ഫര്‍ണിച്ചര്‍ വേണോയെന്ന് ചോദിച്ച് കെ.സി. വേണുഗോപാലും യതീഷ് ചന്ദ്രയും! വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തട്ടിപ്പിന്റെ കേന്ദ്രമാകുന്നു; പിന്നില്‍ ഒരേ സംഘങ്ങള്‍; ജാഗ്രതാ നിര്‍ദേശവുമായി പോലീസ്

അഞ്ചുലക്ഷം രൂപയുടെ ഫര്‍ണിച്ചര്‍. നാലുമാസത്തെ പ ഴക്കം മാത്രം. 95000 രൂപ കൊടു ത്താല്‍ വീട്ടിലെത്തിക്കും. അതും സി.ആര്‍.പി.എഫ്. വണ്ടിയില്‍… സൈബറിടങ്ങളില്‍ കറങ്ങിനടക്കുന്ന പുതിയ തട്ടിപ്പു സന്ദേശമാണിത്. വ്യാജ അക്കൗണ്ടില്‍നിന്ന് സുഖവിവരം തിരക്കിയുള്ള സ 35. ആദ്യം വരും. സി.ആര്‍.പി.എഫ്. ഓഫീസര്‍ ഫോണില്‍ ബന്ധപ്പെടുമെന്നു പിന്നാലെ അറിയിക്കും. ഫോണ്‍ നമ്പറും പറഞ്ഞുറപ്പിക്കും. തുടര്‍ന്നാണ് അഡ്വാന്‍സ് കൊടുത്താല്‍ കച്ചവടം ഉറപ്പാക്കാമെ ന്നുള്ള വാഗ്ദാനം.
ഉന്നതരുടെ പേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് വിവിധ ജില്ലകളി ലെ അഭിഭാഷകര്‍ക്കു സമാന സന്ദേശങ്ങള്‍ ലഭിച്ചു. ആലപ്പുഴ എം.പി: കെ.സി. വേണുഗോപാലിന്റെയും ഡി.ഐ.ജി: യതീഷ് ചന്ദ്രയുടെയും പേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടി ലൂടെയാണ് അഭിഭാഷകര്‍ക്കു സന്ദേശം ലഭിച്ചത്. ഇത്തരം കുറ്റകൃത്യത്തിനു പിന്നില്‍ ഒരേ സംഘമാണെന്നാണു സൂചന. ഹൈക്കോടതി അഭിഭാഷ കന്‍ അഡ്വ. കുളത്തൂര്‍ ജയ്‌സി ങിന് ഡി.ഐ.ജി: യതീഷ് ചന്ദ്ര യുടെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍നിന്ന് സന്ദേശം ലഭി ച്ച സംഭവത്തില്‍ കൊച്ചി സൈ ബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ച് പോലീസ് അന്വേഷണം തുടരുന്ന ഘട്ട ത്തിലാണ് ഇതേ സന്ദേശങ്ങള്‍. നേരത്തേ തൃശൂര്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ പേരിലും സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ പേരിലു ള്ള വ്യാജ അക്കൗണ്ടില്‍നിന്ന് ഹരിപ്പാട്ടെ അഭിഭാഷകന്‍ അഡ്വ. ശിവപ്രസാദിനു ലഭിച്ചത്. ഹരിപ്രസാദും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമാന സ്വഭാവമുള്ള സന്ദേശങ്ങള്‍ക്കു പിന്നില്‍ ഒരേസം ഘമാണെന്നതിന്റെ തെളിവ് പുറത്തുവരുമ്പോഴും രണ്ടു സംഭവങ്ങളിലും പ്രതികളെ പിടികു ടാന്‍ ഇതുവരെ പോലീസിനു ക ഴിഞ്ഞിട്ടില്ല.