‘ഒരു സിനിമയുടെ ഓഡിഷനുവേണ്ടി ചെന്നൈയിലെത്തി, സംവിധായകൻ എന്നോട് മടിയിൽ കയറി ഇരിക്കാൻ ആവശ്യപ്പെട്ടു!! ഞാൻ ഇറങ്ങിയോടി’, കാസ്റ്റിംഗ് കൗച്ച് അനുഭവം വിവരിച്ച് നടി ശ്രേയ ഗുപ്‌തോ

ബോക്‌സോഫീസിൽ 100 കോടി ക്ലബിൽ കയറിയ സൽമാൻ ഖാൻ ചിത്രമാണ് സിക്കന്ദർ. രശ്മിക മന്ദാന നായികയായി എത്തിയ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്ത നടി ശ്രേയ ഗുപ്‌തോ തന്റെ സിനിമാ ജീവിതത്തിലുണ്ടായ മോശം അനുഭവം പങ്കുവച്ചിരിക്കുകയാണ്. തമിഴിൽ രജനികാന്തിനോടൊപ്പവും സൂര്യയോടൊപ്പവും അഭിനയിച്ച നടിയാണ് ശ്രേയ. ‘വാരണം ആയിരം’ എന്ന ചിത്രത്തിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ചെന്നൈയിൽ ഓഡിഷനെത്തിയ കാലത്തുണ്ടായ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട അനുഭവം വിവരിക്കുന്നത്.
നടിയുടെ വാക്കുകൾ ഇങ്ങനെ- 2014ൽ ചെന്നൈയിൽ വച്ചാണ് കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട ദുരനുഭവം ഉണ്ടായത്. അന്ന് സിനിമയിലേക്ക് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മുംബൈയിൽ നിന്ന് അത്തരത്തിലുളള ഒരു അനുഭവവും ഉണ്ടായിട്ടില്ല. ഓഡീഷനിൽ പങ്കെടുക്കുന്നതിനായി സംവിധായകന്റെ ചെന്നൈയിലുളള ഓഫിസിൽ ഞാനും അമ്മയും എത്തിയിരുന്നു. അവിടെ സംവിധായകനും നിർമാതാവും ഉണ്ടായിരുന്നു. ക്യാബിനിലേക്ക് പ്രവേശിച്ച സമയംതന്നെ സംവിധായകൻ പറഞ്ഞ കാര്യം കേട്ട് ഞാൻ അതിശയിച്ചുപോയി. എന്നോട് അദ്ദേഹത്തിന്റെ മടിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. അന്ന് ഞാൻ ചെറുപ്പമായിരുന്നു. സംവിധായകന്റെ പെരുമാറ്റം കണ്ടപ്പോൾതന്നെ എന്തോ അസ്വസ്ഥത തോന്നി. ഓഡീഷന് തയ്യാറെടുപ്പുകൾ നടത്തിയില്ലെന്ന് പറഞ്ഞ് താൻ ആ മുറിയിൽ നിന്ന് തിരികെ ഇറങ്ങിയോടി.
