വ്യക്തിയുടെയോ ട്രസ്റ്റിന്റെയോ പേരിലും. ഇതിനു പകരം പാര്‍ട്ടിയുടെ പേരില്‍ കരമടയ്ക്കാന്‍ കഴിയണമെന്നാണ് എഐസിസി നിര്‍ദേശം. സ്വത്ത്…

    Read More »
Back to top button
error: