Month: February 2025

  • Crime

    പൊലീസിനും രക്ഷയില്ല! അമ്പലമേട് സ്റ്റേഷനില്‍ പ്രതികളുടെ പരാക്രമം; ലോക്കപ്പ് തകര്‍ത്തു, മേശയുടെ ഗ്ലാസ് ഉടച്ചു

    കൊച്ചി: അമ്പലമേട് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പും മേശയുടെ ഗ്ലാസും ഉള്‍പ്പെടെ തല്ലിത്തകര്‍ത്ത് മോഷണക്കേസില്‍ പിടിയിലായ പ്രതികളുടെ പരാക്രമം. കരിമുകള്‍ സ്വദേശികളായ അജിത്ത് ഗണേശന്‍ (28), അഖില്‍ ഗണേശന്‍ (26), ആദിത്യന്‍ (23) എന്നിവരാണ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയത്. കഴിഞ്ഞ ദിവസം നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ അമ്പലമേട് പൊലീസ് പിടികൂടിയത്. വേളൂരില്‍ അടഞ്ഞു കിടക്കുന്ന ഫ്ലാറ്റില്‍ മോഷണം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ലോക്കപ്പിനുള്ളിലെ പൈപ്പുകളും ഗ്രില്ലുകളും പ്രതികള്‍ തകര്‍ത്തുവെന്നാണു പൊലീസ് പറയുന്നത്. മേശയുടെ മുകളിലെ ഗ്ലാസും ലാപ്‌ടോപ്പും തകര്‍ക്കുകയും ചെയ്തു. 30,000 രൂപയിലധികം നാശനഷ്ടം സംഭവിച്ചതായി എസിപി പിവി ബേബി പറഞ്ഞു. വനിതാ പൊലീസുകാരോടു മോശമായി പെരുമാറുകയും ബക്കറ്റിലെ വെള്ളം ശരീരത്തിലേക്ക് ഒഴിക്കുകയും ചെയ്തതായും ആരോപണമുണ്ട്. പ്രതികളെ വൈദ്യ പരിശോധനയ്ക്കു കൊണ്ടു പോകാന്‍ വാഹനത്തിലേക്കു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ചതായും കേസുണ്ട്. പ്രതികളുടെ ബന്ധുക്കള്‍ വാഹനം തടയാന്‍ ശ്രമിച്ചതു സംഘര്‍ഷത്തിനിടയാക്കി. കൂടുതല്‍ പൊലീസ് എത്തിയാണു പ്രതികളെ കൊണ്ടു പോയത്. അഖില്‍…

    Read More »
  • Crime

    കണ്ണൂര്‍ക്കാരന്റെ കാറില്‍ 9.5 കോടിയുടെ കള്ളപ്പണം; പിടിച്ചത് 2000 രൂപയുടെ വ്യാജ നോട്ടുകള്‍

    ചെന്നൈ: റോയപ്പേട്ടയില്‍ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ സ്വദേശി റാഷിദിന്റെ കാറില്‍നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടി. 2000 രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്. റാഷിദിനെ ചോദ്യംചെയ്ത സംഘം കറന്‍സിയുടെ ഉറവിടം സംബന്ധിച്ച വിവരം ശേഖരിക്കുകയാണ്. റാഷിദിന്റെ ഹവാല ബന്ധങ്ങളും വിദേശ ഇടപാടുകളും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹവാല ഇടപാടുകള്‍ നടക്കുന്നതായ രഹസ്യവിവരത്തെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് പുരം പ്രകാശം റോഡിലെ വ്യവസായിയുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് റാഷിദിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇയാളുടെ വീട്ടില്‍നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 50 ലക്ഷം രൂപ പിടിച്ചെടുത്തതിനു പിന്നാലെ എന്‍ഐഎയും അന്വേഷണത്തില്‍ പങ്കാളികളാകുകയായിരുന്നു.

    Read More »
  • Kerala

    ബൈക്കും ബസും കൂട്ടിയിടിച്ചു: സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരായ 2 യുവാക്കൾ നടുറോഡിൽ പിടഞ്ഞു മരിച്ചു

         സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരായ 2 യുവാക്കൾക്ക്  വാഹനാപകടത്തിൽ നടുറോഡിൽ ദാരുണാന്ത്യം. അടൂർ മിത്രപുരം നാൽപതിനായരം പടി ഭാഗത്ത് വച്ച് ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അടൂർ സ്വദേശികളായ  അമൽ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. അടൂരില്‍നിന്നും പന്തളത്തേക്ക് പോയ ടൂറിസ്റ്റ് ബസുമായിട്ടാണ് ബൈക്ക് കൂട്ടിയിടിച്ചത്. ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാല്‍ മാത്രമേ അപകടത്തിന്‍റെ യഥാര്‍ഥ കാരണം അറിയാന്‍ സാധിക്കൂ എന്നും സംഭവസ്ഥലത്ത് വച്ചു തന്നെ ഇരുവരും മരണപ്പെട്ടതായും പൊലീസ് പറഞ്ഞു. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിൽ.

    Read More »
  • India

    വ്യത്യസ്തനായി അദാനിയുടെ മകന്‍; വിവാഹത്തിന് ആഡംബരമില്ല, പകരം എല്ലാവര്‍ഷവും ഒന്ന് ചെയ്യും…

    മുംബൈ: നാളെയാണ് പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ ഇളയ മകന്‍ ജീത് അദാനിയുടെ വിവാഹം. സൂറത്തിലെ വജ്ര വ്യാപാരി ജെയ്മിന്‍ ഷായുടെ മകള്‍ ദിവാ ഷായാണ് വധു. വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ അനന്ദ് അംബാനിയുടേതിന് സമാനമായ വിവാഹമായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. രാജ്യം കണ്ട ഏറ്റവും ആര്‍ഭാടകരമായ വിവാഹമായിരുന്നു അനന്ദിന്റേത്. എന്നാല്‍ സാധാരണക്കാരുടെ വിവാഹം പോലെയാകും തന്റെ മകന്റെ വിവാഹമെന്നും, തന്റെ ജീവിതരീതി ഇന്ത്യയിലെ സാധാരണക്കാരെ പോലെയാണെന്നും ഗൗതം അദാനി നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. മകനും മരുമകളുമെടുത്ത വിവാഹ പ്രതിജ്ഞയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദാനിയിപ്പോള്‍. ഭിന്നശേഷിക്കാരായ 500 സ്ത്രീകളുടെ വിവാഹത്തിന് ഓരോ വര്‍ഷവും 10 ലക്ഷം രൂപ വീതം നല്‍കാനാണ് ഇവരുടെ തീരുമാനം. ‘ജീതും ദിവയും മഹത്തായ പ്രതിജ്ഞയോടെ തങ്ങളുടെ ദാമ്പത്യ ജീവിതം ആരംഭിക്കാന്‍ തീരുമാനിച്ചു. വികലാംഗരായ 500 സഹോദരിമാരുടെ വിവാഹത്തിന് പ്രതിവര്‍ഷം 10 ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് അവര്‍ ‘മംഗള്‍ സേവ’ പ്രതിജ്ഞയെടുത്തു. ഒരു പിതാവെന്ന നിലയില്‍ ഈ പ്രതിജ്ഞ…

    Read More »
  • LIFE

    ”എന്റെ ഭര്‍ത്താവ് ഫുള്‍ ആല്‍ക്കഹോളിക്കാണ്; ഭര്‍ത്താവിന്റെ മദ്യപാനവും സ്‌മോക്കിംഗും മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമയുണ്ടായിട്ടുണ്ട്…”

    മലയാള സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന താരമാണ് സുമ ജയറാം. വലുതും ചെറുതുമായ ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കാന്‍ സുമ ജയറാമിന് കഴിഞ്ഞു. എണ്‍പതുകളിലും തൊണ്ണൂറുകളിലും സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായികമാരില്‍ ഒരാളാണ് സുമ ജയറാം പിന്നീട് സിനിമകളില്‍ നിന്ന് ഇടവേളയെടുത്തു. മുപ്പത്തിയേഴാം വയസിലാണ് ബാല്യകാല സുഹൃത്തായ ലല്ലുഷിനെ സുമ ജയറാം വിവാഹം ചെയ്തത്. നാല്‍പ്പത്തിയേഴാം വയസില്‍ സുമ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. മക്കളുടെയും ഭര്‍ത്താവിന്റെയും ചിത്രങ്ങളടക്കം താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവിന്റെ മദ്യപാനം മൂലം താന്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് സുമ ജയറാം പറഞ്ഞതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മദ്യപാനവും പുകവലിയും താന്‍ വെറുക്കുന്നുവെന്നും അതിനു കാരണം ഭര്‍ത്താവിന്റെ ആ ദുശീലങ്ങളാണ് എന്നും സുമ പറയുന്നു. ”എന്റെ ഭര്‍ത്താവ് ഫുള്‍ ആല്‍ക്കഹോളിക്കാണ്. അത് പറയുന്നതുകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. ആല്‍ക്കഹോളിക്ക് മാത്രമല്ല ചെയിന്‍ സ്‌മോക്കറാണ്.…

    Read More »
  • NEWS

    പുരുഷ തടവുകാരെ ലൈംഗിക പീഡനത്തിനിരയാക്കി; സ്വവര്‍ഗാനുരാഗികളായ സ്വന്തം അംഗങ്ങളെ വധിച്ച് ഹമാസ്

    ഗാസ: ഇസ്രയേല്‍ തടവുകാരെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്വവര്‍ഗാനുരാഗികളായ സ്വന്തം അംഗങ്ങളെ ഹമാസ് വധിച്ചതായി റിപ്പോര്‍ട്ട്. ഇവരെ ക്രൂരമായി ഉപദ്രവിച്ചതിനുശേഷം വധിച്ചതായാണ് ഹമാസിന്റെ രഹസ്യ രേഖകള്‍ പുറത്തുവന്നതില്‍ വ്യക്തമാക്കുന്നത്. 2023 ഒക്ടോബറിലെ ആക്രമണത്തിനിടെ തടവിലാക്കിയ നിരവധി ഇസ്രയേലി പുരുഷന്മാരെ അനേകം ഹമാസ് അംഗങ്ങള്‍ ലൈംഗിക പീഡനത്തിനിരയാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ ‘ധാര്‍മ്മികത’ പാലിക്കാതെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ട നിരവധി അംഗങ്ങളുടെ പട്ടിക ഹമാസിന്റെ പക്കലുണ്ടായിരുന്നതായും അതിന് കനത്ത വിലയാണ് അവര്‍ക്ക് നല്‍കേണ്ടി വന്നതെന്നും ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. സ്വവര്‍ഗാനുരാഗം ഗാസയില്‍ നിയമവിരുദ്ധമാണ്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തടവുശിക്ഷയോ വധശിക്ഷയോ ആണ് ലഭിക്കുന്നത്. ഇത്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട 94 അംഗങ്ങളുടെ പട്ടികയാണ് ഹമാസിന്റെ പക്കലുണ്ടായിരുന്നത്. സ്വവര്‍ഗാനുരാഗവുമായി ബന്ധപ്പെട്ട സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടു, നിയമപരമായ ബന്ധമില്ലാതെ പെണ്‍കുട്ടികളുമായി സല്ലപിച്ചു, പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു, ദൈവത്തെ ശപിച്ചു, ഫേസ്ബുക്കിലൂടെ പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെട്ടു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ സ്വന്തം അംഗങ്ങളെ…

    Read More »
  • India

    പിന്തുടരുന്നത് അന്യമത ആചാരങ്ങള്‍; തിരുപ്പതിയില്‍ 18 ജീവനക്കാരെ മാറ്റി

    വിശാഖപട്ടണം: ഹിന്ദു ആചാരങ്ങള്‍ പാലിക്കാതെ അന്യമത ആചാരങ്ങള്‍ പിന്തുര്‍ന്ന 18 ജീവനക്കാരെ തിരുപ്പതി തിരുമല ദേവസ്വം(ടിടിഡി) സ്ഥലം മാറ്റി. ഫെബ്രുവരി 1ന് പുറത്തിറക്കിയ ടിടിഡി എക്സിക്യുട്ടിവ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തരവില്‍ പറഞ്ഞിരിക്കുന്ന ആറ് ജീവനക്കാര്‍ ടിടിഡിയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകരാണ്. ശേഷിക്കുന്നവരില്‍ ഒരാള്‍ ഡെപ്യൂട്ടി എക്സിക്യുട്ടിവ് ഓഫീസറും, ഒരു അസിസ്റ്റന്റ് എക്സിക്യുട്ടിവ് ഓഫീസര്‍, ഒരു അസിസ്റ്റന്റ് ടെക്നിക്കല്‍ ഓഫീസര്‍(ഇലക്ട്രിക്കല്‍), ഒരു ഹോസ്റ്റല്‍ ജീവനക്കാരന്‍, രണ്ട് ഇലക്ട്രീഷ്യന്‍മാര്‍, രണ്ട് നഴ്സുമാര്‍ എന്നിവരും ഉള്‍പ്പെടുന്നു. ”ഹിന്ദു ആചാരങ്ങള്‍ പാലിക്കാതെ മറ്റ് മതങ്ങളുടെ ആചാരങ്ങള്‍ പിന്തുടരുന്ന ജീവനക്കാരില്‍ ഒന്നുകില്‍ ക്രിസ്ത്യാനികളോ അല്ലെങ്കില്‍ മുസ്ലീങ്ങളോ ആണെന്ന്” ആന്ധ്രാപ്രദേശ് എന്‍ഡോവ്മെന്റ് മന്ത്രി അന്നം രാമനാരായണ റെഡ്ഡിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ”അവരുടെ മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും ടിടിഡിയുടെ ഹിന്ദു ആചാരങ്ങളുമായി പൊരുത്തപ്പെടുന്നില്ല. അതുകൊണ്ടാണ് സ്ഥലമാറ്റം നല്‍കിയത്. അവരെയെല്ലാം മറ്റിടങ്ങളില്‍ സമാനമായ സ്ഥാനങ്ങളിലേക്ക് നിയമിക്കും,” മന്ത്രി പറഞ്ഞു. നവംബറില്‍…

    Read More »
  • Kerala

    ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയായി വരട്ടെയെന്ന് സ്വാഗത പ്രാസംഗികന്‍; ഒരു പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന വലിയ ബോംബാണ് പൊട്ടിച്ചതെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് അവതാരകന്‍ വിശേഷിപ്പിച്ചതില്‍ പരിഹാസവുമായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് രവി പിള്ളയെ നോര്‍ക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു പിണറായിയുടെ ചിരി കലര്‍ന്ന മറുപടി. പ്രോഗ്രാം ഓര്‍ഗനൈസര്‍ രാജ് മോഹന്‍ ആയിരുന്നു ചടങ്ങിന് സ്വാഗതം പറഞ്ഞത്. പരിപാടിയില്‍ പങ്കെടുക്കുന്ന പ്രമുഖര്‍ക്ക് സ്വാഗതം പറയുന്നതിനിടയിലാണ് രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയായി വരണമെന്നാണ് ആഗ്രഹമെന്ന് രാജ്മോഹന്‍ ആശംസിച്ചത്. ഈ പരാമര്‍ശത്തോടായിരുന്നു മുഖ്യമന്ത്രിയുടെ തമാശ കലര്‍ന്ന മറുപടി. ”സ്വാഗത പ്രാസംഗികന്‍ രാഷ്ട്രീയം പറയില്ലെന്നു പറഞ്ഞു പക്ഷേ, ഒരു പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന വലിയ ബോംബാണ് പൊട്ടിച്ചത്. ഞാന്‍ ആ പാര്‍ട്ടിക്കാരന്‍ അല്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ ? എന്നാലും അങ്ങനെയൊരു കൊടും ചതി ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് എനിക്കദ്ദേഹത്തോട് സ്നേഹപൂര്‍വം പറയാനുള്ളത്” -മുഖ്യമന്ത്രി ചിരിയോടെ പറഞ്ഞു മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം കേട്ടതോടെ സ്റ്റേജിലുണ്ടായിരുന്ന ചെന്നിത്തലയുള്‍പ്പെടെയുള്ള നേതാക്കള്‍ ചിരിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകണം എന്ന് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഉള്‍പോര്…

    Read More »
  • India

    പിഴയീടാക്കിയ 17.3 ലക്ഷം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; പോലീസുകാരിക്ക് സസ്പെന്‍ഷന്‍

    പനജി: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ 17.3 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ പോലീസുകാരിക്ക് സസ്പെന്‍ഷന്‍. 11 മാസമായി വന്‍ തുക ഫൈന്‍ ഇനത്തില്‍ ഈടാക്കി സര്‍ക്കാരിലേക്ക് അടക്കേണ്ടതിന് പകരം പൊലീസ് ഉദ്യോഗസ്ഥ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുക ആയിരുന്നു. ഗോവയിലെ ബികോലിം സ്റ്റേഷനിലാണ് സംഭവം. ട്രാഫിക് പൊലീസിന്റെ ഫൈന്‍ കണക്കുകളും അക്കൗണ്ടിലെത്തിയ തുകയും തമ്മില്‍ വലിയ വ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയത്. തുടര്‍ന്നാണ് പൊലീസുകാരി നടത്തിയ തട്ടിപ്പ് പുറത്തറിഞ്ഞത്. ബികോലിം സ്റ്റേഷനില്‍ മുമ്പ് ജോലി ചെയ്തിരുന്ന പൊലീസുകാരി ഗതാഗത നിയമലംഘനത്തിന് ഈടാക്കിയ പിഴ ട്രഷറിയിലേക്ക് അടപ്പിക്കാതെ തന്റെ അക്കൗണ്ടിലേക്ക് അടപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • Kerala

    ലോട്ടറി വരുമാനം 12,712 കോടി രൂപ; സമ്മാനമായി നല്‍കിയത് 7110 കോടി

    മലപ്പുറം: ലോട്ടറി ടിക്കറ്റ് വില്പനയിലൂടെ കഴിഞ്ഞവര്‍ഷം സംസ്ഥാനത്തിനുകിട്ടിയത് 12,711.92 കോടി രൂപ. ഇതില്‍ 7110 കോടി രൂപ സമ്മാനയിനത്തില്‍ നല്‍കി. തൊട്ടുമുമ്പത്തെ വര്‍ഷത്തെക്കാള്‍ വരുമാനത്തില്‍ 242 കോടി രൂപയുടെ വര്‍ധനയുണ്ട്. സമ്മാനവിതരണത്തില്‍ 148 കോടി രൂപയുടെ വര്‍ധനയും. 2023-ല്‍ വിറ്റുവരവ് 12,470.08 കോടിയായിരുന്നു. സമ്മാനമായി നല്‍കിയത് 6,962.36 കോടിയും. വിന്‍വിന്‍, സ്ത്രീശക്തി, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, കാരുണ്യ പ്ലസ്, നിര്‍മല്‍, അക്ഷയ എന്നീ ദൈനംദിന ഭാഗ്യക്കുറികളിലൂടെയും വിഷു, ഓണം, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ബംപര്‍ ടിക്കറ്റ് വില്‍പനയിലൂടെയുമുള്ള വരുമാനത്തിന്റെയും സമ്മാനവിതരണത്തിന്റെയും കണക്കാണിത്. ഭാഗ്യാന്വേഷികള്‍ കൂടുതലും പാലക്കാടാണ്. ഭാഗ്യശാലികള്‍ തിരുവനന്തപുരത്തും. കാക്കനാട്ടെയും വട്ടിയൂര്‍ക്കാവിലെയും കേന്ദ്രങ്ങളിലൂടെ 12 അക്ക സീരീസില്‍ 1.08 കോടി ടിക്കറ്റുകളാണ് ഓരോ ഭാഗ്യക്കുറിക്കുമായി അച്ചടിക്കുന്നത്.

    Read More »
Back to top button
error: