Month: April 2025
-
Breaking News
തോല്‍വിയാണെങ്കിലും ‘തല’ തുടരും! ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് ഹെഡ് കോച്ച്; ഭാര്യയും മാതാപിതാക്കളും കളികാണാന്‍ എത്തിയതില്‍ വന്‍ ഊഹാപോഹങ്ങള്‍; ഗാലറിയില്‍നിന്നുള്ള വീഡിയോയും വൈറല്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്നു ധോണി വിരമിക്കുന്നെന്ന എല്ലാ ഊഹാപോഹങ്ങളും തള്ളി ചൈന്നെയുടെ ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്്. അദ്ദേഹം ഇപ്പോഴും സ്‌ട്രോംഗ് ആണ്. ഡല്‍ഹി ക്യാപ്പിറ്റലിനെതിരേയുള്ള തോല്‍വിക്കു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഐപിഎല്ലില്‍ തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുകയാണു ചെന്നൈ. ഇന്നലെ അക്‌സര്‍ പട്ടേലിന്റെ ഡല്‍ഹിക്കെതിരേ 17 റണ്‍സിനാണു തോറ്റത്. ഇക്കുറിയും റിതുരാജ് ഗെയ്ക്ക്‌വാദിന്റെ നേതൃത്വത്തിലുള്ള ബാറ്റിംഗ് സംഘം അമ്പേ പരാജയപ്പെട്ടു. 184 റണ്‍സ് ഫോളോ ചെയ്തിറങ്ങിയ ടീം ഇക്കുറിയും നിരാശപ്പെടുത്തി. ഡല്‍ഹിയും ചെന്നൈയും തമ്മിലുള്ള മത്സരം തുടങ്ങുന്നതിനുമുമ്പേ വലിയ ഊഹാപോഹങ്ങള്‍ ഗാലറിയില്‍നിന്നു പ്രചരിച്ചിരുന്നു. ധോണി കളിക്കുശേഷം തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നായിരുന്നു ഇത്. മാതാപിതാക്കളും ഭാര്യയും മകളുമെത്തിയതോടെ ഇത് ഇരട്ടിയായി. ധോണിയുടെ പിതാവ് പാന്‍ സിങ് ധോണിയും അമ്മ ദേവകി ദേവിയും ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ മല്‍സരം കാണുന്ന ദൃശ്യങ്ങള്‍ വൈറലാണ്. https://twitter.com/i/status/1908518388155953242 2008 മുതല്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണെങ്കിലും ആദ്യമായാണ് ഒരു ഐപിഎല്‍ മല്‍സരം…
Read More » -
Breaking News
പരീക്ഷയിലെ രണ്ട് ചോദ്യങ്ങള്‍ ദേശവിരുദ്ധമെന്ന് എബിവിപി; ഉത്തര്‍പ്രദേശില്‍ അധ്യാപികയ്ക്ക് ആജീവനാന്ത വിലക്ക്; നടപടി ചരണ്‍സിംഗ് യൂണിവേഴ്‌സിറ്റിയുടേത്; ചൊടിപ്പിച്ചത് ആര്‍എസ്എസിനെ ബന്ധിപ്പിക്കുന്ന ചോദങ്ങള്‍; അധ്യാപികയുടേത് ദേശവിരുദ്ധ ആശയധാരയെന്നും സംഘടന
ന്യൂഡല്‍ഹി: പരീക്ഷയിലെ രണ്ടു ചോദ്യങ്ങള്‍ ദേശവിരുദ്ധമെന്ന ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ പരാതിയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ വനിതാ പ്രഫസര്‍ക്ക് ഉത്തരക്കടലാസ് തയാറാക്കുന്നതില്‍നിന്ന് ആജീവനാന്ത വിലക്ക്. മീററ്റിലെ കോളജ് അധ്യാപകനെയാണു ഉത്തര്‍പ്രദേശിലെ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന മീററ്റിലെ കോളജിലെ അധ്യാപികയ്ക്കാണ് ആര്‍എസ്എസിന്റെ വിദ്യാര്‍ഥി വിഭാഗത്തിന്റെ വിഭാഗത്തിന്റെ ഇടപെടലില്‍ കയ്പുനീര്‍ കുടിക്കേണ്ടിവന്നത്. സീമ പന്‍വാര്‍ എന്ന അധ്യാപിക തയാറാക്കിയ ചോദ്യങ്ങളില്‍ ദേശവിരുദ്ധ കാര്യങ്ങളുണ്ടെന്നായിരുന്നു ആരോപണം. ഉത്തര്‍പ്രദേശ്് സര്‍ക്കാരിന്റെ കീഴിലുള്ള ചരണ്‍ സിംഗ് യൂണിവേഴ്‌സിറ്റിക്കാണ് എബിവിപി പരാതി നല്‍കിയത്. പടിഞ്ഞാറന്‍ യുപിയിലെ ഏറ്റവും പ്രമുഖ യൂണിവേഴ്‌സിറ്റിയാണിത്. പരാതിക്കു പിന്നാലെ ഇവരെ ചോദ്യപ്പേപ്പര്‍ തയാറാക്കുന്നതില്‍നിന്ന് ആജീവനാന്ത കാലത്തേക്കു ഡീബാര്‍ ചെയ്‌തെന്നു യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ധീരേന്ദ്ര കുമാര്‍ പറഞ്ഞു. എംഎ പൊളിറ്റിക്കല്‍ സയന്‍സ് അവസാന വര്‍ഷ പരീക്ഷയുടെ ഭാഗമായിട്ടാണു വിവാദം ഉയര്‍ന്നത്. ‘സ്‌റ്റേറ്റ് പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ ഏപ്രില്‍ രണ്ടിനു നടത്തിയ പരീക്ഷയാണു എബിവിപി വിവാദമാക്കിയത്. ആര്‍എസ്എസുമായി ബന്ധപ്പെട്ടാണു രണ്ടു ചോദ്യമെന്നതാണ് എബിവിപിയെ ചൊടിപ്പിച്ചത്. സമൂഹത്തില്‍നിന്നു…
Read More » -
Breaking News
ഓഫർ 6 മാസത്തെ പരിശീലനവും തുടർന്ന് അസി. മാനേജർ പോസ്റ്റും 35,000 ശമ്പളവും, ചെന്നുപെട്ടാലോ 20 രൂപ വഴിച്ചെലവിന്, ബാക്കി പാത്രവും തേയിലപ്പൊടിയും വിറ്റുണ്ടാക്കണം, 30 പേർക്ക് ഒരു വീട്, രണ്ടാം ഘട്ടം ടാർഗറ്റ് തികഞ്ഞവരെ വച്ച് സഹപ്രവർത്തകരെ പീഡിപ്പിക്കും’
കൊച്ചി: കൊച്ചിയിലെ ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിൽ സ്ഥാപനത്തിൽ നടന്നത് അതി ക്രൂരമായ തൊഴിൽ പീഡനമെന്ന് സഹികെട്ട് ജീവനുംകൊണ്ട് രക്ഷപ്പെട്ട മുൻ ജീവനക്കാർ. എറണാകുളത്തും സമീപ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലുമായി പ്രവർത്തിക്കുന്ന ഡയറക്ട് മാർക്കറ്റിങ് കമ്പനികളിലെ ജീവനക്കാരാണ് മനുഷ്യത്വരഹിതമായ പീഡനങ്ങളും അവഹേളനവും ഏറ്റുവാങ്ങിയതിന്റെ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തുവരുന്നത്. പരസ്യം കണ്ട് ജോലിക്കുകയറിയ തങ്ങൾ കടുത്ത പീഡനങ്ങൾ സഹിച്ച് വർഷങ്ങളായി ജോലി ചെയ്തിട്ടും മതിയായ ശമ്പളമോ, മനുഷ്യത്വപരമായ പെരുമാറ്റമോ ഇല്ലാത്തതിനെ തുടർന്ന് സ്ഥാപനം വിടുകയായിരുന്നു. പിന്നീട് ഇവർ പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല. പിന്നീടാണ് സ്ഥാപനത്തിൽ ജീവനക്കാർക്കു നേരെ നായ്ക്കൾക്ക് സമാനമായ രീതിയിൽ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് മുട്ടിൽ നടത്തിക്കുന്നതടക്കമുള്ള ക്രൂരമായ ദൃശ്യങ്ങൾ പുറത്തുവന്നത്. പെരുമ്പാവൂരിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ കമ്പനിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ശനിയാഴ്ച പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സമാന രീതിയിൽ അനുഭവങ്ങൾ പങ്കുവച്ച് പലരും രംഗത്തെത്തിയിരുന്നു, ഇങ്ങനെ പരസ്യം കണ്ട് പെട്ടുപോയ ഒരു…
Read More » -
Breaking News
എന്‍ജിനീയറിംഗ് കൗതുകമായി പാമ്പന്‍ പാലം ഇന്നു തുറക്കും; കപ്പലുകള്‍ക്കു പോകാന്‍ മുകളിലേക്ക് ഉയരും; 100 വര്‍ഷം ആയുസ്; ഏറെ നാളുകള്‍ക്കുശേഷം രാമേശ്വരത്തേക്ക് ട്രെയിന്‍ പായും; നിര്‍മാണം ഏറെ പ്രതിസന്ധികള്‍ക്ക് ഒടുവില്‍
ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കേ പാലത്തിന്റെ കൗതുകങ്ങളും ചര്‍ച്ചയാകുന്നു. പാലത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ ആറിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. റെയില്‍ വികാസ് നിഗം ലിമിറ്റഡ് ആണു പഴയ പാമ്പന്‍ പാലത്തിനു പകരം പുതിയതു നിര്‍മിച്ചത്. ഇതോടെ രാമേശ്വരം ദ്വീപുമായുള്ള ബന്ധവും പുനസ്ഥാപിക്കപ്പെടും. എന്‍ജിനീയറിംഗിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമായിട്ടാണു പുതിയ പാലത്തെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ മനോഹരമായ ചിത്രങ്ങളും പുറത്തുവന്നു. വെര്‍ട്ടിക്കല്‍ ലിഫ്്റ്റ് മെക്കാനിസം അനുസരിച്ചാണു പ്രവര്‍ത്തിക്കുന്നത്. ചുവട്ടിലൂടെ ഉയരമുള്ള വെസലുകളും കപ്പലുകളും പോകുമ്പോള്‍ പാലം താനെ മുകളിലേക്ക് ഉയരും. ഇന്ത്യയിലെ ഇത്തരത്തില്‍ ആദ്യത്തെ പാലംകൂടിയാണിത്. പുതിയ പാലം 17 മീറ്റര്‍വരെ മുകളിലേക്ക് ഉയരും. മുമ്പുണ്ടായിരുന്ന പാലത്തേക്കാള്‍ മൂന്നു മീറ്റര്‍ ഉയരത്തിലാണു നിര്‍മാണം. കപ്പലുകള്‍ പാലത്തിന് അടിയിലൂടെ കടന്നുപോകുന്ന സമയത്തു റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. ബോട്ടുകള്‍ അടിയില്‍കൂടി പോകുമ്പോഴും അവയുടെ സൗകര്യ പ്രകാരം മുകളിലേക്ക് ഉയര്‍ത്താന്‍ കഴിയും. പുതിയ…
Read More » -
Breaking News
പഞ്ചാബ് കിംഗ്‌സിന് ആദ്യ തോല്‍വി സമ്മാനിച്ച് രാജസ്ഥാന്‍; ശരാശരിയെന്ന് വിമര്‍ശകര്‍ മാര്‍ക്കിട്ട ടീമിനെ വച്ച് സഞ്ജു സാംസണ്‍ എന്ന ക്യാപ്റ്റന്റെ കളി; ബൗളര്‍മാര്‍ക്കും കൈയടി
മുല്ലൻപൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ കോടികളുടെ പണക്കിലുക്കവുമായെത്തിയ പഞ്ചാബ് കിങ്സിന് സീസണിൽ ആദ്യത്തെ തോൽവി സമ്മാനിച്ച് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. തുടർച്ചയായ മൂന്നാം വിജയം തേടിയെത്തിയ പഞ്ചാബ് കിങ്സിനെ 50 റൺസിനാണു രാജസ്ഥാൻ തകർത്തുവിട്ടത്. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. ആദ്യ മത്സരങ്ങൾക്കു പിന്നാലെ ശരാശരിയെന്ന് വിമർശകർ മാർക്കിട്ട ടീമിനെ വച്ചാണ് സഞ്ജു സാംസണെന്ന ക്യാപ്റ്റൻ ലേലത്തിൽ കോടികൾ വാരിയെറിഞ്ഞ് മോഹിച്ച താരങ്ങളെയെല്ലാം വാങ്ങിയ പഞ്ചാബിന് ഇരുട്ടടി നൽകിയത്. 41 പന്തിൽ 62 റൺസെടുത്ത നേഹൽ വധേരയാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 21 പന്തിൽ 30 റൺസെടുത്ത ഗ്ലെൻ മാക്സ്‍വെല്ലും തിളങ്ങി.മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് ബാറ്റിങ് നിര വിറച്ചുകൊണ്ടാണു തുടങ്ങിയത്. ജോഫ്ര ആർച്ചറുടെ ആദ്യ പന്തിൽ തന്നെ പ്രിയാൻഷ് ആര്യ ബോൾഡായി. ഇതേ ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും (10) വീണതോടെ പഞ്ചാബ് പ്രതിരോധത്തിലായി.…
Read More » -
Breaking News
സുരേഷ് ഗോപി നായകനായ “ഒറ്റകൊമ്പൻ ചിത്രീകരണം വിഷുവിനു ശേഷം- ഗോകുലം ഗോപാലൻ
ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന, സുരേഷ് ഗോപി നായകനായ “ഒറ്റകൊമ്പൻ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കും. ഒറ്റക്കൊമ്പൻ സിനിമയുടെ ചിത്രീകരണത്തിനായി ഏപ്രിൽ 7 മുതൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഡേറ്റ് നൽകുകയും അതിനനുസരിച്ചു ലൊക്കേഷൻ ഫിക്സ് ചെയ്യുകയും, ലൊക്കേഷൻ പെർമിഷൻ എടുക്കുകയും, സെറ്റ് വർക്കും മറ്റു അനുബന്ധ ജോലികളുമായി മുന്നോട്ട് പോകവേ, ഏപ്രിൽ 8 ന് ദുബായി ക്രൗൺ പ്രിൻസിനെ സ്വീകരിക്കാനുള്ള ചുമതല ബഹുമാനപ്പെട്ട പ്രധാന മന്ത്രി, സുരേഷ് ഗോപിക്ക് നൽകി. അതിന്റെ പശ്ചാത്തലത്തിൽ അവിടെയും, പിന്നീട് 9 ആം തീയതി പ്രധാന മന്ത്രിയുടെ തന്നെ DONER പരിപാടിക്ക് ചുമതലപ്പെടുത്തുകയും (ഡെവലപ്പമെന്റ് ഓഫ് ദി നോർത്ത് ഈസ്റ്റ് റീജിയൺ ) അതിനായി നാഗാലാൻഡിലേക്ക് പോവാൻ നിർദേശം ലഭിച്ചതിനാൽ ഷൂട്ടിംഗ് 10 തീയതിയിലേക്ക് പ്ലാൻ ചെയ്തു. എന്നാൽ 10 & 11 പെട്രോളിയം മിനിസ്ട്രിയുടെ ബ്രെയിൻ സ്റ്റോർമിങ് സെഷൻ ഋഷികേഷിൽ നടക്കുന്നതിനാൽ അവിടെ വകുപ്പ് സഹമന്ത്രിയുടെ…
Read More » -
Breaking News
ഔട്ടായ കലിയിൽ ബാറ്റ് വലിച്ചെറിഞ്ഞ് സഞ്ജു, 67 റൺസുമായി യശസ്വി ജയ്സ്വാളും പുറത്ത്
പാട്യാല: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ പുറത്തായ കലിയിൽ ബാറ്റ് വലിച്ചെറിഞ്ഞ് നായകൻ സഞ്ജു സാംസൺ. ഫെർഗുസനെറിഞ്ഞ ബോളിൽ ആഞ്ഞടിക്കാൻ ശ്രമിച്ച സഞ്ജുവിനു ചുവടു പിഴയ്ക്കുകയായിരുന്നു. ബോൾ നേരെ ശ്രേയസ് അയ്യരുടെ കൈകളിലേക്ക്. 26 ബോളിൽ 6 ഫോറുൾപ്പെടെ 38 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഔട്ടായ ഉടൻ ബാറ്റ് വായുവിലേക്ക് പൊക്കിയെറിയുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന രാജസ്ഥാൻ പവർ പ്ലേ ഓവറുകളിൽ ആഞ്ഞടിക്കുകയായിരുന്നു. നിലവിൽ 14.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 138 എന്ന നിലയിലാണ് രാജസ്ഥാൻ. 38 റൺസെടുത്ത സഞ്ജു, യശസ്വി ജയ്സ്വാൾ എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. 45 ബോളിൽ 5 സിക്സും 4 ഫോറുമുൾപെടെ ജയ്സ്വാൾ 67 റൺസെടുത്തു. ഫെർഗൂസണുതന്നെയാണ് രണ്ട് വിക്കറ്റും. രാജസ്ഥാൻറെ നായകനായി സഞ്ജു സാംസൺ മടങ്ങിയെത്തിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട രാജസ്ഥാനെ പഞ്ചാബ് ബാറ്റിങ്ങിനയക്കുകയായിരുന്നു. അർഷ് ദീപ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 10 റൺസോടെയായിരുന്നു സഞ്ജു- ജയ്സ്വാൾ സഖ്യത്തിന്റെ…
Read More »


