Month: February 2025
-
Crime
ഭക്ഷണപ്പൊതിയെന്ന് കരുതി തെരുവുനായ വീട്ടില്‍നിന്ന് കടിച്ചുകൊണ്ടുവന്നത് കഞ്ചാവ് പൊതി; യുവതി അറസ്റ്റില്‍, ഭര്‍ത്താവ് ഒളിവില്‍
പാലക്കാട്: ഭക്ഷണമാണെന്ന് കരുതി വീട്ടില്‍ നിന്നും തെരുവുനായ കടിച്ചുകൊണ്ടുവന്നത് കഞ്ചാവടങ്ങിയ കവര്‍. ഷൊര്‍ണൂര്‍ മമ്മിളിക്കുന്നത്ത് മുകേഷിന്റെ വീട്ടില്‍ നിന്നാണ് തെരുവുനായ കഞ്ചാവടങ്ങിയ കവര്‍ കടിച്ചെടുത്തുകൊണ്ട് വന്നത്. കഞ്ചാവടങ്ങിയ പാക്കറ്റ് തെരുവുനായ വീടിന്റെ പുറത്തേക്കിട്ടതോടെയാണ് പരിസരവാസികള്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പൊലീസ് എത്തി മുകേഷിന്റെ ഭാര്യ പ്രവീണയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ പ്രവീണയുടെ ഭര്‍ത്താവ് മുകേഷാണ് രണ്ടാം പ്രതി. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. കയിലിയാട് റോഡില്‍ കിണറ്റിന്‍കരയ്ക്ക് സമീപത്തെ വീട്ടിലാണ് സംഭവം. ഇതിന് മുന്‍പും മുകേഷിന് കഞ്ചാവ് ഇടപാടുള്ളതായി നാട്ടുകാര്‍ക്ക് അറിയാമായിരുന്നു. നായ കവര്‍ റോഡില്‍ ഇട്ടത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ കവര്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിനെ തുടര്‍ന്ന് അധിക കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. മുകേഷിന്റെ വീടിന് മുന്നില്‍ മൂന്ന് കാറുകളുണ്ടായിരുന്നു. ഇതിലൊരു കാറില്‍നിന്നാണ് 50.43 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. പൊലീസ് പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ ഭാര്യ…
Read More » -
Kerala
വി.പി ജോയ് വിരമിച്ച ശേഷവും വൻ തുക കൈപ്പറ്റി: മുൻ ചീഫ് സെക്രട്ടറി അധികമായി 20 ലക്ഷം രൂപ കൈപ്പറ്റിയതായി എ.ജി
മുൻ ചീഫ് സെക്രട്ടറി വി പി ജോയ് വിരമിച്ചതിന് ശേഷവും വഹിക്കുന്ന പദവിയിൽ അധിക വേതനം കൈപ്പറ്റുന്നതായി അക്കൗണ്ട് ജനറൽ ഓഫീസിൻ്റെ പരിശോധനയിൽ കണ്ടെത്തി. പൊതുഭരണവകുപ്പിൽ എജി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. 2024 ജൂൺ വരെയുള്ള ഒരു വർഷം 20 ലക്ഷത്തോളം രൂപ അധികമായി കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരമാണ് ലഭിച്ചത്. ചീഫ് സെക്രട്ടറിയായി വിരമിച്ചതിനു ശേഷം കേരള പബ്ലിക് എന്റർപ്രൈസസ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാന് ആയി പ്രവർത്തിക്കുകയാണ് വി പി ജോയ്. ഓൾ ഇന്ത്യ സർവീസിൽ നിന്ന് വിരമിച്ച ഓഫീസർ സംസ്ഥാന സർക്കാരിന് കീഴിൽ പുനർനിയമനം നേടിയാൽ പെന്‍ഷനും പുതിയ ജോലിയിലെ ശമ്പളവും ചേർന്ന തുക സർവീസിൽ അവസാന മാസം വാങ്ങിയ ശമ്പളത്തേക്കാൾ കുറവാകണം എന്നാണ് ചട്ടം. എന്നാൽ പുതിയ ജോലിയിൽ അലവൻസുകൾക്ക് പുറമെ 2. 25 ലക്ഷം രൂപ അടിസ്ഥാന മാസ ശമ്പളമായി ജോയി കൈപ്പറ്റുന്നു. കൂടാതെ മാസം 112500 രൂപ…
Read More » -
Crime
റിയാദില്‍ മൂവാറ്റുപുഴ സ്വദേശി കുത്തേറ്റ് മരിച്ച നിലയില്‍; മോഷ്ടാക്കള്‍ പിന്തുടര്‍ന്ന് എത്തിയതെന്ന് സംശയം
റിയാദ്: സൗദിയിലെ റിയാദിലെ ഷുമൈസിയില്‍ മലയാളിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മൂവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരാണ് മരിച്ചത്. 47 വയസ്സായിരുന്നു. വാഹനവും ഫോണും ലാപ്‌ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഷമീര്‍ അലിയാര്‍ റൂമിലെത്തിയിട്ടും വിവരമില്ലാതായപ്പോള്‍ സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തുകയായിരുന്നു. റൂമില്‍ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചതായായാണ് സുഹൃത്തുക്കള്‍ കരുതുന്നത്. കാണാതായ വിവരം പൊലീസില്‍ അറിയച്ചപ്പോഴാണ് മരണപ്പെട്ട വിവരം അറിയുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൊബൈല്‍ കടയും വ്യാപാരവുമുള്‍പ്പെടെ മേഖലയിലായിരുന്നു ഷമീറിന്റെ ജോലി. ഗങഇഇ എറണാകുളം എക്‌സിക്യൂട്ടീവ് അംഗമാണ്. മൃതദേഹം റിയാദ് ഷുമൈസി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാകും തുടര്‍ നടപടികള്‍. ഭാര്യ ഷുമൈസി ആശുപത്രിയില്‍ നഴ്‌സാണ്. മൂന്ന് മക്കളുണ്ട്. സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിന്റെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. സൗദിയിലെ ഷാര റെയില്‍, ഷുമൈസിയുടെ ചില ഭാഗങ്ങള്‍, മന്‍സൂരിയ്യ എന്നിവിടങ്ങളില്‍ മോഷ്ടാക്കളുടെ ശല്യമുണ്ട്.…
Read More » -
Crime
കസ്റ്റഡിയിലും ഒതുങ്ങാതെ ചെന്താമര! തെളിവെടുപ്പിനിടെയും വകവരുത്തുമെന്ന ആംഗ്യം; സുരക്ഷയ്ക്കായി വന്‍ പോലീസ് സംഘം, ഡ്രോണും
പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച കനത്ത പോലീസ് സുരക്ഷയിലാണ് കൊലപാതകം നടന്ന സ്ഥലത്തും പ്രതിയുടെ വീട്ടിലും പ്രതി രക്ഷപ്പെട്ട വഴികളിലും തെളിവെടുപ്പ് നടത്തിയത്. തിങ്കളാഴ്ചത്തെ തെളിവെടുപ്പ് പൂര്‍ത്തിയായെന്നും ശാസ്ത്രീയതെളിവുകളടക്കം ശേഖരിച്ചിട്ടുണ്ടെന്നും ഡിവൈ.എസ്.പി. പറഞ്ഞു. പ്രതി പുതിയ മൊഴികളൊന്നും നല്‍കിയിട്ടില്ല. കൃത്യം നടത്തിയശേഷം രണ്ടുദിവസം മലയില്‍തന്നെയാണ് തങ്ങിയത്. രക്ഷപ്പെട്ട വഴികളെല്ലാം കാണിച്ചുനല്‍കിയെന്നും ഡിവൈ.എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു. ജനരോഷം കണക്കിലെടുക്ക് കനത്ത സുരക്ഷയിലാണ് ചെന്താമരയെ തെളിവെടുപ്പിനെത്തിച്ചത്. നൂറുകണക്കിന് പോലീസുകാരാണ് പ്രദേശത്ത് സുരക്ഷയ്ക്കായി ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ പോലീസ് ഏര്‍പ്പാടാക്കിയിരുന്നു. വെട്ടുകത്തിയുമായി ഒളിച്ചിരുന്ന സ്ഥലം, കത്തി ഉപേക്ഷിച്ചസ്ഥലം എന്നിവ തെളിവെടുപ്പിനിടെ ചെന്താമര പോലീസിന് കാണിച്ചുനല്‍കി. കൃത്യം നടത്തിയശേഷം എങ്ങനെയാണ് രക്ഷപ്പെട്ടതെന്നും എങ്ങനെയാണ് കാട്ടില്‍കയറിയതെന്നും പ്രതി പോലീസിനോട് വിശദീകരിച്ചു. യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ചെന്താമര കാര്യങ്ങളെല്ലാം പോലീസിന് മുന്നില്‍വിവരിച്ചത്. ചെന്താമരയുടെ വീട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിക്കെതിരേ ജനരോഷമുണ്ടായേക്കുമെന്ന് കരുതി നിരവധി പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. ഇതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നും…
Read More » -
Kerala
തൃശൂരിൽ ആന ഇടഞ്ഞു: കുത്തേറ്റ ഒരാൾ മരിച്ചു, ചികിത്സയിലുള്ള പാപ്പാൻ ഗുരുതരാവസ്ഥയിൽ
തൃശൂർ: ഉത്സവത്തിനെത്തിച്ച ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. തൃശൂർ എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കച്ചവടത്തിനെത്തിയ ആലപ്പുഴ സ്വദേശി ആനന്ദാണ് മരിച്ചത്. ചിറയ്‌ക്കൽ ഗണേശൻ എന്ന ആനയാണ് ഇയാളെ ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ പാപ്പാൻ്റെ നില അതീവ ഗുരുതരമാണ്. കുളിപ്പിക്കുന്ന സ്ഥലത്ത് നിന്ന് പാപ്പാനെ കുത്തിയ ശേഷം ഓടിയ ആന വഴിമധ്യേ ആനന്ദിനെയും ആക്രമിക്കുകയായിരുന്നു. ഇവിടെ നിന്ന് പിന്നെയും നാലു കിലോമീറ്റർ ഓടി കണ്ടാണശ്ശേരി ഭാഗത്തെത്തിയപ്പോഴാണ് ആനയെ തളക്കാനായത്. മരിച്ച ആനന്ദിന്റെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More » -
Crime
ബസില്‍ കണ്ടുമുട്ടിയ അപരിചിതന്റെ സഹായത്തോടെ കാമുകനെ വെടിവെച്ചുകൊന്ന യുവതിയ്ക്ക് തടവുശിക്ഷ
ന്യൂയോര്‍ക്ക്: ബസില്‍ വെച്ച് കണ്ടുമുട്ടിയ അപരിചിതന്റെ സഹായത്തോടെ കാമുകനെ വെടിവെച്ചുകൊന്ന യുവതിയ്ക്ക് കോടതി തടവുശിക്ഷ വിധിച്ചു. യുഎസിലാണ് സംഭവം നടന്നത്. കൊളറാഡോ സ്വദേശിയായ ആഷ്ലി വൈറ്റിനാണ് കോടതി തടവുശിക്ഷ വിധിച്ചത്. 2020ലാണ് ആഷ്ലി വൈറ്റ് കാമുകനായ കോഡി ഡിലിസയെ കൊലപ്പെടുത്തിയത്. മൂന്നാഴ്ച നീണ്ടുനിന്ന വിചാരണയ്ക്കൊടുവില്‍ ആഷ്ലി കുറ്റക്കാരിയാണെന്ന് ആഡംസ് കൗണ്ടി ജില്ലാകോടതി കണ്ടെത്തി. കാമുകനുമായുള്ള പൊരുത്തക്കേടുകളാണ് ഈ കടുംകൈ ചെയ്യാന്‍ ആഷ്ലിയെ പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥിരമായി ഒരു ജോലിയില്ലാത്തതിനെച്ചൊല്ലി ഡിലിസ ആഷ്ലിയെ വിമര്‍ശിച്ചിരുന്നു. ഡിലിസയുമായി പ്രണയത്തിലായതില്‍ ഖേദിക്കുന്നുവെന്ന് ആഷ്ലി തന്റെ ഡയറിയിലും കുറിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഷ്ലിയും കോഡി ഡിലിസയും വളരെക്കാലമായി പ്രണയത്തിലായിരുന്നു. 2020 മുതലാണ് ഇവരുടെ ബന്ധത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായത്. 2020 ആഗസ്റ്റ് 13ഓടെ സ്ഥിതി വഷളായി. ആഗസ്റ്റ് 13ന് ഒരു ജോലിയ്ക്ക് വേണ്ടിയുള്ള അഭിമുഖത്തിന് പോകുകയായിരുന്നു ആഷ്ലി. ഒരു സുഹൃത്താണ് അഭിമുഖത്തിനായി ഡെന്‍വറിലേക്ക് അവരെ കൊണ്ടുപോയത്. ആഷ്ലി ബസിലാണ് തിരിച്ചുവന്നത്. ബസിലിരിക്കവെ ആഷ്ലി ഡിലിസയ്ക്ക്…
Read More » -
Kerala
പൊലീസ് സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ പിന്‍വാതില്‍ നിയമനം: കായിക ചുമതലയില്‍നിന്ന് അജിത്കുമാറിനെ മാറ്റി
തിരുവനന്തപുരം: പൊലീസിലെ കായിക ചുമതലയില്‍നിന്ന് എഡിജിപി എം.ആര്‍.അജിത് കുമാറിനെ നീക്കി. ബോഡി ബില്‍ഡിങ് താരങ്ങളെ ആംഡ് ബറ്റാലിയന്‍ ഇന്‍സ്‌പെക്ടര്‍മാരായി നിയമിക്കുന്നത് വിവാദമായതിനു പിന്നാലെയാണ് ചുമതലയില്‍ മാറ്റം. അജിത് കുമാറിനു പകരം എഡിജിപി എസ്.ശ്രീജിത്തിനാണു പുതിയ ചുമതല. ബോഡി ബില്‍ഡിങ് താരങ്ങള്‍ക്കു പുറമെ വോളിബോള്‍ താരത്തിനും പൊലീസില്‍ പിന്‍വാതില്‍ നിയമനം നല്‍കാന്‍ നീക്കം നടന്നിരുന്നു. കണ്ണൂര്‍ സ്വദേശിയെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാക്കാനായിരുന്നു സമ്മര്‍ദം. ഇതിനു തയാറാകാതിരുന്ന അജിത് കുമാര്‍ ചുമതല മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഉത്തരവും സ്‌പോര്‍ട്‌സ് ക്വോട്ട നിയമന ചട്ടങ്ങളും ഡിജിപിയുടെ ശുപാര്‍ശയും അട്ടിമറിച്ച്, സര്‍ക്കാര്‍ അംഗീകരിക്കാത്ത കായിക ഇനമായ ബോഡി ബില്‍ഡിങ്ങിലെ രണ്ടു താരങ്ങളെ പൊലീസില്‍ ആംഡ് ബറ്റാലിയന്‍ ഇന്‍സ്‌പെക്ടര്‍മാരായി നിയമിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനമാണു വിവാദത്തിലായത്. രാജ്യാന്തര ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പുകളില്‍ വിജയം നേടിയ കണ്ണൂര്‍ സ്വദേശി ഷിനു ചൊവ്വയെയും കൊച്ചി സ്വദേശി ചിത്തരേഷ് നടേശനെയും പൊലീസില്‍ ഗസറ്റഡ് റാങ്കില്‍ നിയമിച്ചതാണു വിവാദത്തിലായത്. ഫുട്‌ബോള്‍ താരങ്ങളായ അനസ്…
Read More » -
Kerala
സമരക്കാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ കേടാക്കി; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) ആഹ്വാനം ചെയ്ത സമരത്തില്‍ കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ്സുകള്‍ കേടുപാടുകള്‍ വരുത്തി. കൊട്ടാരക്കര ഡിപ്പോയിലെ പത്ത് കെഎസ്ആര്‍ടിസി ബസ്സുകളുടെ വയറിങ് കിറ്റ് അടക്കം നശിപ്പിച്ചതോടെ സര്‍വീസ് മുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍ അന്വഷണത്തിന് ഉത്തരവിട്ടു അഞ്ച് ഫാസ്റ്റ്, അഞ്ച് ഓര്‍ഡിനറി ബസ്സുകളുടെ വയറിങ് കിറ്റും, സ്റ്റാര്‍ട്ടര്‍, കേബിളുകളും, ഹെഡ് ലൈറ്റും അടക്കമാണ് നശിപ്പിച്ചത്. ആറ് ബസ്സുകളുടെ തകരാറുകള്‍ പരിഹരിച്ചു സര്‍വീസ് നടത്തിയെങ്കിലും ആദ്യ സര്‍വീസ് മുടങ്ങിയത് വന്‍ നഷ്ടമായി. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസ് എടത്തു. വാഹനങ്ങള്‍ നശിപ്പിച്ചുകൊണ്ടുള്ള ഇത്തരം സമരങ്ങള്‍ക്ക് എതിരെ കടുത്ത പ്രതിഷേധമുണ്ടെന്ന് സിഐടിയു അറിയിച്ചു. കഴിഞ്ഞ അര്‍ധരാത്രി മുതല്‍ ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. 12 പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എല്ലാ മാസവും അഞ്ചിനു മുന്‍പു നല്‍കുമെന്ന് മുഖ്യമന്ത്രിയും…
Read More » -
Crime
കെട്ടിടത്തില്‍നിന്ന് ചാടുംമുമ്പ് ‘ഒന്നും ചെയ്യല്ലേ’ എന്നലറി യുവതി; തെളിവ് പുറത്തുവിട്ട് കുടുംബം
കോഴിക്കോട്: മുക്കത്ത് പീഡനശ്രം ചെറുക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്ന് ഹോട്ടല്‍ ജീവനക്കാരി ചാടിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം. യുവതി കെട്ടിടത്തില്‍നിന്ന് ചാടുന്നതിന് തൊട്ടുമുമ്പ് ഹോട്ടല്‍ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതാണ് വീഡിയോയിലുള്ളത്. യുവതി താമസിച്ചിരുന്ന സ്ഥലത്തേക്ക് ഹോട്ടല്‍ ഉടമയും ജീവനക്കാരും വരുമ്പോള്‍ യുവതി മൊബൈലില്‍ വീഡിയോ ഗെയിം കളിക്കുകയായിരുന്നു. ഈ സമയത്ത് സ്‌ക്രീന്‍ റെക്കോഡായ വീഡിയോയാണ് ഇപ്പോള്‍ ഡിജിറ്റല്‍ തെളിവായി കുടുംബം പുറത്തുവിട്ടത്. യുവതി അലറിവിളിക്കുന്നതും തന്നെ ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞ് നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. ‘എന്നെ വിട്, ഞാന്‍ വരാം’ എന്നും യുവതി പറയുന്നുണ്ട്. ‘പേടിക്കേണ്ട, അങ്കിളാണ്, ശബ്ദമുണ്ടാക്കരുത്, എന്റെ മാനം പോകും’ എന്ന് ഹോട്ടല്‍ ഉടമ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. പലപ്പോഴായും പെണ്‍കുട്ടിയെ ഹോട്ടല്‍ ഉടമ പ്രലോഭിപ്പിച്ചിരുന്നു. അതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും യുവതിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. മുക്കത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയായ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ യുവതിയാണ് അതിക്രമം നേരിട്ടത്. ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ്…
Read More »
