
ചെന്നൈ: സാംസങ് മാനേജ്‌മെന്റും സി.ഐ.ടി.യുവും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നതിനിടെ തമിഴ്‌നാട്ടില്‍ സമരം വ്യാപിപ്പിക്കാനൊരുങ്ങി തൊഴില്‍ സംഘടന. 42 കമ്പനികളിലാണ് സമരത്തിന് സി.ഐ.ടി.യു നോട്ടീസ് നല്‍കിയത്. ഹ്യുണ്ടായ്, ബ്രിട്ടാനിയ, അപ്പോളോ ടയേഴ്‌സ് തുടങ്ങി കാഞ്ചീപുരം ജില്ലയിലെ കമ്പനികള്‍ക്കാണ് നോട്ടീസ്.
ശ്രീപെരുംപതുര്‍-ഒരാഗാഡം മേഖലയിലെ കൂടുതല്‍ കമ്പനികളില്‍ സമരത്തിന് നോട്ടീസ് നല്‍കാനും സി.ഐ.ടി.യുവിന് പദ്ധതിയുണ്ട്. മാര്‍ച്ച് 13നോ 14നോ സമരം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് തൊഴിലാളികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ സാംസങ് തയാറാകാത്തതിനെ തുടര്‍ന്നാണ് സമരം. കഴിഞ്ഞ ഏതാനം ആഴ്ചകളായി സി.ഐ.ടി.യുവില്‍ അഫി?ലിയേറ്റ് ചെയ്ത സാംസങ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന്‍ ജീവനക്കാരുടെ സസ്?പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിലാണ്.

42 കമ്പനികള്‍ക്ക് ഇതുവരെ സമരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കും. സാംസങ്ങിന്റെ കര്‍ശന നിലപാട് മൂലം മറ്റ് കമ്പനികളില്‍ കൂടി സമരം വ്യാപിപ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് സാംസങ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ഇ.മുത്തുകുമാര്‍ പറഞ്ഞു.
ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, ജെ.കെ ടയേഴ്‌സ്, അ?പ്പോളോ ടയേഴ്‌സ്, യമഹ, ബ്രിട്ടാനിയ തുടങ്ങിയ കമ്പനികള്‍ക്ക് സമര നോട്ടീസ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കും. അതേസമയം, വന്‍ നിക്ഷേപം സംസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ തമിഴ്‌നാട് ഒരുങ്ങുന്നതിനിടെയുള്ള സമരത്തില്‍ സംസ്ഥാന സര്‍ക്കാറിനും ആശങ്കയുണ്ട്.
സമരത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് നിയമം. ഇത് പാലിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ സമരം നടത്തിയവര്‍ക്കെതിരെ സാംസങ്ങിന്റെ ഭാഗത്ത് നിന്ന് പ്രതികാര നടപടിയാണ് ഉണ്ടായത്. ഇതിന്റെ ഭാഗമായാണ് മൂന്ന് പേരെ പുറത്താക്കിയതെന്ന് സി.ഐ.ടി.യു അറിയിച്ചു. അതേസമയം, അനധികൃതമായി കമ്പനിയുടെ പ്രവര്‍ത്തനം തടസപ്പെടുത്താനാണ് ചില തൊഴിലാളികള്‍ ശ്രമിക്കുന്നതെന്ന ആരോപണവുമായി സാംസങ് രംഗത്തെത്തി.