Breaking NewsMovie

അഭ്രപാളികളിൽ വിസ്മയം തീർക്കാൻ മലയാളത്തിന്റെ പ്രിയ ജോഡികൾ വീണ്ടും ഒന്നിക്കുന്നു!! മോഹൻലാൽ- ശോഭന ചിത്രം തുടരും ഏപ്രിൽ 25ന് തീയറ്ററുകളിൽ

മോഹൻലാലിനെ നായകനാക്കി രജപുത്രാ വിഷ്യൽ മീഡിയായുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഏപ്രിൽ ഇരുപത്തിയഞ്ചിന് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനത്തും. കുടംബ ബന്ധങ്ങളുടെ കെട്ടുറപ്പും, അവൻ്റെ ജീവിത സ്വപ്ന ങ്ങളുമാണ് തികഞ്ഞ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കുന്നത്.

മലയാളി പ്രേക്ഷകൻ്റെ എക്കാലത്തേയും ഇഷ്ട ജോഡികളായ മോഹൻലാലും – ശോഭനയും ഏറെ ഇടവേളക്കുശേഷം ഒത്തുചേരുന്നു എന്ന പ്രത്യേകതയുമുണ്ട്. യഥാർത്ഥ ജീവിതത്തിൻ്റെ പച്ചയായ മുഹൂർത്തങ്ങൾ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇതിലെ കഥാപാത്രങ്ങൾ നാം ഓരോരുത്തരുമാണ്.

Signature-ad

വലിയ മുതൽമുടക്കിൽ, നൂറുദിവസങ്ങൾക്കു മേൽ, വ്യത്യസ്ഥമായലൊക്കേഷനുകളിലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. മണിയൻപിള്ള രാജു,ഫർഹാൻ ഫാസിൽ, ബിനു പപ്പു, സംഗീത് കെ പ്രതാപ് ,ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി,ജി സുരേഷ്‌കുമാർ,ജെയ്‌സ് മോൻ , ഷോബിതിലകൻ,ഷൈജോഅടിമാലി,കൃഷ്ണപ്രഭ,റാണി ശരൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കെ.ആർ. സുനിലിൻ്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും ചേർന്നു തിരക്കഥ രചിച്ചിരിക്കുന്നു. സംഗീതം – ജേക്‌സ് ബിജോയ്. ഛായാഗ്രഹണം – ഷാജികുമാർ. എഡിറ്റിംഗ്- നിഷാദ് യൂസഫ്, ഷഫീഖ് വി. ബി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അവന്റിക രഞ്ജിത്, കലാസംവിധാനം – ഗോകുൽ ദാസ്. മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ -സമീരാ സനീഷ്. സൗണ്ട് ഡിസൈൻ – വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താസ്. പിആർഒ-വാഴൂർ ജോസ്.

Back to top button
error: