Month: April 2025
-
Breaking News
സ്വകാര്യ ബസിനുള്ളിൽ ചുറ്റികയുമായി എത്തി യുവാവിന്റെ ഗുണ്ടായിസം
കൊച്ചി: സ്വകാര്യ ബസിനുള്ളിൽ ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി യുവാവിന്റെ ഗുണ്ടായിസം. കളമശ്ശേരിയിൽ നിന്നും വൈറ്റിലയ്ക്ക് പോയ ബസ്സിലായിരുന്നു സംഭവം. ഈ മാസം നാലാം തീയതിയാണ് യുവാവ് യാത്രക്കാരെ ഭീഷണിപ്പെടുത്തിയത്. ഗുണ്ടയാണെന്ന് സ്വയം വിളിച്ചുപറയുകയും ചുറ്റികയുമായി ബസിൽ കയറുന്നവരെയും ഭീഷണിപ്പെടുത്തി. യാത്രയ്ക്കിടയിൽ തന്നെ ഇയാൾ ബസിൽ നിന്നും ഇറങ്ങിപ്പോയി. ഇത് ആരാണ് എന്നതിൽ പൊലീസ് അന്വേഷണം നടത്തിവരികെയാണ്. യുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read More » -
Breaking News
പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ അമ്മൂമ്മയ്ക് അയച്ചുകൊടുത്ത ബാഡ്മിന്റൺ പരിശീലകൻ അറസ്റ്റിൽ
ബെംഗളൂരു ∙ ഹുളിമാവിൽ 16 കാരിയെ പീഡിപ്പിച്ച കേസിൽ ബാഡ്മിന്റൻ പരിശീലകനെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബാലാജി സുരേഷ് (27) ആണ് അറസ്റ്റിലായത്. 2 വർഷമായി ബാലാജിയുടെ കീഴിൽ പരിശീലനം നടത്തുന്ന പെൺകുട്ടിയെ വീട്ടിൽവച്ച് പലതവണ പീഡിപ്പിച്ചെന്നാണ് മൊഴി.പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അവരുടെ അമ്മൂമ്മയ്ക്ക് വാട്സാപ്പിൽ അയച്ച് കൊടുത്തെന്നും പരാതിയിലുണ്ട്. മറ്റു ചില കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളും ഇയാളുടെ ഫോണിൽനിന്ന് കണ്ടെടുത്തതായി ഹുളിമാവ് പൊലീസ് പറഞ്ഞു.
Read More » -
Breaking News
അഭ്രപാളികളിൽ വിസ്മയം തീർക്കാൻ മലയാളത്തിന്റെ പ്രിയ ജോഡികൾ വീണ്ടും ഒന്നിക്കുന്നു!! മോഹൻലാൽ- ശോഭന ചിത്രം തുടരും ഏപ്രിൽ 25ന് തീയറ്ററുകളിൽ
മോഹൻലാലിനെ നായകനാക്കി രജപുത്രാ വിഷ്യൽ മീഡിയായുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഏപ്രിൽ ഇരുപത്തിയഞ്ചിന് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനത്തും. കുടംബ ബന്ധങ്ങളുടെ കെട്ടുറപ്പും, അവൻ്റെ ജീവിത സ്വപ്ന ങ്ങളുമാണ് തികഞ്ഞ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കുന്നത്. മലയാളി പ്രേക്ഷകൻ്റെ എക്കാലത്തേയും ഇഷ്ട ജോഡികളായ മോഹൻലാലും – ശോഭനയും ഏറെ ഇടവേളക്കുശേഷം ഒത്തുചേരുന്നു എന്ന പ്രത്യേകതയുമുണ്ട്. യഥാർത്ഥ ജീവിതത്തിൻ്റെ പച്ചയായ മുഹൂർത്തങ്ങൾ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇതിലെ കഥാപാത്രങ്ങൾ നാം ഓരോരുത്തരുമാണ്. വലിയ മുതൽമുടക്കിൽ, നൂറുദിവസങ്ങൾക്കു മേൽ, വ്യത്യസ്ഥമായലൊക്കേഷനുകളിലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. മണിയൻപിള്ള രാജു,ഫർഹാൻ ഫാസിൽ, ബിനു പപ്പു, സംഗീത് കെ പ്രതാപ് ,ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി,ജി സുരേഷ്‌കുമാർ,ജെയ്‌സ് മോൻ , ഷോബിതിലകൻ,ഷൈജോഅടിമാലി,കൃഷ്ണപ്രഭ,റാണി ശരൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കെ.ആർ. സുനിലിൻ്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും…
Read More » -
Breaking News
കൊച്ചി റെയിൽവെ പാളത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ അഞ്ജാത മൃതദേഹം
കൊച്ചി: കൊച്ചിയിൽ പുല്ലേപ്പടിയിൽ അഞ്ജാത മൃതദേഹം. പുല്ലേപ്പടിയിൽ റെയില്‍വെ പാളത്തിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിനുള്ളിലാണ് മൃതദേഹം കണ്ടത്. അഴുകിയ നിലയിലാണ് മൃതദേഹം കിടക്കുന്നത്. വിവരം അറിഞ്ഞ് കടവന്ത്ര പൊലീസ് സ്ഥലത്തെത്തി. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Read More » -
Breaking News
ഒരു എമ്പുരാനും തകർക്കാനാവാതെ ‘മാർക്കോ’യുടെ റെക്കോർഡ്! നോർത്ത് ഇന്ത്യൻ ബോക്സോഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം ‘മാർക്കോ’ തന്നെ, ‘എമ്പുരാൻ’ രണ്ടാമത്
ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘മാർക്കോ’യുടെ നോർത്ത് ഇന്ത്യയിലെ റെക്കോർഡ് തകർക്കാനാവാതെ ‘എമ്പുരാൻ’. ബോക്സോഫീസിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനംചെയ്ത ‘എമ്പുരാൻ’ മുന്നേറുകയാണ്. ചിത്രം മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റടിച്ച് 250 കോടി ആഗോള കളക്ഷൻ നേടിയിരിക്കുകയാണെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ചിത്രത്തിൻറെ ആഭ്യന്തര കളക്ഷൻ 100 കോടിയിലേക്കടുക്കുകയാണെന്നും ട്രേഡ് അനലിസ്റ്റുകൾ അറിയിച്ചിരിക്കുകയാണ്. എന്നാൽ ഹിന്ദിയിൽ ഇപ്പോഴും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമെന്ന ‘മാർക്കോ’യുടെ റെക്കോർഡ് എമ്പുരാന് തകർക്കാനായിട്ടില്ല. 17.5 കോടി നേട്ടവുമായി ‘മാർക്കോ’യാണ് നോർത്ത് ഇന്ത്യയിൽ എമ്പുരാന് മുന്നിലുള്ളത്. മൂന്ന് കോടിയിൽ താഴെയാണ് നോർത്ത് ഇന്ത്യയിലെ എമ്പുരാൻറെ കളക്ഷൻ. എ.ആർ.എമ്മും ആടുജീവിതവുമാണ് നോർത്ത് ഇന്ത്യൻ കളക്ഷനിൽ എമ്പുരാൻറെ പിന്നിലുള്ളത്. മലയാളത്തിൽ നിർമ്മിച്ച ആദ്യ ചിത്രം തന്നെ 100 ദിവസം തിയേറ്ററുകളിൽ…
Read More » -
Crime
പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം; കാസര്‍കോട് നാലുപേര്‍ക്ക് വെട്ടേറ്റു
കാസര്‍കോട്: കാസര്‍കോട് നാലാം മൈലില്‍ പ്രദേശവാസികളായ നാലുപേര്‍ക്ക് വെട്ടേറ്റു. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. വേട്ടേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാത്രി വീട്ടിന്റെ മുന്നിലിട്ട് പടക്കം പൊട്ടിക്കുന്നത് പ്രദേശവാസികള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് മടങ്ങിയ പോയ യുവാക്കള്‍ തിരിച്ച് ആയുധവുമായി വന്ന് പ്രദേശവാസികളെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. ആക്രമിച്ചവര്‍ ലഹരിക്ക് അടിമകളാണെന്ന് പരിക്കേറ്റവര്‍ പറയുന്നു.
Read More » -
Crime
അറസ്റ്റ് ചെയ്താല്‍ ഷൂട്ടിങ് മുടങ്ങും, വലിയ നഷ്ടം ഉണ്ടാവും; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി
കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍. എക്സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താനയെയും സഹായി കെ ഫിറോസിനെയും എക്സൈസ് സംഘം പിടികൂടിയത്. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ശ്രീനാഥ് ഭാസി അടക്കമുള്ള ചില സിനിമാ താരങ്ങള്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയിട്ടുണ്ട് എന്ന വിവരം എക്സൈസിന് ലഭിച്ചത്. തുടര്‍നടപടികളുമായി എക്സൈസ് മുന്നോട്ടുപോകുന്നതിനിടെയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ താന്‍ നിരപരാധിയാണെന്നാണ് ശ്രീനാഥ് ഭാസി ഹര്‍ജിയില്‍ പറയുന്നത്. തസ്ലിമ സുല്‍ത്താനയില്‍ നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ല. നിലവില്‍ താന്‍ സിനിമാ ഷൂട്ടിങ്ങിലാണ്. ഈ പശ്ചാത്തലത്തില്‍ കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്താല്‍ ഷൂട്ടിങ് മുടങ്ങുകയും വലിയ നഷ്ടം ഉണ്ടാവാന്‍ ഇടയാക്കുകയും ചെയ്യും. അതുകൊണ്ട് ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണ്.…
Read More » -
Breaking News
‘ഒരു സിനിമയുടെ ഓഡിഷനുവേണ്ടി ചെന്നൈയിലെത്തി, സംവിധായകൻ എന്നോട് മടിയിൽ കയറി ഇരിക്കാൻ ആവശ്യപ്പെട്ടു!! ഞാൻ ഇറങ്ങിയോടി’, കാസ്റ്റിംഗ് കൗച്ച് അനുഭവം വിവരിച്ച് നടി ശ്രേയ ഗുപ്‌തോ
ബോക്‌സോഫീസിൽ 100 കോടി ക്ലബിൽ കയറിയ സൽമാൻ ഖാൻ ചിത്രമാണ് സിക്കന്ദർ. രശ്മിക മന്ദാന നായികയായി എത്തിയ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്ത നടി ശ്രേയ ഗുപ്‌തോ തന്റെ സിനിമാ ജീവിതത്തിലുണ്ടായ മോശം അനുഭവം പങ്കുവച്ചിരിക്കുകയാണ്. തമിഴിൽ രജനികാന്തിനോടൊപ്പവും സൂര്യയോടൊപ്പവും അഭിനയിച്ച നടിയാണ് ശ്രേയ. ‘വാരണം ആയിരം’ എന്ന ചിത്രത്തിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ചെന്നൈയിൽ ഓഡിഷനെത്തിയ കാലത്തുണ്ടായ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട അനുഭവം വിവരിക്കുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ- 2014ൽ ചെന്നൈയിൽ വച്ചാണ് കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട ദുരനുഭവം ഉണ്ടായത്. അന്ന് സിനിമയിലേക്ക് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മുംബൈയിൽ നിന്ന് അത്തരത്തിലുളള ഒരു അനുഭവവും ഉണ്ടായിട്ടില്ല. ഓഡീഷനിൽ പങ്കെടുക്കുന്നതിനായി സംവിധായകന്റെ ചെന്നൈയിലുളള ഓഫിസിൽ ഞാനും അമ്മയും എത്തിയിരുന്നു. അവിടെ സംവിധായകനും നിർമാതാവും ഉണ്ടായിരുന്നു. ക്യാബിനിലേക്ക് പ്രവേശിച്ച സമയംതന്നെ സംവിധായകൻ പറഞ്ഞ കാര്യം കേട്ട് ഞാൻ…
Read More » -
Crime
സുകാന്തിന്റെ വീട്ടില്‍ റെയ്ഡ്; പെണ്‍കുട്ടിയെ പലയിടങ്ങളില്‍ കൊണ്ടുപോയതിന്റെ രേഖകളും ലാപ്‌ടോപ്പും കണ്ടെത്തി
മലപ്പുറം: തിരുവനന്തപുരം വിമാനത്താവള ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിലെ പ്രതി സുകാന്തിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്. ഞായറാഴ്ച രാത്രി തിരുവനന്തപുരം പോലീസ് റെയ്ഡ് നടത്തിയത്. വീട്ടില്‍നിന്ന് തെളിവുകള്‍ കണ്ടെടുത്തതായാണ് വിവരം. അതേസമയം, സുകാന്ത് എവിടെ എന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. സുകാന്തിന്റെ മലപ്പുറത്തെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്ത് നിന്നെത്തി മലപ്പുറത്ത് ക്യാമ്പ് ചെയ്യുന്ന പോലീസാണ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ആദ്യമായിട്ടാണ് പോലീസ് സുകാന്തിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. വീട്ടില്‍നിന്ന് സുകാന്തിന്റെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ഡയറികള്‍, യാത്രാ രേഖകള്‍ തുടങ്ങിയവ ലഭിച്ചതായാണ് വിവരം. സുകാന്തിനെ കണ്ടെത്താന്‍ സംഘങ്ങളായി തിരിഞ്ഞ് വ്യാപകമായി തിരച്ചില്‍ നടത്തുകയാണ്. ഐബി ഉദ്യോഗസ്ഥയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി എന്ന് തെളിയിക്കുന്ന യാത്രാരേഖകളാണ് ലഭിച്ചതെന്നാണ് വിവരം. മൊബൈല്‍ ഫോണില്‍നിന്ന് ചാറ്റുകളും ലാപ്‌ടോപില്‍നിന്ന് കേസുമായി ബന്ധിപ്പെട്ട തെളിവുകളും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മാര്‍ച്ച് 24-നാണ് പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍…
Read More »
