IndiaNEWS

ഒരു ലോക്കോ പൈലറ്റിന് എന്ത് കിട്ടും? റെയില്‍വേയുടെ കണക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേയുടേത്. അതുകൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്ന് കൂടിയാണ് ഇന്ത്യന്‍ റെയില്‍വേ. ജനങ്ങളുമായി ഇത്രയും അധികം ചേര്‍ന്ന് നില്‍ക്കുന്ന സംരംഭമായതിനാല്‍ തന്നെ ഇന്ത്യന്‍ റെയില്‍വേയിലേയും അതിലെ ജീവനക്കാരുടേയും കാര്യങ്ങള്‍ അറിയാന്‍ പൊതുജനത്തിന് എല്ലായ്പ്പോഴും വലിയ താത്പര്യമാണ്.

റെയില്‍വേയില്‍ ജോലി നേടുകയെന്നത് പോലും രാജ്യത്തെ നല്ലൊരു പങ്ക് യുവാക്കളുടേയും സ്വപ്നമാണ്. തൊഴില്‍ സുരക്ഷ, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം എന്നിവയൊക്കെയാണ് ഇതിന് അടിസ്ഥാനം. റെയില്‍വേയില്‍ വിവിധ ജോലി ചെയ്യുന്നവരുടെ ശമ്പള സ്‌കെയിലിനെ കുറിച്ച് ആളുകള്‍ക്ക് അറിയാം. ട്രെയിന്‍ ഓടിക്കുന്ന ലോക്കോ പൈലറ്റിന് എത്ര രൂപ പ്രതിമാസം ലഭിക്കും എന്നത് വളരെ കൗതുകത്തോടെ ആളുകള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്.

Signature-ad

ലോക്കോ പൈലറ്റുമാര്‍ക്ക് രണ്ട് പാക്കേജ് ആയിട്ടാണ് ശമ്പളം ലഭിക്കുക. ബേസിക് പേമെന്റിന് പുറമേയാണ് ഒരാള്‍ എത്ര കിലോമീറ്റര്‍ ട്രെയിന്‍ ഓടിച്ചു എന്നതിലെ കണക്ക് ചേര്‍ക്കുന്നത്. ഇതിന് കിലോമീറ്റര്‍ അലവന്‍സ് അഥവാ റണ്ണിംഗം അലവന്‍സ് എന്നാണ് പറയുന്നത്. ഇന്ത്യന്‍ റെയില്‍വേയില്‍ ലോക്കോ പൈലറ്റ് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഒരു തുടക്കക്കാരന് പ്രതിമാസം 35,000 രൂപ മുതലാണ് ശമ്പള ഇനത്തില്‍ ലഭിക്കുക.

ലോക്കോ പൈലറ്റ് എക്സ്പ്രസ് അല്ലെങ്കില്‍ ഏറ്റവും മുകള്‍തട്ടിലുള്ള ആള്‍ക്ക് ടോട്ടല്‍ അലവന്‍സ്, റണ്ണിംഗ് അലവന്‍സ് എന്നിവ ഉള്‍പ്പെടെ ഒന്നര ലക്ഷം രൂപ വരെ ശമ്പള ഇനത്തില്‍ ലഭിക്കും. ഇതില്‍ നല്ലൊരു പങ്കും ട്രെയിന്‍ ഓടി എടുക്കുന്ന തുകയാണ്. ഓഫീസിലിരിക്കുന്ന ഒരു ജീവനക്കാരനെ സംബന്ധിച്ച് ലീവ് എടുത്താലും അയാള്‍ക്ക് കിട്ടുന്ന മാസ ശമ്പളത്തില്‍ കുറവ് വരുന്നില്ല, എന്നാല്‍ ഒരു ലോക്കോ പൈലറ്റ് ലീവ് എടുക്കുകയാണെങ്കില്‍ അയാള്‍ക്ക് ശമ്പളത്തിലെ റണ്ണിംഗ് അലവന്‍സില്‍ കുറവ് വരും.

 

Back to top button
error: