Month: April 2025

  • Breaking News

    ‘അന്നത്തെ നിഷ്പക്ഷ, ഇന്നത്തെ ബിജെപി; പൊക്കിക്കൊണ്ടു നടന്ന ഷാഫി പറമ്പില്‍ എവിടെ?’ എം. സീന ബിജെപി മണ്ഡലം സെക്രട്ടറി ആയതിനു പിന്നാലെ കോണ്‍ഗ്രസിനെതിരേ രൂക്ഷ പരിഹാസവുമായി ഇടതുപക്ഷം; മാധ്യമങ്ങള്‍ക്കും ഒളിയമ്പ്

    തലശേരി: ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ തേങ്ങയെടുക്കാനെത്തിയ വയോധികന്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരേ ആരോപണമുന്നയിച്ച് സീന മനിയത്ത് ബിജെപി നേതാവായി ചുമതലയേറ്റതിനു പിന്നാലെ സൈബര്‍ ഇടങ്ങളില്‍ രൂക്ഷമായ പ്രതികരണങ്ങളുമായി ഇടതു ഹാന്‍ഡിലുകള്‍. ബിജെപി തലശേരി മണ്ഡലം സെക്രട്ടറിയായി ചുമതലയേറ്റ വിവരം സീന തന്നെയാണു ഫേസ്ബുക്കിലൂടെ അറിയിച്ചത്. അന്നു സീനയ്‌ക്കൊപ്പം മാധ്യമങ്ങളെ കണ്ട ഷാഫി പറമ്പില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിഷയം സജീവമായി ഉന്നയിച്ചിരുന്നു. പാര്‍ട്ടിക്കാര്‍ ബോംബ് എടുത്തുകൊണ്ടുപോകുന്നതു കണ്ടെന്നു ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തില്‍ പറഞ്ഞത് വന്‍ വാര്‍ത്തയുമായി. തനിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും നിഷ്പക്ഷയാണെന്നും ഇവര്‍ അന്നു വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിഷ്പക്ഷരെന്ന ലേബലില്‍ മാധ്യമങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് എന്തു സംഭവിക്കുന്നു എന്നതിന്റെ ഉദാഹരമാണിതെന്നും ഷാഫി പറമ്പിലിനും പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇവര്‍ ബിജെപി അനുഭാവിയാണെന്ന് അറിയാമായിരുന്നിട്ടും മറച്ചുവച്ചെന്നും കോണ്‍ഗ്രസ് നേതാവിന്റെ ഭൂമിയില്‍ എങ്ങനെ ബോംബുവന്നതെന്ന് അന്ന് അന്വേഷിക്കാന്‍ മെനക്കെട്ടില്ലെന്നും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന പോസ്റ്റുകളില്‍ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ഉടമസ്ഥയിലുള്ള വസ്തുവില്‍ നടന്ന സ്‌ഫോടനത്തിന് പിന്നില്‍…

    Read More »
  • Kerala

    രാജീവ് ചന്ദ്രശേഖര്‍ എന്‍എസ്എസ് ആസ്ഥാനത്ത്; സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി

    കോട്ടയം: രാജീവ് ചന്ദ്രശേഖര്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി. ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി. ബിജെപി നേതാക്കളായ എസ് സുരേഷ്, രാധാകൃഷ്ണ മേനോന്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പെരുന്നയിലേക്ക് എത്തിയത്. മറ്റ് രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനല്ല പകരം സുകുമാരന്‍ നായരുടെ അനുഗ്രഹം തേടാനാണ് എത്തിയതെന്ന് രാജീവ്ചന്ദ്രശേഖര്‍ പ്രതികരിച്ചു. കേരളത്തിന്റെ വികസനത്തിനായി എല്ലാവരും കൂടെ ഉണ്ടാകണം എന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. വഖഫ് ബില്ലിന് മുന്‍കാല പ്രാബല്യം ഇല്ല എന്ന വാദം തെറ്റാണ്. മുനമ്പം ജനതയുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം ആരാണ് നിന്നതെന്ന കാര്യം ഇതിനകം വ്യക്തമായെന്നും കേരളത്തിലെ എംപിമാര്‍ അവരുടെ കടമ നിര്‍വ്വഹിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസും സിപിഐഎമ്മും പാര്‍ലമെന്റില്‍ നുണ പ്രചരിപ്പിക്കുകയാണ് ചെയ്തത്. നാണംകെട്ട രാഷ്ട്രീയമാണ് അവര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സുകുമാരന്‍നായരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും രാജീവ്…

    Read More »
  • India

    കോളാകാനും തേങ്ങയുമായി നിഗൂഢദ്വീപില്‍; ആന്‍ഡമാനിലെ സെന്റിനല്‍ ദ്വിപിലേക്ക് കടന്ന യുഎസ് പൗരന്‍ അറസ്റ്റില്‍

    ശ്രീവിജയപുര(പോര്‍ട്ബ്ലയര്‍): ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഗോത്ര സംരക്ഷിത മേഖലയായ നോര്‍ത്ത് സെന്റിനല്‍ ദ്വീപിലേക്ക് അനധികൃതമായി കടന്ന യുഎസ് പൗരന്‍ അറസ്റ്റില്‍. മൈക്കലോ വിക്ടോറോവിച്ച് പോളിയാക്കോവിനെ (24) മാര്‍ച്ച് 31 നാണ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 26 നാണ് മൈക്കലോ പോര്‍ട്ട് ബ്ലെയറിലെത്തിയത്. മാര്‍ച്ച് 29 ന് കുര്‍മ ദേരാ ബിച്ചില്‍ നിന്നും ബോട്ടിലായിരുന്നു സെന്റിനല്‍ ദ്വീപിലേക്കുള്ള യാത്ര. ദ്വീപ് നിവാസികള്‍ക്ക് നല്‍കാന്‍ തേങ്ങയും ഒരു കാന്‍ കോളയും ഇയാള്‍ കരുതിയിരുന്നതായി പൊലീസ് പറഞ്ഞു. രാവിലെ 10 മണിയോടെയാണ് നോര്‍ത്ത് സെന്റിനല്‍ ദ്വീപിന്റെ വടക്കുകിഴക്കന്‍ തീരത്ത് ഇയാള്‍ എത്തിയത്. ബൈനോക്കുലര്‍ ഉപയോഗിച്ച് പ്രദേശമാകെ നീരീക്ഷിച്ചെങ്കിലും ഗ്രോത്രവാസികളെ കണ്ടില്ല. കൂക്കിവിളിച്ച് ഒരു മണിക്കൂറോളം കടല്‍ത്തീരത്ത് ചെലവഴിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. ഒടുവില്‍ കയ്യില്‍ കരുതിയ തേങ്ങയും കോളയും അവിടെ ഉപേക്ഷിച്ച് പ്രദേശത്തിന്റെ വീഡിയോയും എടുത്ത് ബോട്ടില്‍ മടങ്ങിയെന്നും പൊലീസ് പറഞ്ഞു. പ്രദേശിക മത്സ്യത്തൊഴിലാളികളാണ് യുവാവിന്റെ ബോട്ട് കണ്ടത്. ഗോത്ര സംരക്ഷിത മേഖലയിലേക്കുള്ള യുഎസ് പൗരന്റെ യാത്രയുടെ…

    Read More »
  • NEWS

    ലണ്ടനിലെ മലയാളി നഴ്സിനും പ്രതിശ്രുത വധുവിനും വാഹനാപകടത്തില്‍ ദാരുണാന്ത്യം; അപകടം വിവാഹ സ്വപ്നങ്ങളുമായി സൗദിയിലെത്തിയപ്പോള്‍

    ലണ്ടന്‍/റിയാദ്: സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിച്ചു മടങ്ങിയ ലണ്ടനിലെ മലയാളി നഴ്സിനും പ്രതിശ്രുത വധുവിനും വാഹനാപകടത്തില്‍ ദാരുണാന്ത്യം. വയനാട് സ്വദേശികളായ അഖില്‍ അലക്സ്, ടീന എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേരും അപകടത്തില്‍ മരണത്തിന് കീഴടങ്ങി. മരിച്ച മറ്റു മൂന്നു പേര്‍ സൗദി സ്വദേശികളാണ്. മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നുടീന. വിവാഹത്തോടനുബന്ധിച്ച് അടുത്ത ദിവസം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു ടീന. നാട്ടിലേക്ക് പോകാനായാണ് ലണ്ടനില്‍ നിന്നും അലക്സും സൗദിയിലേക്ക് എത്തിയത്. തുടര്‍ന്ന് അല്‍ ഉല സന്ദര്‍ശിച്ചതിനു ശേഷം സൗദിയില്‍ നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് ദുരന്തത്തില്‍ ഇരുവരുടേയും ജീവന്‍ പൊലിഞ്ഞത്. സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രമാണ് അല്‍ ഉല. ഇതു സന്ദര്‍ശിച്ചു മടങ്ങവേയാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനവും എതിര്‍വശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാന്‍ഡ്ക്രൂയിസറും തമ്മില്‍ കൂട്ടിയിച്ച് തീപിടിക്കുകയായിരുന്നു. മരിച്ച രണ്ടു മലയാളികളുടേയും മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവണ്ണം കത്തിയമര്‍ന്നു പോയെന്നാണ് സാമൂഹികപ്രവര്‍ത്തകര്‍ നല്‍കുന്ന…

    Read More »
  • Social Media

    ‘ഏതോ ഗര്‍ഭിണിയുടെ വയറ്റില്‍ ശൂലം കുത്തി കുഞ്ഞിനെ എടുത്തെന്ന് ചെറുപ്പം മുതലേ നമ്മള്‍ കേട്ടു, ഇതൊന്നുമല്ല വാസ്തവം.. എമ്പുരാന്‍ മതവും വര്‍ഗീയതും വിറ്റു’

    ‘എമ്പുരാന്‍’ സിനിമയ്ക്കെതിരെ പ്രതികരിച്ച് നടി സോണിയ മല്‍ഹാര്‍. സിനിമയിലൂടെ വലിയൊരു നെഗറ്റീവ് ഇംപാക്ട് ആണ് സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തില്‍ ഇരയാക്കപ്പെടുന്ന പയ്യന്‍ ഓടിപ്പോയി രക്ഷപ്പെടുന്നത് ലഷ്‌കറെ തയിബയുടെ സൈനിക ക്യാംപിലേക്കും അവരുടെ ടെററിസ്റ്റ് പരിശീലന ക്യാംപിലേക്കുമാണ്. ഇത് ഗ്ലോറിഫൈ ചെയ്യുമ്പോള്‍ പുതുതലമുറയും അങ്ങനെ ചിന്തിക്കും. മതത്തെ വച്ചും വര്‍ഗീയത വിറ്റും സിനിമയെ വളര്‍ത്താന്‍ നോക്കിയാല്‍ അത് ചിലപ്പോള്‍ എവിടെങ്കിലുമൊക്കെ പിഴയ്ക്കും, അതാണ് എമ്പുരാനിലും സംഭവിച്ചത് എന്നാണ് സോണിയ മല്‍ഹാര്‍ ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചിരിക്കുന്നത്. സോണിയ മല്‍ഹാറിന്റെ വാക്കുകള്‍: ലോക രാജ്യങ്ങളുടെ മുന്നില്‍ നമ്മുടെ രാജ്യത്തിനൊരു അന്തസ് ഉണ്ട്. 70 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ പല കാര്യങ്ങളും തെറ്റായാണ് വ്യാഖ്യാനിച്ചത്. സോഷ്യല്‍ മീഡിയയോ ഡിജിറ്റല്‍ യുഗമോ ഇല്ലാതിരുന്ന കാലഘട്ടത്തില്‍ നമ്മള്‍ പലതും വിശ്വസിച്ചു. ഏതോ ഗര്‍ഭിണിയുടെ വയറ്റില്‍ ശൂലം കുത്തി കുഞ്ഞിനെ എടുക്കുന്ന സംഭവം ചെറുപ്പം മുതലേ നമ്മള്‍ കേള്‍ക്കുന്നതാണ്. അപ്പോഴൊക്കെ ഞാനും വിചാരിച്ചിരുന്നു, ഇത്ര ഭീകരവാദികളാണല്ലോ ഈ…

    Read More »
  • NEWS

    നാന്‍ വീഴ്‌വേനെന്തു നിനപ്പായോ? ‘സമാധി’ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ‘ജിബ്ലി’ ആര്‍ട്ടുമായി നിത്യാനന്ദ

    ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നിത്യാനന്ദ മരിച്ചെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് സ്ഥിരീകരിച്ച് ഇന്നലെ തന്നെ ‘കൈലാസ’ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ നേരിട്ട് പ്രതികരിച്ചിരിക്കുകയാണ് നിത്യാനന്ദ. പുലര്‍ച്ചെ നാലരയോടെ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ലൈവിലെത്തിയാണ് നിത്യാനന്ദ താന്‍ ജീവിച്ചിരിക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. ‘ഞാന്‍ മരിച്ചെന്നും മരിച്ചില്ലെന്നുമൊക്കെ ആളുകള്‍ പറയുന്നു. മരിച്ചോ ഇല്ലയോ എന്ന കാര്യത്തില്‍ ഇനി നിങ്ങളെല്ലാവരും കൂടി ഒരു തീരുമാനമെടുക്കൂ’,- എന്നായിരുന്നു നിത്യാനന്ദയുടെ പരിഹാസം. ട്രെന്‍ഡിനൊപ്പം എന്ന് പ്രഖ്യാപിച്ച് ജിബ്ലി ആര്‍ട്ട് അടക്കം നിത്യാനന്ദ പങ്കുവച്ചിട്ടുണ്ട്. താന്‍ ബ്രഫ്മ മുഹൂര്‍ത്തത്തില്‍ ഉറക്കമുണരും. ആദ്യം യോഗ ചെയ്യും. പിന്നീട് ശിവപൂജ, അതിനുശേഷം ഭക്തര്‍ക്ക് എന്നോട് ചോദിക്കാനുള്ള കാര്യങ്ങള്‍ കേള്‍ക്കും അതിനുള്ള മറുപടി നല്‍കും. അങ്ങനെയാണ് എന്റെ ജീവിതം നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് നിത്യാനന്ദ മരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. സനാതനധര്‍മം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവിത്യാഗം ചെയ്തുവെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകനും അനുയായിയുമായ സുന്ദരേശ്വരന്‍ അറിയിച്ചുവെന്നായിരുന്നു വാര്‍ത്തകളിലുണ്ടായിരുന്നത്. ഇതിന്…

    Read More »
  • NEWS

    അജിത് കുമാറും തൃഷ കൃഷ്ണനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഗുഡ് ബാഡ് അഗ്ലി’ കേരളത്തിലെ തിയേറ്ററുകളിലേക്ക്

    കൊച്ചി: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഗുഡ് ബാഡ് അഗ്ലി’ ശ്രീ ഗോകുലം മൂവീസ് കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദിക് രവിചന്ദ്രൻ, രവി കന്തസ്വാമി, ഹരീഷ് മണികണ്ഠൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. അജിത്തിനോടൊപ്പം തൃഷ കൃഷ്ണനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രമ്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. പ്രഭു, അർജുൻ ദാസ്, സുനിൽ, പ്രസന്ന, രാഹുൽ ദേവ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, രഘു റാം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഒരുപാടുപേർ കാണാനായി കാത്തിരിക്കുന്ന ‘ഗുഡ് ബാഡ് അഗ്ലി’ കേരളത്തിലെ തിയേറ്ററുകളിലേക്ക് ശ്രീ ഗോകുലം മൂവീസിന് കൊണ്ടുവരാനായതിലും , മൈത്രി മൂവി മേക്കഴ്സും റോമിയോ പിക്ചേഴ്സ്സിനുമൊപ്പം കൈകോർക്കാൻ സാധിച്ചതിലും വളരെയധികം സന്തോഷമുണ്ടെന്നും ശ്രീ ഗോകുലം മൂവീസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു.…

    Read More »
  • Breaking News

    ഓരോ ഫയലിലും ജീവിതമുണ്ടെന്നത് മറന്നു; ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കില്‍ ഇനി ‘ഓണ്‍ലൈന്‍’ പിടി; ഫയല്‍ തീര്‍പ്പാക്കാന്‍ മുന്‍കൂട്ടി സമയം നിശ്ചയിക്കും; മടങ്ങിയാല്‍ നെഗറ്റീവ് സ്‌കോര്‍; സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയുമില്ല; സമ്പൂര്‍ണ ട്രാക്കിംഗിന് കെ- സ്യൂട്ട് ഉടന്‍

    പാലക്കാട്: ഒരോ ഫയലിലും ഒരോ ജീവിതമുണ്ടെന്നു പറഞ്ഞ് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം ഒമ്പതുവര്‍ഷം പിന്നിട്ടിട്ടും ഉദ്യോഗസ്ഥരുടെ ശീലത്തില്‍ മാറ്റമില്ലെന്നു കണ്ടെത്തി നടപടി കടുപ്പിച്ചു സര്‍ക്കാര്‍. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി കുറഞ്ഞെങ്കിലും ജനങ്ങളെ വലിപ്പിക്കുന്ന ശീലത്തില്‍ ഒട്ടും കുറവുവന്നിട്ടില്ലന്നാണു കണ്ടെത്തല്‍. നിയമസഭാ സമ്മേളനത്തിനു മാസങ്ങള്‍മാത്രം ശേഷിക്കേ ഫയല്‍ തീര്‍പ്പാക്കല്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥനു നെഗറ്റീവ് മാര്‍ക്കും സ്ഥാനക്കയറ്റത്തില്‍ നിയന്ത്രണവും അടക്കം കൊണ്ടുവരുന്ന സോഫ്റ്റ്‌വേര്‍ ഉടന്‍ പ്രവര്‍ത്തന ക്ഷമമാകും. ഫയല്‍ തീര്‍പ്പാക്കല്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ ഇനി നെഗറ്റീവ് സ്‌കോറിന്റെ പിടിയില്‍പ്പെടും. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് (ഐകെഎം) കെ. സ്യൂട്ട് എന്ന സോഫ്റ്റ്‌വേര്‍ തയാറാക്കിയിരിക്കുന്നത്. ഇതിലൂടെ ഫയല്‍നീക്കത്തിലെ കാലതാമസം ഒഴിവാക്കാനാകും. കെ. സ്യൂട്ടും സ്‌കോര്‍ എന്ന സോഫ്റ്റ്‌വേറും ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസസ് (എപിഐ) എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക. തീരുമാനത്തിനായി സമര്‍പ്പിച്ച ഫയല്‍ നിര്‍ദിഷ്ട സമയത്തിനകം തീര്‍പ്പാക്കിയില്ലെങ്കില്‍ ഓട്ടോ എസ്‌കലേഷന്‍ വഴി അയച്ചയിടത്തേക്ക് തന്നെ തിരിച്ചെത്തും. ഇതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നെഗറ്റീവ്…

    Read More »
  • India

    ജബല്‍പുരില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ആക്രമണം; അപലപിച്ച് സിബിസിഐ

    ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പുരില്‍ കത്തോലിക്കാ പുരോഹിതര്‍ക്കും അല്‍മായര്‍ക്കും നേരെ ആക്രമണം. ഏപ്രില്‍ 1 നായിരുന്നു ആക്രമണം ഉണ്ടായത്. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന് മര്‍ദനമേറ്റ മലയാളികളായ ഫാദര്‍ ഡേവിസ് ജോര്‍ജും, ഫാദര്‍ ജോര്‍ജും പറഞ്ഞു. മുദ്രാവാക്യം വിളിച്ചെത്തിയ സംഘം മര്‍ദിക്കുകയായിരുന്നു. മലയാളികളായ വൈദികരെ പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലിട്ട് മര്‍ദിച്ചുവെന്നാണ് വൈദികരുടെ വെളിപ്പെടുത്തല്‍. പൊലീസ് സ്റ്റേഷനില്‍ നടന്നത് ഗുണ്ടായിസമായിരുന്നുവെന്നും വൈദികര്‍ പറഞ്ഞു. വാഹനം തടഞ്ഞ് വിശ്വാസികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോള്‍ സഹായിക്കാന്‍ പോയതായിരുന്നു തങ്ങളെന്നും വൈദികര്‍ കൂട്ടിച്ചേര്‍ത്തു. പൊലീസ് സ്റ്റേഷനകത്ത് നടന്ന ആക്രമണം ഞെട്ടിക്കുന്നതാണ്. ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും വൈദികര്‍ പറഞ്ഞു. അതേസമയം, മധ്യപ്രദേശില്‍ കത്തോലിക്കാ പുരോഹിതര്‍ക്കും അല്‍മായര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ ഡീന്‍ കുര്യക്കോസ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ആക്രമണം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംപി ഇക്കാര്യം അറിയിച്ചത്.…

    Read More »
  • Breaking News

    സർപ്പത്തിന്‍റെ പ്രതികാര കഥയുമായി ഡോ. വി. എൻ ആദിത്യ; കാതറിൻ ട്രീസ നായികയായെത്തുന്ന ‘ഫണി’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

    ഹൈദരാബാദ്: ശ്രദ്ധേയ സംവിധായകൻ ഡോ. വി. എൻ. ആദിത്യ ഒരുക്കുന്ന ‘ഫണി’ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഇതിഹാസ സംവിധായകൻ കെ. രാഘവേന്ദ്ര റാവുവാണ് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ഒഎംജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. മീനാക്ഷി അനിപിണ്ടിയും എയു ആൻഡ് ഐ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കാതറിൻ ട്രീസയാണ് ഫണിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹോളിവുഡിൽ ഉള്‍പ്പെടെ ശ്രദ്ധേയനായ മഹേഷ് ശ്രീറാം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സർപ്പത്തിന്‍റെ കഥ പറയുന്ന ചിത്രം ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറ്റ് ആഗോള ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. “ആദിത്യ എന്നാൽ സൂര്യൻ എന്നാണ് അർത്ഥം. എല്ലാ രാജ്യങ്ങളിലും സൂര്യൻ ഉദിക്കും, അതിനാൽ വി. എൻ ആദിത്യ ഫണി ഒരു ആഗോള സിനിമയായാണ് ഒരുക്കുന്നത്. ആദിത്യ എന്നോടൊപ്പം പ്രവർത്തിച്ചിട്ടില്ലെങ്കിലും അദ്ദേഹം എന്‍റെ പ്രിയപ്പെട്ടവരിൽ ഒരാളാണ്. പുതുമുഖങ്ങളുമായും താരങ്ങളുമായും സിനിമകൾ നിർമ്മിക്കാനുള്ള കഴിവ്…

    Read More »
Back to top button
error: