Month: March 2025

  • NEWS

    പ്രവാസികൾ അറിയാൻ: ഇന്ന് മുതൽ യുഎഇ നിയമങ്ങളിൽ വൻമാറ്റങ്ങൾ! പുതിയ ഗതാഗത ചട്ടങ്ങൾ മുതൽ വെള്ളത്തിന്റെ ബില്ലിൽ വരെ

     യു.എ.ഇയിലെ താമസക്കാരെയും  ബിസിനസ്സുകാരെയും എന്തിന് യാത്രക്കാരെ പോലും ഒരുപോലെ ബാധിക്കുന്ന സുപ്രധാന നിയമങ്ങളും ചട്ടങ്ങളും 2025 മാർച്ച് മുതൽ പ്രാബല്യത്തിൽ വരുന്നു. റമദാൻ മാസത്തിന് പുറമെ, ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ദുബൈയിലെ പൊതുപാർക്കിംഗ് ഫീസിൽ മാറ്റങ്ങൾ, ഫ്രീലാൻസർമാർ,  സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവർക്കുള്ള പുതിയ കോർപ്പറേറ്റ് ടാക്സ് ആവശ്യകതകൾ, വൈദ്യുതി-ജല ബില്ലിംഗിൽ മാറ്റങ്ങൾ, ഉയർന്ന കൃത്യതയുള്ള കാലാവസ്ഥാ നിരീക്ഷണം മെച്ചപ്പെടുത്തുന്ന യു.എ.ഇ ഉപഗ്രഹം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുതിയ ഗതാഗത നിയമം ആഗോള ഗതാഗതത്തിലെ മാറ്റങ്ങൾക്കനുസരിച്ച് യു.എ.ഇ. അവരുടെ നിയമങ്ങളിൽ മാറ്റം വരുത്തുകയാണ്. പുതിയ നിയമങ്ങൾ അനുസരിച്ച്, 17 വയസ്സുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും. കൂടാതെ, ഇ-ബൈക്ക്, ഇ-സ്കൂട്ടർ തുടങ്ങിയ പുതിയ വാഹനങ്ങളെയും ഗതാഗത നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനമോടിക്കുന്നവർക്കും കാൽനടക്കാർക്കും വേണ്ടിയുള്ള നിയമങ്ങളിലും മാറ്റങ്ങൾ വരുന്നു. മദ്യപിച്ച് വാഹനമോടിച്ചാൽ 100,000 ദിർഹം വരെ പിഴയും തടവും ലഭിക്കും. കാൽനടക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ ശ്രദ്ധിക്കണം. നിയമം…

    Read More »
Back to top button
error: