Month: February 2025

  • Movie

    തമിഴ് സിനിമയിൽ ഇനി ചിമ്പുവിന്റെ കാലം: സ്വന്തം നിർമാണ കമ്പനിയിൽ 50-ാമത് ചിത്രം ഒരുങ്ങുന്നു

       തെന്നിന്ത്യൻ സിനിമയിലെ ജനപ്രിയ നടന്മാരിൽ ഒരാളാണ് ചിമ്പു എന്നറിയപ്പെടുന്ന സിലമ്പരസൻ. അഭിനയത്തിന് പുറമെ പുതിയൊരു രംഗത്തേക്ക് കൂടി ചുവടുവെക്കുകയാണ് താരം. സ്വന്തം നിർമ്മാണ കമ്പനിയായ ‘ആത്മൻ സിനി ആർട്‌സി’ന് തുടക്കം കുറിച്ചിരിക്കുകയാണ് ചിമ്പു. തന്റെ 50-ാമത് ചിത്രം ഈ ബാനറിൽ പുറത്തിറങ്ങുമെന്ന പ്രഖ്യാപനവും താരം നടത്തിയിട്ടുണ്ട്. ഈ സുപ്രധാന ചുവടുവെപ്പ് താരത്തിന്റെ കരിയറിൽ ഒരു നാഴികക്കല്ലായി മാറുകയാണ്. ‘അമരൻ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശസ്തനായ ദേശിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിമ്പുവിന്റെ 50-ാമത്തെ സിനിമ. താനും ദേശിംഗും ഒരുപാട് സ്വപ്നം കണ്ട ഒരു പദ്ധതിയാണ് ഈ സിനിമയെന്നും അതിൽ ഹൃദയം നിറയെ പ്രതീക്ഷയുണ്ടെന്നും ചിമ്പു സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഈ സിനിമ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കുമെന്നും താരം പറഞ്ഞു. നിരവധി പ്രതിഭകൾ ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്. തെന്നിന്ത്യയിലെ പ്രമുഖ ഛായാഗ്രാഹകരിൽ ഒരാളായ മനോജ് പരമഹംസയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിമ്പുവിന്റെ അടുത്ത സുഹൃത്തും സംഗീത സംവിധായകനുമായ യുവൻ…

    Read More »
  • India

    കുട്ടികളെ തീയേറ്ററിൽ പോകാൻ അനുവദിക്കരുത്, രാവിലെ 11 മണിക്ക് മുമ്പും, രാത്രി 11 നു ശേഷവും: തെലുങ്കാന ഹൈക്കോടതിയുടെ ഈ നിർദ്ദേശം കേരളത്തിലും നടപ്പിലാക്കുമോ എന്ന് ആശങ്ക

        സിനിമാ ഭ്രാന്ത് തലയ്ക്കുപിടിച്ച കുട്ടികളെ രാവിലെ 11 മണിക്ക് മുമ്പും, രാത്രി പതിനൊന്ന് മണിക്ക് ശേഷവും തിയറ്ററിലേക്ക് പോകാൻ അനുവദിക്കരുതെന്ന് തെലുങ്കാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. രാംചരൻ നായകനായ  ‘ഗെയിം ചേഞ്ചർ’ എന്ന ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് വർധനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ  ആണ് കോടതി ഈയൊരു നിർദേശം സർക്കാരിന് നൽകിയത്. കേരളത്തിൽ ബോക്സോഫീസ്  പരാജയം ഏറ്റുവാങ്ങിയ ചിത്രമാണ് ഗെയിം ചെയ്ഞ്ചർ. എന്നാൽ തെലുങ്കാനയിൽ ചിത്രം നല്ല നിലയിൽ ഓടുന്നുണ്ട്. കുട്ടികളെ  തിയേറ്ററുകളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാതാക്കൾ ഗെയിം ചെയ്ഞ്ചർ കഴിഞ്ഞയാഴ്ച റിലീസ് ചെയ്തത്. തെലുങ്കിലെ സൂപ്പർസ്റ്റാറാണ് രാംചരൻ. അതിരാവിലെയും, രാത്രിയും സിനിമ കാണുന്നത് കുട്ടികളുടെ മാനസികവും, ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് കോടതി പറയുന്നു. കേസ് വീണ്ടും ഫെബ്രുവരി 22ന് പരിഗണിക്കും. അതിനിടെ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കോടതി നിർദ്ദേശം. തെലുങ്കാനയിൽ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ പുലർച്ചെ 1.30ന് അവസാന ഷോ പ്രദർശിപ്പിക്കുന്നുണ്ട്. ഇതൊക്കെ പരിഗണിച്ചാണ് കോടതി നിരീക്ഷണം.…

    Read More »
  • Crime

    ‘ബ്ലാക്ക്മെയിലിങ്’ കൊണ്ട് വലഞ്ഞു; ശാരീരികബന്ധത്തിനിടെ യുവാവിനെ കൊലപ്പെടുത്തി 32-കാരി

    ലഖ്നൗ: ശാരീരികബന്ധത്തിനിടെ യുവാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 32-കാരി അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. ഇഖ്ബാല്‍ എന്ന തുന്നല്‍ജോലിക്കാരനാണ് കൊല്ലപ്പെട്ടത്. ശാരീരികബന്ധം പുലര്‍ത്താന്‍ ഇഖ്ബാല്‍ തുടര്‍ച്ചയായി ബ്ലാക്ക് മെയില്‍ ചെയ്തിരുന്നെന്നും അതില്‍നിന്ന് രക്ഷപ്പെടാനാണ് കൊലപ്പെടുത്തിയതെന്നും യുവതി പറഞ്ഞു. ഇഖ്ബാലിന്റെ മൃതദേഹം, അയാളുടെ വീടിന് പരിസരത്തുനിന്ന് രണ്ടുദിവസം മുന്‍പാണ് കണ്ടെടുത്തത്. ഇതിന് പിന്നാലെ ഞായറാഴ്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തുന്നല്‍ജോലി ചെയ്തിരുന്ന ഇഖ്ബാല്‍, യുവതിയുടെ ഗ്രാമത്തിലെ വീടുകളില്‍ സന്ദര്‍ശിക്കുക പതിവായിരുന്നു. ഇത്തരമൊരു സന്ദര്‍ശനത്തിലാണ് യുവതിയും ഇഖ്ബാലും തമ്മില്‍ പരിചയത്തിലാകുന്നത്. മൊബൈല്‍ നമ്പറും കൈമാറി. ഇഖ്ബാലും യുവതിയും ഫോണില്‍ സംസാരിക്കുന്നതും പതിവായിരുന്നു. ഒരുദിവസം ഇഖ്ബാല്‍, യുവതിയെ തന്റെ വീട്ടിലേക്ക് വിളിച്ചു. യുവതിയുടെ വസ്ത്രത്തില്‍ തുന്നല്‍ജോലി ചെയ്യാനെന്ന് ധരിപ്പിച്ചായിരുന്നു ക്ഷണിച്ചത്. അവിടെ എത്തിയ യുവതിയെ ഇഖ്ബാല്‍ നിര്‍ബന്ധപൂര്‍വം ലൈംഗികബന്ധത്തിന് വിധേയയാക്കി. പ്രതിഷേധിച്ച യുവതിയോട്, ഇരുവരും തമ്മില്‍ സംസാരിച്ചതിന്റെ കോള്‍ റെക്കോഡിങ് തന്റെ പക്കലുണ്ടെന്നും കുടുംബം തകര്‍ക്കുമെന്നും ഇഖ്ബാല്‍ ഭീഷണിപ്പെടുത്തി. ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇഖ്ബാല്‍…

    Read More »
  • India

    അച്ഛന്റെ മൃതദേഹം മുറിച്ച് പാതി തരണമെന്ന് മൂത്ത മകന്‍; അന്ത്യകര്‍മത്തെ ചൊല്ലി മക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വലഞ്ഞ് പൊലീസ്

    ഭോപ്പാല്‍: മാതാപിതാക്കളുടെ മരണശേഷം സ്വത്തിന് വേണ്ടി തമ്മില്‍ തല്ലുന്ന മക്കളെ കണ്ടിട്ടുണ്ടാവും എന്നാല്‍ മധ്യപ്രദേശിലെ ഒരു കുടുംബത്തില്‍ അച്ഛന്റെ മൃതദേഹം പങ്കുവെക്കണമെന്ന മകന്റെ ആവശ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് ഒരു ഗ്രാമം. ടികാംഗഡ് ജില്ലയിലെ ലിധോറതാല്‍ ഗ്രാമത്തിലാണ് സംഭവം. 84 കാരനായ ധ്യാനി സിംഗ് ഘോഷിന്റെ സംസ്‌ക്കാരത്തെ ചൊല്ലിയാണ് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഇളയ മകനായ ദേശ്രാജിനൊപ്പമായിരുന്നു പിതാവ് താമസിച്ചിരുന്നത്. ദീര്‍ഘ കാലം രോഗബാധിതനായിരുന്ന പിതാവ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. മരണവിവരം അടുത്ത ഗ്രാമത്തിലുള്ള മൂത്ത മകനായ കിഷനെ അറിയിച്ചു. സംസ്‌കാരച്ചടങ്ങിനെത്തിയ കിഷന്‍, മൂത്ത മകനെന്ന നിലയില്‍ അന്ത്യ കര്‍മ്മങ്ങള്‍ തനിക്ക് ചെയ്യണമെന്ന് വാദിച്ചു. എന്നാല്‍ അച്ഛന്റെ ആഗ്രഹപ്രകാരം സംസ്‌കാര ചടങ്ങുകള്‍ തനിക്ക് തന്നെ ചെയ്യണമെന്ന് ഇളയ മകന്‍ പറഞ്ഞതോടെ തര്‍ക്കം രൂക്ഷമായി. ഇതോടെ മദ്യലഹരിയിലായിരുന്ന മൂത്ത മകനാണ് പിതാവിന്റെ മൃതദേഹം പകുതിയായി മുറിച്ച് വീതിക്കാമെന്നും പറഞ്ഞത്. തര്‍ക്കം മൂത്തതോടെ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് മകനെ അനുനയിപ്പിക്കുകയും ഇളയ…

    Read More »
  • Crime

    പെരുമ്പാവൂരില്‍ വിദ്യാര്‍ഥിനി കോളജ് ഹോസ്റ്റലില്‍ മരിച്ചനിലയില്‍, മുറിയില്‍ ആത്മഹത്യാ കുറിപ്പ്; മരിച്ചത് കോട്ടയം പാറമ്പുഴ സ്വദേശിനി

    എറണാകുളം: പെരുമ്പാവൂരിനടുത്ത് വേങ്ങൂരിലെ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജഗിരി വിശ്വജ്യോതി ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ മൂന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ്. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയുടെ കൈയില്‍ അടക്കം മുറിവുണ്ട്. ഇന്നലെയാണ് അനീറ്റ കോട്ടയെത്ത വീട്ടില്‍ നിന്നു മടങ്ങിയെത്തിയത്. ഇന്നലെ അവധിയായതിനാല്‍ മുറിയിലുള്ള മറ്റു കുട്ടികള്‍ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്. മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടുള്ളതാണ് ആത്മഹത്യ കുറിപ്പ്. ആത്മഹത്യാ കുറിപ്പിലെ കാര്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആത്മഹത്യാ കുറിപ്പ് വ്യക്തമല്ലെന്നും അന്വേഷണം നടത്തിവരികയാണെന്നുമാണ് പൊലീസ് പറയുന്നത്. മരണകാരണം വ്യക്തമായിട്ടില്ല. എന്താണ് മരണത്തിലേക്ക് നയിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.  

    Read More »
  • Crime

    തട്ടുകടയില്‍ CPM-BJP പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; നശിച്ചത് 10 ട്രേ മുട്ട, 2 ക്യാന്‍ എണ്ണ, വാഴക്കുലകള്‍

    പത്തനംതിട്ട: അടൂര്‍ തെങ്ങമത്ത് തട്ടുകടയില്‍ കൂട്ടത്തല്ല്. സി.പി.എം-ബി.ജെ.പി. പ്രവര്‍ത്തകരാണ് തട്ടുകടയില്‍വെച്ച് പരസ്പരം ഏറ്റുമുട്ടിയത്. മദ്യലഹരിയിലായിരുന്നു പരാക്രമം. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവിഭാഗവും തമ്മില്‍ നേരത്തെയുണ്ടായ തര്‍ക്കമാണ് തട്ടുകടയിലെ ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. ആദ്യം ഇരുവിഭാഗവും തമ്മില്‍ റോഡില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിനുശേഷം ബി.ജെ.പി. പ്രവര്‍ത്തകരായ അഭിരാജ്, വിഷ്ണുരാജ് എന്നിവര്‍ തട്ടുകടയിലേക്ക് വന്നു. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരും കടയിലെത്തി. പിന്നാലെ ഇരുസംഘങ്ങളും പരസ്പരം തമ്മില്‍ത്തല്ലുകയായിരുന്നു. മിനിറ്റുകളോളം കടയിലെ സംഘര്‍ഷംനീണ്ടുനിന്നു. കടയിലെ പാചകസാമഗ്രികള്‍ അടക്കം കൈയിലെടുത്താണ് ഇരുസംഘങ്ങളും തമ്മിലടിച്ചത്. 10 ട്രേ മുട്ട, രണ്ട് കന്നാസ് എണ്ണ, വാഴക്കുലകള്‍ തുടങ്ങിയവ നശിപ്പിച്ചു. തുടര്‍ന്ന് സമീപത്തുള്ളവരടക്കം എത്തിയാണ് ഇരുസംഘങ്ങളെയും അനുനയിപ്പിച്ച് സംഘര്‍ഷം അവസാനിപ്പിച്ചത്. അതേസമയം, സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വിഷ്ണുരാജ്, അഭിരാജ് എന്നിവരെ കസ്റ്റഡിയിലെടുത്തു. കൂട്ടയടി നടന്ന തട്ടുകട തമിഴ്നാട് ചെങ്കോട്ട സ്വദേശിയുടേതാണ്. കഴിഞ്ഞമാസം 20-ാം തീയതിയാണ് തട്ടുകട പ്രവര്‍ത്തനം ആരംഭിച്ചത്.

    Read More »
  • India

    200 പുതിയ വന്ദേഭാരത്, 100 അമൃത് ഭാരത് ട്രെയിനുകള്‍; കേരളത്തിന് 3,042 കോടി റെയില്‍ വിഹിതം

    ന്യൂഡല്‍ഹി: കേരളത്തിനുള്ള റെയില്‍വേ വിഹിതം 3,042 കോടിയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇത് യുപിഎ കാലത്തേക്കാള്‍ എട്ട് ഇരട്ടി അധികമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 200 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ വരും. നൂറു കിലോമീറ്റര്‍ ദൂരപരിധിയില്‍ ഓടുന്ന നമോ ഭാരത് ട്രെയിനുകളും മന്ത്രി പ്രഖ്യാപിച്ചു. 50 പുതിയ നമോ ഭാരത് ട്രെയിനുകളും വരും. 100 അമൃത് ഭാരത് ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേ സുരക്ഷയ്ക്ക് 1.16 ലക്ഷം കോടി രൂപയും വകയിരുത്തി. 2.52 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ റെയില്‍വേയ്ക്കായി നീക്കിവച്ചത്. 17,500 ജനറല്‍ കോച്ചുകള്‍, 200 വന്ദേഭാരത്, 100 അമൃത് ഭാരത് ട്രെയിനുകള്‍ എന്നിവ നിര്‍മിക്കാനുള്ള പദ്ധതിക്ക് അനുമതിയും നല്‍കിയിരുന്നു.

    Read More »
  • LIFE

    75 ന്റെ നിറവില്‍ ശ്രീലത; പാടാന്‍ പോയി, വെള്ളിത്തിരയില്‍ വെട്ടിത്തിളങ്ങി!

    കെ.പി.എ.സിയുടെ നാടകത്തില്‍ പാട്ടുപാടാന്‍ പോയ പെണ്‍കുട്ടി അഭ്രപാളികളിലേക്കുയര്‍ന്ന വിസ്മയമാണ് ശ്രീലത നമ്പൂതിരിയുടെ ജീവിതം. ഫെബ്രുവരി നാലിനു 75 വയസ് തികയുന്ന ശ്രീലത ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്. ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു ശ്രീലത. പത്താംക്‌ളാസില്‍ പഠിക്കുമ്പോള്‍ യുദ്ധകാണ്ഡം, കൂട്ടുകുടുംബം എന്നീ നാടകങ്ങളില്‍ പാടാനാണ് കെ.പി.എ.എസിയില്‍ നിന്ന് ക്ഷണം ലഭിച്ചത്. രണ്ടിലും പാടുകയും അഭിനയിക്കുകയുംചെയ്തു. പ്രേംനസീറിന്റെ നായികയായി അഭിനയിച്ചിട്ടുള്ള കുമാരി തങ്കം അച്ഛന്റെ സഹോദരിയാണ്. ‘വിരുതന്‍ ശങ്കു’വില്‍ അഭിനയിക്കാന്‍ അവര്‍ ക്ഷണിച്ചു. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി മദ്രാസിലേക്ക് പോയി. നായകന്‍ അടൂര്‍ ഭാസിയാണന്നറിഞ്ഞതോടെ എനിക്ക് സങ്കടമായി. എന്റെ പ്രായം 16. അദ്ദേഹത്തിന് നാല്‍പ്പത്. മാത്രമല്ല കോമഡി വഴങ്ങില്ലെന്നൊരു തോന്നല്‍.അതിനാല്‍ അഭിനയിച്ചില്ല. അപ്പച്ചിയുടെ വീട്ടില്‍ താമസം തുടരവേ, ആശാചക്രം എന്ന സിനിമയില്‍ സത്യന്‍മാഷിന്റെ മകളായാണ് ആദ്യഅഭിനയം. എം.കൃഷ്ണന്‍നായര്‍ സാര്‍ സംവിധാനം ചെയ്ത ‘പഠിച്ച കള്ള’നിലേക്കായിരുന്നു അടുത്ത ക്ഷണം. ഭാസിച്ചേട്ടന്റെ കൂടെയായിരുന്നു അഭിനയം. തുടര്‍ന്നുള്ള ചിത്രങ്ങളിലും ഭാസിച്ചേട്ടനായിരുന്നു ജോഡി. തുടര്‍ന്നങ്ങോട്ട് ചിരിക്കഥാപാത്രങ്ങളുടെ പൂരമായിരുന്നു. 1968 മുതല്‍ 1980 വരെ…

    Read More »
  • Crime

    മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി ലോഡ്ജിന് മുകളില്‍നിന്ന് ചാടി; ഗുരുതര പരിക്ക്

    കോഴിക്കോട്: മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ ലോഡ്ജിന് മുകളില്‍ നിന്നുചാടിയ യുവതിക്ക് ഗുരുതര പരിക്ക്. മുക്കത്തെ സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. ലോഡ്ജ് ഉടമയും ജീവനക്കാരും പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. യുവതി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മുക്കം പൊലീസ് മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 29 കാരിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. മൂന്നുമാസമായി ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു യുവതി. ഇന്നലെ രാത്രി ഫോണില്‍ ഗെയിം കളിച്ചു കൊണ്ടിരിക്കെ മൂന്നുപേരെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഈ സമയത്ത് പ്രാണരക്ഷാര്‍ത്ഥം ഓടി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.  

    Read More »
  • Kerala

    റോഡ് നിര്‍മ്മാണ സ്ഥലത്ത് ബാരിക്കേഡ് ഇല്ല, ബൈക്ക് തോട്ടില്‍ വീണു; യുവാവിന് ദാരുണാന്ത്യം

    കോഴിക്കോട്: ചേവരമ്പലം ബൈപ്പാസില്‍ ഫുഡ് ഡെലിവറി ജീവനക്കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉമ്മളത്തൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ റോഡിനു സമീപത്തെ തോട്ടില്‍ അതിഥി തൊഴിലാളിയാണ് ബൈക്കും മൃതദേഹവും ആദ്യം കണ്ടത്. ഇയാള്‍ നാട്ടുകാരെ വിമറിയിക്കുകയും പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും ചെയ്യുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. റോഡ് പണി പുരോഗമിക്കുന്നതിനു സമീപത്താണ് അപകടം. ഞായറാഴ്ച രാത്രി ഫുഡ് ഡെലിവറിക്കായി പോകുമ്പോള്‍ അപകടത്തില്‍ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. വെളിച്ചക്കുറവും മുന്നറിയിപ്പ് ബോര്‍ഡില്ലാത്തതും ബാരിക്കേഡ് വെക്കാത്തതും അപകടത്തിനു കാരണമാകാമെന്നും നാട്ടുകാര്‍ പറഞ്ഞു. രാത്രിയില്‍ ലോറി ഉള്‍പ്പെടെ റോഡരികില്‍ നിര്‍ത്തിയിടുന്നതും കാഴ്ച മറയ്ക്കുന്നുണ്ട്.  

    Read More »
Back to top button
error: