Month: February 2025
-
Crime
കല്ലറ തുറന്ന് റീ പോസ്റ്റ്‌മോര്‍ട്ടം; 5 പവന്‍ കാണാനില്ല, ദേഹത്ത് ക്ഷതങ്ങളും, സെലീനാമ്മയുടെ മരണത്തില്‍ ദുരൂഹത
തിരുവനന്തപുരം: മരണത്തില്‍ ദൂരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് റിട്ട. നഴ്‌സിങ് അസിസ്റ്റന്റിന്റെ മൃതദേഹം പള്ളിയിലെ കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിച്ചു. പ്രാഥമിക പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം, രാസപരിശോധന എന്നിവയുടെ ഫലം ലഭിക്കണമെന്നും പൊലീസ് പറഞ്ഞു. ധനുവച്ചപുരം വൈദ്യന്‍വിളാകം രാജ് ഭവനില്‍ സെലീനാമ്മയുടെ (75) മൃതദേഹമാണ് മണിവിള ചര്‍ച്ച് സെമിത്തേരിയില്‍ നിന്ന് ഇന്നലെ പുറത്തെടുത്തത്. ഒറ്റയ്ക്കു താമസിക്കുന്ന സെലീനാമ്മയെ 17നു വൈകിട്ടാണ് വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന നിഗമനത്തില്‍ പിറ്റേന്ന് സംസ്‌കരിച്ചു. മൃതദേഹത്തില്‍ പല ഭാഗത്തും ചതവും പാടുകളും കാണപ്പെട്ടതായി മൃതദേഹം കുളിപ്പിച്ച ബന്ധുക്കള്‍ പറഞ്ഞെങ്കിലും ഹൃദ്രോഗം അടക്കം ഉണ്ടായിരുന്നതിനാല്‍ മരണത്തില്‍ ആദ്യം സംശയം തോന്നിയില്ല. എന്നാല്‍ സെലീനാമ്മയുടെ മാല മുക്കുപണ്ടം ആണെന്നും മാല, വള, മോതിരം എന്നിവ അടക്കം അഞ്ചു പവന്‍ വീട്ടില്‍ ഇല്ലെന്നും പിന്നീട് മനസ്സിലായതോടെ മകന്‍ രാജ്കുമാര്‍ പാറശാല പൊലീസിനു പരാതി നല്‍കുകയായിരുന്നു. മുക്കുപണ്ടം ഉപയോഗിക്കാത്ത ആളാണ് സെലീനാമ്മ. മരണത്തിനു…
Read More » -
Kerala
കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക് ആരംഭിച്ചു, സമരം ഇന്ന് രാത്രി 12 മണിവരെ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ഇന്നു രാത്രി 12വരെയാണ് പണിമുടക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടിഡിഎഫ്) നേതൃത്വത്തിലാണ് പണിമുടക്കുന്നത്. ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, 31ശതമാനം ഡിഎ കുടിശിക അനുവദിക്കുക, റൂട്ടുകള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫിന്റെ പണിമുടക്ക്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ശമ്പളം നല്‍കുന്നത് മാസം പകുതിയോടെയാണ്. ഇതും സമരത്തിന്റെ മറ്റൊരു കാരണമാണ്. എസ്ടിയു, എഫ്എഫ്‌ജെ എന്നീ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതായി ടിഡിഎഫ് നേതാക്കള്‍ അറിയിച്ചു. അതേസമയം, പണിമുടക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വീസുകള്‍ നടത്താനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സിവില്‍ സര്‍ജന്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ അവധി അനുവദിക്കരുതെന്നാണ് മാനേജ്മെന്റിന്റെ നിര്‍ദേശം.…
Read More » -
Crime
പ്രതിയെത്തിയത് ക്വട്ടേഷനേറ്റെടുത്ത്? പൊലീസുകാരന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നു
കോട്ടയം: തെള്ളകത്തെ പൊലീസുകാരന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രതി ജിബിന്‍ ജോര്‍ജ് ക്വട്ടേഷന്‍ ഏറ്റെടുത്താണ് തട്ടുകടയില്‍ എത്തിയതെന്ന വിവരം പൊലീസ് അന്വേഷിക്കും. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും. പൊലീസുകാരന്റെ കൊലപാതകത്തില്‍ പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ കഴിഞ്ഞുവെങ്കിലും അക്രമത്തിലേക്ക് നയിച്ച കാരണങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്. ഇതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കോടതില്‍ ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. സംഘര്‍ഷം ഉണ്ടായ തെള്ളകത്ത് കച്ചവടത്തില്‍ ചൊല്ലി തട്ടുകട ഉടമകള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി ക്വട്ടേഷന്‍ ഏറ്റെടുത്ത് പ്രതി ജിബിന്‍ ജോര്‍ജ് എത്തിയതാണെന്ന് കട ഉടമകളില്‍ ഒരാള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കഴമ്പുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുക. ഫോണ്‍കോള്‍ രേഖകള്‍ അടക്കം ഇതിനായി അന്വേഷണസംഘം ശേഖരിക്കും. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജിബിന്‍ ജോര്‍ജിന്റെ ആക്രമണത്തില്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാം പ്രസാദ് കൊല്ലപ്പെട്ടത്.…
Read More » -
Crime
സമ്മതമില്ലാതെ വിവാഹ നിശ്ചയം, പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; ആണ്‍സുഹൃത്ത് കൈ ഞരമ്പ് മുറിച്ചു
മലപ്പുറം: നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ വീടിനുള്ളില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കലങ്ങോട് സ്വദേശി ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് ഷൈമയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു ഷൈമയുടെ നിക്കാഹ് കഴിഞ്ഞത്. യുവതിയുടെ താല്‍പര്യമില്ലാതെയാണ് നിക്കാഹ് കഴിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. അയല്‍വാസിയായ 19കാരനുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാല്‍, വീട്ടുകാര്‍ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഷൈമയുടെ പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. മതപരമായ ആചാരങ്ങള്‍ പ്രകാരമായിരുന്നു ചടങ്ങ്. നിക്കാഹ് കഴിഞ്ഞുവെങ്കിലും പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നില്ല. യുവതിയുടെ മരണ വാര്‍ത്തയറിഞ്ഞ് ഇയാള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്ന് ഇയാളെ മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാരക്കുന്ന് ഹയര്‍ സെക്കന്‍ഡറി…
Read More » -
NEWS
അമേരിക്കയില്‍നിന്ന് കയറ്റിവിടുന്നത് 205 ഇന്ത്യക്കാരെ; വിമാനം പുറപ്പെട്ടത് ടെക്സസില്‍നിന്ന്
ന്യൂഡല്‍ഹി: ‘ചരിത്രത്തില്‍ ആദ്യമായി ഞങ്ങള്‍ അനധികൃത കുടിയേറ്റക്കാരെ തിരഞ്ഞ് കണ്ടുപിടിക്കുകയും അവര്‍ എവിടെ നിന്നുവന്നോ അവിടേക്ക് പറഞ്ഞയയ്ക്കുകയും ചെയ്യുകയാണ്.’ കുടിയേറ്റക്കാരെ നാടുകടത്തുന്ന അമേരിക്കയുടെ ദൗത്യത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത് അങ്ങനെയാണ്. അമേരിക്കയുടെ പുതിയ ഭരണാധികാരി പ്രഖ്യാപിച്ച ഈ ചരിത്രദൗത്യം ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാരെയും ബാധിച്ചിരിക്കുകയാണ്. അമേരിക്കയില്‍ നിന്നുള്ള നാടുകടത്തലിന്റെ ഒന്നാം ഘട്ടമായി 205 പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തെ അമേരിക്കയില്‍നിന്ന് അയച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈനിക വിമാനമായ സി-17 എയര്‍ക്രാഫ്റ്റിലാണ് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ അയച്ചത്. എന്നാല്‍, കുടിയേറ്റക്കാരെ വഹിച്ചുള്ള വിമാനം ഇതുവരെയും ഇന്ത്യയില്‍ എത്തിയിട്ടില്ല. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്ക് ടെക്സസിലെ സാന്‍ ആന്റോണിയോ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. വിമാനത്തിലെ യാത്രക്കാര്‍ മുഴുവന്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. അനധികൃത കുടിയേറ്റക്കാരെ കയറ്റി തിരിച്ചയക്കുന്നതില്‍ അമേരിക്കയില്‍നിന്ന് ഏറ്റവും അകലെയുള്ള രാജ്യമാണ് ഇന്ത്യ. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിരത്തോളം അനധികൃത…
Read More » -
Kerala
അമ്മ തിരയിൽപ്പെടുന്നതു കണ്ട് രക്ഷിക്കാനിറങ്ങിയ 14കാരൻ കടലിൽ മുങ്ങി മരിച്ചു, സംഭവം കണ്ണമാലി പുത്തൻതോട് ബീച്ചിൽ
കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട മാതാവിനെ രക്ഷിക്കാൻ ശ്രമിച്ച 14കാരന് ദാരുണാന്ത്യം. പള്ളുരുത്തി എസ്ഡിപിവൈ റോഡിൽ ചിത്തുപറമ്പിൽ ഹർഷാദിന്റെ മകൻ ഷാഹിദാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെ കണ്ണമാലി പുത്തൻതോട് ബീച്ചിൽ കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഷാഹിദ്. മാതാവ് ഷാഹിന തിരയിൽപ്പെടുന്നതു കണ്ടു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഹിദിനെ കാണാതായത്. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് ഷാഹിനയെ രക്ഷപ്പെടുത്തിയെങ്കിലും മകനെ കണ്ടെത്താനായില്ല. തുടർന്ന്, നാട്ടുകാരും അഗ്നി രക്ഷാസേനയും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ് ഷാഹി ൻ്റെ മൃതദേഹം കണ്ടെത്തിയത്. കബറടക്കം നടത്തി.
Read More » -
Kerala
18കാരി ജീവനൊടുക്കി; മരണം വിവാഹത്തിനു 4 നാൾ മുമ്പ്
മഞ്ചേരിക്കടുത്ത് കാരക്കുന്നിൽ 18 കാരി പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആമയൂർ റോഡ് പുതിയത്ത് വീട്ടിൽ പരേതനായ ഷർഷ സിനിവറിന്റെയും സുനീറയുടെയും മകൾ ഷൈമ സിനിവർ ആണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കം ഇന്ന് (ചൊവ്വാ) ഉച്ചയ്ക്ക് കാരക്കുന്ന് വലിയ ജുമാമസ്ജിദിൽ. ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയാണ് സംഭവം. കാരക്കുന്നിലുള്ള പിതൃസഹോദരന്റെ വീടിന്റെ ടെറസിലുള്ള കമ്പിയിൽ കഴുത്തിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഷൈമയുടെ വിവാഹ നിശ്ചയം. അടുത്ത ദിവസം നിക്കാഹ് നടക്കാനിരിക്കെയാണ് സംഭവം. കാരക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനത്തിനു ശേഷം പിഎസ്‌സി പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു. സഹോദരങ്ങൾ: തസ്നി സിനിവർ, നിഷാൽ.
Read More » -
Kerala
കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കും: വൈറ്റിലയിലെ സൈനികരുടെ ഫ്ലാറ്റിൻ്റെ 2 ടവർ പൊളിക്കണമെന്ന് ഹൈക്കോടതി
കൊച്ചി വൈറ്റിലയിൽ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. ബി, സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്. ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും ടവറുകൾ പൊളിച്ച് നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഫ്ലാറ്റുകൾ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാർ തന്നെ നൽകിയ ഹർജിയിലാണ് ഉത്തരവ്. ചന്ദർ കുഞ്ച് എന്നാണ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ പേര്. ഇവിടെ 3 ടവറുകളാണ് ഉള്ളത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ് 2018ൽ ഫ്ലാറ്റ് നിർമ്മിച്ചത്. ബലക്ഷയം സംഭവിച്ച ഫ്ലാറ്റിന്റെ 2 ടവറുകളിൽ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. 2 ടവറുകൾ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് കോടതി നിർദ്ദേശം നല്‍കി. ഫ്ലാറ്റുകൾ പൊളിച്ച് നീക്കുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്നും നിലവിലുള്ള ഫ്ലാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതുതായി നിർമ്മിക്കുന്ന ഫ്ലാറ്റുകൾക്ക് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വൈറ്റിലേക്ക്…
Read More » -
NEWS
കുറ്റിപ്പുറം സ്വദേശി സൗദിയിലെ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃക്കണാപുരം തങ്ങൾപ്പടി സ്വദേശി കലബ്ര അബ്ദുറഹ്മാൻ (57) ആണ് മരിച്ചത്. ദീർഘകാലമായി റിയാദിൽ പ്രവാസ ജീവിതം നയിച്ചു വന്ന ഇദ്ദേഹം ഏറെ കാലമായി ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മാതാപിതാക്കൾ:പരേതരായ അബ്ദു, നബീസ. ഭാര്യ: സുലൈഖ, മക്കൾ: റാഷിദ് റഹ്‌മാൻ, മുഹമ്മദ് റബീഹ്. മ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടക്കുന്നു.
Read More »
