Month: February 2025

  • Social Media

    ബാലയുടെ ഭാര്യ എല്ലാം വെളിപ്പെടുത്തിയാല്‍ നിന്റെ മാനം പോകും! കമന്റ് മുതലാളിയെ തൂക്കി എലിസബത്ത്; സൈബര്‍ ചൊറിയന്‍മാര്‍ ജാഗ്രതൈ

    നടന്‍ ബാലയും മുന്‍ഭാര്യ എലിസബത്ത് ഉദയനും എന്തുകൊണ്ട് പിരിഞ്ഞു എന്ന ചോദ്യത്തിന് ഇനിയും ഇവരില്‍ ആരുടെയെങ്കിലും ഭാഗത്തു നിന്നും ഒരു മറുപടി ഉണ്ടായിട്ടില്ല. ബാല കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ സമയത്ത് കൂടെയുണ്ടായിരുന്നത് ഭാര്യയായിരുന്ന എലിസബത്ത് ആണ്. പിന്നീട് ഇവര്‍ അകന്നു എന്നും, എലിസബത്ത് കേരളത്തിന് പുറത്തൊരിടത്തു ജോലി വാങ്ങി പോയി എന്നുമുള്ള വിവരം പുറത്തുവന്നു. ശേഷം, മറ്റൊരു മുന്‍ഭാര്യയായ അമൃതയുടെയും അവരുടെ മകളുടെയും വെളിപ്പെടുത്തലുകളുടെ കൂട്ടത്തില്‍, എലിസബത്ത് കടന്നു പോയ ദുരനുഭവങ്ങള്‍ എന്ന നിലയില്‍ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി എലിസബത്ത് ഇപ്പോള്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ ഡോക്ടര്‍ ആയി ജോലി ചെയ്യുകയാണ്. ഇടയ്ക്കിടെ നാട്ടില്‍ വരും. ഇതിനിടയില്‍ ബാല വീണ്ടും വിവാഹിതനായി. ഇപ്പോള്‍ കോകില എന്ന മുറപ്പെണ്ണിനെ വിവാഹം ചെയ്ത്, കോട്ടയത്തെ വൈക്കത്ത് കായലോരത്തെ വീട്ടില്‍ താമസം ആരംഭിച്ചിരിക്കുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യാതെയാണ് ബാല എലിസബത്തിനെ താലികെട്ടിയത്. ഇക്കാര്യം ബാല ഉള്‍പ്പെടെ സ്ഥിരീകരിച്ചിരുന്നു. വിവാഹജീവിതം തകര്‍ന്നതും എലിസബത്ത് നേരിട്ട മോശം…

    Read More »
  • India

    ഗാര്‍ഹികപീഡനക്കേസില്‍ മന്ത്രി കുറ്റക്കാരന്‍; മാസം 2 ലക്ഷം ജീവനാംശം നല്‍കാന്‍ ഉത്തരവ്

    മുംബൈ: ഗാര്‍ഹിക പീഡനക്കേസില്‍ മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ കുറ്റക്കാരനാണെന്ന് ബാന്ദ്ര കുടുംബ കോടതി. ഭാര്യ കരുണ മുണ്ടെയുടെ പരാതിയിലാണ് എന്‍.സി.പി. അജിത് പവാര്‍ പക്ഷത്തിന്റെ മന്ത്രിയെ ശിക്ഷിച്ചത്. കരുണയുടെ പരാതി ശരിവെച്ച കോടതി, മാസം രണ്ടുലക്ഷം രൂപ ജീവനാംശം നല്‍കാനും ഉത്തരവിട്ടു. തനിക്ക് നീതി ലഭിച്ചുവെന്ന് കോടതി വിധിയോട് കരുണ മുണ്ടെ പ്രതികരിച്ചു. കോടതിയോടും ജഡ്ജിയോടും നന്ദി പറയുന്നു. മക്കള്‍ തന്റെ കൂടെയായതിനാല്‍ മൂന്നുപേര്‍ക്കും മാസം അഞ്ചുലക്ഷം വീതം ലഭിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, രണ്ടുലക്ഷം നല്‍കാന്‍ ഉത്തരവായിട്ടുണ്ടെന്നും കരുണ കൂട്ടിച്ചേര്‍ത്തു. ധനഞ്ജയ് മുണ്ടെയുടെ ആദ്യഭാര്യയാണ് കരുണ മുണ്ടെ. 1998-ലായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവര്‍ക്കും രണ്ടുമക്കളുണ്ട്. 2018-ന് ശേഷമാണ് ബന്ധം വഷളായതെന്ന് പരാതിയില്‍ പറയുന്നു. ഇരുവരുടേയും ജാതിമാറിയുള്ള പ്രണയവിവാഹമായിരുന്നു. പിന്നീട് ധനഞ്ജയ് മുണ്ടെ രാജശ്രീ മുണ്ടെയെ വിവാഹം ചെയ്തു. ഇത് ചോദ്യംചെയ്തപ്പോള്‍, സാമൂഹത്തില്‍ സല്‍പ്പേര്‍ കാത്തുസൂക്ഷിക്കാന്‍ കുടുംബത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നായിരുന്നു വിവാഹമെന്നായിരുന്നു മറുപടിയെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

    Read More »
  • Crime

    മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രിന്‍സിലിനും അസി. പ്രൊഫസര്‍ക്കും സസ്‌പെന്‍ഷന്‍

    ബംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ സംഭവത്തില്‍ പ്രിന്‍സിലിനും അസിസ്റ്റന്റ് പ്രൊഫസര്‍ക്കും സസ്‌പെന്‍ഷന്‍. കര്‍ണാടകയിലെ ദയാനന്ദ് സാഗര്‍ കോളേജ് ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ഗോകുലത്തില്‍ വിനീതിന്റെ മകളാണ് അനാമിക. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട് കോളേജ് അധികൃതരുടെ പീഡനം കാരണം അനാമിക മാനസിക വിഷമത്തിലായിരുന്നുവെന്ന് സഹപാഠികള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാനേജ്‌മെന്റിന്റെ നടപടി. ഇരുവരുടേയും മാനസിക പീഡനമാണ് അനാമികയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അനാമിക മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. തന്നോട് വട്ടാണോ എന്നതുള്‍പ്പെടെ ചോദിച്ചുവെന്നും ഇവിടെ നിന്നാല്‍ പാസാക്കാതെ സപ്ലിയടിപ്പിക്കുക മാത്രമാണ് ഉണ്ടാവുകയെന്നും പറയുന്ന ഓഡിയോ സന്ദേശമായിരുന്നു പുറത്തുവന്നത്. ഞാനിനി പഠിച്ചിട്ട് കാര്യമില്ല. തലയില്‍ കയറുന്നില്ല. സസ്പെന്‍ഷന്‍ ആണെന്ന് പറഞ്ഞു. പേപ്പര്‍ കിട്ടിയിട്ടില്ല. സെമസ്റ്റര്‍ ആകുന്നതിന് ഇടയ്ക്ക് നമ്മള്‍ ഇറങ്ങുന്നതാണെങ്കില്‍ ഏജന്റിനോട് പറയുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന്…

    Read More »
  • Crime

    അച്ഛനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല, ചെയ്തത് സ്വബോധത്തോടെ; പെട്ടെന്ന് തോന്നിയ ദേഷ്യത്തിന് സംഭവിച്ചത് പോയതെന്ന് മകന്റെ മൊഴി; മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്

    തിരുവനന്തപുരം: പെട്ടെന്നുള്ള ദേഷ്യത്തിനാണ് അച്ഛനെ വെട്ടിക്കൊലപ്പെടുത്തയതെന്ന് മകന്‍ പ്രജിന്റെ മൊഴി. സ്വബോധത്തോടെയാണ് പ്രജിന്‍ കൊലപാതകം ചെയ്തതെന്ന് പോലീസ് പറഞ്ഞു. കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നും പ്രജിന്‍ പറഞ്ഞു. എന്നാല്‍ പ്രജിന്റെ വാക്കുകള്‍ പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. രാത്രിയില്‍ പുറത്ത് പോയ വന്ന പ്രജിന്‍ ഹാളില്‍ കിടന്നിരുന്ന അച്ഛനെ വെട്ടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്ന് പല തവണ വെട്ടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ജോസിനെ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നു. വെള്ളറട കിളിയൂര്‍ ചരുവിളാകം ബംഗ്ലാവില്‍ ജോസിനെയാണ് (70), ബുധനാഴ്ച രാത്രി 9.30ഓടെ മകന്‍ പ്രജിന്‍ (29) വെട്ടിക്കൊലപ്പെടുത്തിയത്. ജോസും ഭാര്യ സുഷമകുമാരിയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവിനെ വെട്ടുന്നതുകണ്ട് മാതാവ് മകനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവത്തിനുശേഷം പ്രജിന്‍ വെള്ളറട പൊലീസിലെത്തി കീഴടങ്ങുകയായിരുന്നു. ജീവിക്കാനാവശ്യമായ സ്വാതന്ത്ര്യവും പണവും അച്ഛന്‍ തരാത്തതില്‍ പെട്ടെന്നുതോന്നിയ വിരോധമാണ് കാരണമെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ആവര്‍ത്തിച്ചുള്ള ചോദ്യംചെയ്യലില്‍ മറ്റൊന്നും വിട്ടുപറയാന്‍ പ്രതി തയ്യാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ചൈനയില്‍ എം.ബി.ബി.എസ് പഠനത്തിനുപോയ പ്രജിന്‍ കൊവിഡ്…

    Read More »
  • Kerala

    വാളയാർ കേസ് തിരിഞ്ഞു കുത്തുന്നു: പെൺകുഞ്ഞുങ്ങളെ പീഡിപ്പിക്കാൻ സ്വന്തം അമ്മ കൂട്ടുനിന്നു! ഞെട്ടിച്ച് സിബിഐ കുറ്റപത്രം

        ഇങ്ങനെയും മാതാപിതാക്കളുണ്ടോ…? വിശ്വസിക്കാനാവില്ല. വാളയാറിലെ പ്രായപൂർത്തിയാകാത്ത മക്കളുടെ മുന്നിൽ വെച്ച് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് സിബിഐയുടെ കുറ്റപത്രം. ഇതും പോരാഞ്ഞ് ഇളയ കുട്ടിയെ ഒന്നാം പ്രതിക്ക് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കാനും മാതാപിതാക്കൾ ഒത്താശ ചെയ്തുവെന്ന് സിബിഐ  കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. മൂത്തമകളുടെ ആത്മഹത്യക്ക് കാരണക്കാരൻ ഒന്നാം പ്രതിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അമ്മ ഇളയ മകളെ ഈ കശ്മലന് കൂട്ടിക്കൊടുത്തത് എന്നാണ് സിബിഐ പറയുന്നത്. 52 ദിവസങ്ങളുടെ ഇടവേളയിലാണ് 13 ഉം 9തും വയസുള്ള രണ്ട് പെൺകുട്ടികളെ  ഒറ്റമുറി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2017 ജനുവരി 13 നാണ് 13 കാരിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇളയ കുഞ്ഞ് അതേ വർഷം മാർച്ച് 4നും തൂങ്ങി മരിച്ചു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മരണത്തിന് മുമ്പ് ഈ രണ്ടു കുരുന്നുകളും ലൈംഗികാതിക്രമത്തിന്…

    Read More »
  • Crime

    കുട്ടിയെ തള്ളിയിട്ടു കൈ പൊട്ടിച്ചു; ദേഹത്ത് കൂടി വണ്ടി കയറ്റി ഇറക്കുമെന്ന് ഭീഷണി; പതിനാലുകാരനു നേരെ പൊലീസിന്റെ അതിക്രമം

    തിരുവനന്തപുരം: പതിനാലുകാരനു നേരെ പൊലീസിന്റെ അതിക്രമം. തിരുവനന്തപുരം അയിരൂരിലാണ് സംഭവം. കുട്ടിയുടെ ദേഹത്ത് കൂടി വണ്ടി കയറ്റി ഇറ്റകുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി കുടുംബം പറഞ്ഞു. വഴത്തിര്‍ക്കത്തിനിടെയാണ് പൊലീസിന്റെ അതിക്രമം. കുട്ടിയെ തള്ളിയിട്ടെന്നും കൈകള്‍ക്ക് പൊട്ടലുണ്ടെന്നും കുടുംബം പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പൊലീസിന്റെ ഭീഷണിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. കുട്ടിയുടെ കുടുംബവുമായി ഡിവൈഎസ്പിയുടെ കുടുംബത്തിന് തര്‍ക്കമുണ്ടായിരുന്നു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുക്കുന്നതു തടയാന്‍ ചെന്ന കുട്ടിയെ പൊലീസ് ഭീഷണിപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ പിതാവിനെ അറസ്റ്റു ചെയ്ത് ഇന്നലെ കോടതിയില്‍ ഹാജരാക്കി.

    Read More »
  • India

    അഞ്ച് വര്‍ഷത്തിനു ശേഷം ആശ്വാസം! പലിശഭാരം വെട്ടിക്കുറച്ച് ആര്‍ബിഐ, വായ്പകളുടെ ഇഎംഐ കുറയും

    മുംബൈ: അഞ്ച് വര്‍ഷത്തിനു ശേഷം ഇതാദ്യമായി നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. വായ്പകളുടെ ചെലവ് കുറച്ച് വളര്‍ച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. നയ സമീപനം ‘നിക്ഷ്പക്ഷ’ (ന്യൂട്രല്‍)തയില്‍ നിലനിര്‍ത്തുകയും ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍നിന്ന് 6.7 ശതമാനമാക്കി. പണപ്പെരുപ്പം 4.2 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിയുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ. വരും മാസങ്ങളില്‍ വിലക്കയറ്റം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. നിരക്കില്‍ 0.25 ശതമാനം കുറവ് വന്നതോടെ റിപ്പോ റേറ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ നിരക്ക് ഉടനെ കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തോളം കുറവുവരും. കോവിഡ് കാലത്താണ് (2020 മെയ്) ആര്‍ബിഐ അവസാനമായി നിരക്ക് കുറച്ചത്. അതിനുശേഷം ഘട്ടംഘട്ടമായി റിപ്പോ 6.50 ശതമാനമായി ഉയര്‍ത്തുകയായിരുന്നു. കേന്ദ്ര റവന്യു സെക്രട്ടറിയായിരുന്ന…

    Read More »
  • Movie

    ഷൂട്ടിനിടെ തുടയില്‍ വാള്‍ കുത്തിക്കയറി; ആ പാട് ഇപ്പോഴുമുണ്ട്! ‘വടക്കന്‍ വീരഗാഥ’യുടെ അനുഭവം പറഞ്ഞ് മമ്മൂട്ടി

    ഒരു വടക്കന്‍ വീരഗാഥയുടെ ഷൂട്ടിങ്ങിനിടയില്‍ തുടയില്‍ വാള്‍ കുത്തിക്കയറി മുറിവേറ്റ സംഭവം തുറന്നുപറഞ്ഞ് മമ്മൂട്ടി. കളരിപ്പയറ്റും കുതിരസവാരിയുമൊക്കെ ചെയ്യുന്ന യോദ്ധാവായി അഭിനയിച്ചെങ്കിലും കളരി പോലെയുള്ള ആയോധന മുറകളൊന്നും പെട്ടെന്ന് പഠിച്ചെടുക്കാന്‍ കഴിയുന്നതല്ല എന്ന് മമ്മൂട്ടി പറയുന്നു. സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടിയുള്ള ചുവടുകളും ശൈലികളും മാത്രമാണ് അന്ന് പരിശീലിച്ചത്. വാള്‍പയറ്റ് നടത്തുന്നതിനിടെ വാള്‍ ചാടി പിടിക്കുമ്പോള്‍ ഉന്നം തെറ്റി വാള്‍ തുടയില്‍ കുത്തിക്കയറി, വലിയ വേദനയുണ്ടായിട്ടും അത് മറച്ചുവച്ച് ഷൂട്ടിങ് മുടങ്ങാതെ നോക്കി. വാള്‍ കുത്തിക്കയറിയ മുറിവിന്റെ പാട് ഇപ്പോഴും തന്റെ തുടയിലുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഒരു വടക്കന്‍ വീരഗാഥ റീ റിലീസിനൊരുങ്ങവെ മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലില്‍ നടന്‍ രമേഷ് പിഷാരടിയോടുള്ള സംഭാഷണത്തിനിടെയാണ് വടക്കന്‍ വീരഗാഥയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവങ്ങള്‍ മമ്മൂട്ടി പറഞ്ഞത്. ”ഹോളിവുഡില്‍ ഒക്കെ സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ ഒരു വര്‍ക്ഷോപ്പ് നടത്തും. അവിടെ ഷൂട്ടിങ്ങിനു ഡേറ്റ് വാങ്ങുന്നത് വര്‍ക്ഷോപ്പിന്റെ ഉള്‍പ്പടെ ആണ്. പല രാജ്യങ്ങളിലും അങ്ങനെ ആണ്. പക്ഷേ,…

    Read More »
  • Crime

    ഉമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പം താമസിച്ചിരുന്ന മിഹിറിന്റെ ആത്മഹത്യയില്‍ ദുരൂഹത നീങ്ങുന്നില്ല; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ പരാതി; കാത്തിരിക്കുന്നത് വന്‍ട്വിസ്റ്റുകള്‍?

    എറണാകുളം: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി പിതാവ് തിരൂര്‍ സ്വദേശി ഷെഫീഖ് മാടമ്പാട്ട് രംഗത്ത് എത്തിയത് കേസില്‍ ട്വിസ്റ്റാകുമോ? ഖത്തറില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഹില്‍പാലസ് പൊലീസില്‍ ജനുവരി 21ന് നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ പരാതി ചര്‍ച്ചകളിലേക്ക് എത്തുന്നത്. അപകട വിവരമറിേേഞ്ഞപ്പാള്‍ തന്നെ ഷഫീഖ് തൃപ്പൂണിത്തുറയിലേക്ക് തിരിക്കുകയായിരുന്നു. തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലും പോയി. അവിടെ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഷഫീഖിന്റെ നേതൃത്വത്തിലാണ് മിഹിറിന്റെ മൃതദേഹം ഏറ്റുവാങ്ങിയതും കല്‍പ്പറ്റയില്‍ എത്തിച്ച് ഖബറടക്കം നടത്തിയതും തുടര്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയതും. തുടര്‍ന്ന് മൂന്ന് ദിവസത്തോളം അവിടെ തങ്ങിയ ശേഷമാണ് ഷഫീഖ് മടങ്ങിയത്. മാതാവ് റജ്‌നക്കും രണ്ടാനച്ഛന്‍ സലീമിനും ഒപ്പം തൃപ്പൂണിത്തുറയിലെ ചോയ്സ് പാരഡൈസ് എന്ന അപ്പാര്‍ട്മെന്റിലാണ് മിഹിര്‍ താമസിച്ചിരുന്നത്. ഈ പരാതി ഗൗരവത്തോടെ പോലീസ് എടുത്തില്ലെന്ന ആക്ഷേപം ചില കോണുകള്‍ ചര്‍ച്ചയാക്കും. അതിനിടെ സ്‌കൂളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍…

    Read More »
  • Crime

    മലപ്പുറത്ത് നഴ്‌സിങ് വിദ്യാര്‍ഥിനി വീടിനകത്തു തൂങ്ങിമരിച്ച നിലയില്‍

    മലപ്പുറം: ചങ്ങരംകുളത്ത് നഴ്‌സിങ് വിദ്യാര്‍ഥിനിയെ വീടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം മദര്‍ ആശുപത്രിയുടെ പിറകുവശത്ത് താമസിക്കുന്ന കളത്തില്‍ രാജേഷിന്റെ മകള്‍ ദര്‍ശന (20 ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം. ഈ സമയം വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. അച്ഛന്‍ ജോലി കഴിഞ്ഞ് തിരിച്ചു വന്നപ്പോളാണ് മകള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പാലപ്പെട്ടി പുതിയതിരുത്തി സ്വദേശിയാണ് രാജേഷ്. കുറച്ചു കാലമായി ദര്‍ശന അമ്മയുടെ തറവാട്ടു വീട്ടിലായിരുന്നു താമസം. ബംഗളൂരുവില്‍ നഴ്സിംഗിന് പഠിക്കുകയായിരുന്നു ദര്‍ശന. മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ ആരംഭിച്ചു.  

    Read More »
Back to top button
error: