
വയനാട്: പെണ്‍കുട്ടിക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിലെ ശൗചാലയത്തില്‍ തൂങ്ങി മരിച്ചു. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുല്‍ (18) ആണ് തൂങ്ങി മരിച്ചത്. ഏതാനും ദിവസം മുന്‍പ് മുട്ടില്‍ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കല്‍പറ്റ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ വൈകിട്ട് കോഴിക്കോട് നിന്ന് പെണ്‍കുട്ടിയേയും ഒപ്പമുണ്ടായിരുന്ന ഗോകുലിനേയും കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ താല്‍ക്കാലിക താമസ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇന്നു രാവിലെ ശൗചാലയത്തില്‍ പോയ ഗോകുല്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഗോകുലിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
