
ചെന്നൈ: റോയപ്പേട്ടയില്‍ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ സ്വദേശി റാഷിദിന്റെ കാറില്‍നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടി. 2000 രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്. റാഷിദിനെ ചോദ്യംചെയ്ത സംഘം കറന്‍സിയുടെ ഉറവിടം സംബന്ധിച്ച വിവരം ശേഖരിക്കുകയാണ്. റാഷിദിന്റെ ഹവാല ബന്ധങ്ങളും വിദേശ ഇടപാടുകളും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹവാല ഇടപാടുകള്‍ നടക്കുന്നതായ രഹസ്യവിവരത്തെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് പുരം പ്രകാശം റോഡിലെ വ്യവസായിയുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് റാഷിദിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇയാളുടെ വീട്ടില്‍നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 50 ലക്ഷം രൂപ പിടിച്ചെടുത്തതിനു പിന്നാലെ എന്‍ഐഎയും അന്വേഷണത്തില്‍ പങ്കാളികളാകുകയായിരുന്നു.