CrimeNEWS

കരിയര്‍ ഗൈഡന്‍സ് സ്ഥാപനത്തിന്റെ മറവില്‍ തട്ടിപ്പ്; ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍

കോട്ടയം: കരിയര്‍ ഗൈഡന്‍സ് സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Evoca Edutech എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. സ്ഥാപനത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ നിക്ഷേപമായി വാങ്ങിയായിരുന്നു തട്ടിപ്പ് നടത്തിയത്

Signature-ad

കോഴിക്കോട് സ്വദേശി റമിത്ത് ഭാര്യ ചിഞ്ചു എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് ചിങ്ങവനം സ്വദേശികള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഈ മൂന്നു പേരില്‍ നിന്ന് മാത്രം 15 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയതെന്നാണ് പരാതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതികള്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

 

Back to top button
error: