CrimeNEWS

പ്രതിയെത്തിയത് ക്വട്ടേഷനേറ്റെടുത്ത്? പൊലീസുകാരന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

കോട്ടയം: തെള്ളകത്തെ പൊലീസുകാരന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രതി ജിബിന്‍ ജോര്‍ജ് ക്വട്ടേഷന്‍ ഏറ്റെടുത്താണ് തട്ടുകടയില്‍ എത്തിയതെന്ന വിവരം പൊലീസ് അന്വേഷിക്കും. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും.

പൊലീസുകാരന്റെ കൊലപാതകത്തില്‍ പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ കഴിഞ്ഞുവെങ്കിലും അക്രമത്തിലേക്ക് നയിച്ച കാരണങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്. ഇതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കോടതില്‍ ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Signature-ad

സംഘര്‍ഷം ഉണ്ടായ തെള്ളകത്ത് കച്ചവടത്തില്‍ ചൊല്ലി തട്ടുകട ഉടമകള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി ക്വട്ടേഷന്‍ ഏറ്റെടുത്ത് പ്രതി ജിബിന്‍ ജോര്‍ജ് എത്തിയതാണെന്ന് കട ഉടമകളില്‍ ഒരാള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കഴമ്പുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുക. ഫോണ്‍കോള്‍ രേഖകള്‍ അടക്കം ഇതിനായി അന്വേഷണസംഘം ശേഖരിക്കും.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജിബിന്‍ ജോര്‍ജിന്റെ ആക്രമണത്തില്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാം പ്രസാദ് കൊല്ലപ്പെട്ടത്. ഏറ്റുമാനൂര്‍ എസ്എച്ച്ഒ: അന്‍സലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: