Month: February 2025

  • Kerala

    പന്നിക്കെണിയില്‍ വീണത് പുലി; മയക്കുവെടി വയ്ക്കുന്നതിനിടെ ചാടിപ്പോയി

    കാസര്‍കോട്: കൊളത്തൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ പിടികൂടാനായില്ല. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ പുലി ചാടിപ്പോയി. വയനാട്ടില്‍ നിന്ന് എത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വനംവകുപ്പ് സംഘം മേഖലയില്‍ തുടരുകയാണ്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മയക്കുവെടി വച്ചത്. പുലിയ്ക്ക് മയക്കുവെടിയേറ്റതായും സംശയമുണ്ട്. പ്രദേശത്ത് നിലവില്‍ കനത്ത മൂടല്‍ മഞ്ഞുണ്ട്. വെളിച്ചം വീണ ശേഷം തിരച്ചില്‍ തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. ചാളക്കാട് മടന്തക്കോട് കവുങ്ങിന്‍ തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ് വൈകീട്ട് ഏഴ് മണിയോടെയാണ് പുലിയെ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ തുരങ്കത്തില്‍ വല വെച്ച് മൂടി. കഴിഞ്ഞ ഒരാഴ്ച്ചയായി പെര്‍ളടക്കം കൊളത്തൂര്‍ ഭാഗത്ത് പുലി ഭീഷണി നിലനില്‍ക്കുന്നുണ്ട്. വനംവകുപ്പ് പുലിക്കായി കൂട് വെക്കാനുള്ള നീക്കത്തിലായിരുന്നു. ഇതിനിടെയാണ് പുലി തുരങ്കത്തില്‍ കുടുങ്ങിയത്.  

    Read More »
  • Crime

    ഉത്സവത്തിനിടെ നൃത്തംചെയ്ത യുവാക്കള്‍തമ്മില്‍ ഏറ്റുമുട്ടി, ഒരാള്‍ക്ക് തലയില്‍ വെട്ടേറ്റു; 2 പേര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് വാഴമുട്ടം ഭാഗത്തെ റോഡില്‍ നൃത്തം ചെയ്തിരുന്ന യുവാക്കള്‍ ചേരിതിരിഞ്ഞുണ്ടായ അടിപിടിക്കിടെ ഒരാള്‍ക്ക് തലയില്‍ വെട്ടേറ്റു. കോവളം സ്വദേശി ഉണ്ണിക്കൃഷ്ണനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമ സംഭവത്തില്‍ ഉള്‍പ്പെട്ട നാലുപേരില്‍ രണ്ടുപേരെ കോവളം പോലീസ് അറസ്റ്റുചെയ്തു. വെള്ളാര്‍ വാഴമുട്ടം സ്‌കൂളിന് സമീപം കുന്നില്‍ വീട്ടില്‍ വിഷ്ണു എന്ന വിഷ്ണു പ്രകാശ്(24), വെളളാര്‍ കുഴിവിളാകം ക്ഷേത്രത്തിന് സമീപം വിഷ്ണുഭവനില്‍ വിച്ചു എന്ന വിഷ്ണു(20) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വിപിന്‍പ്രകാശ്, ആകാശ് എന്നിവര്‍ ഒളിവില്‍ പോയി. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. എസ്.എച്ച്.ഒ. വി. ജയപ്രകാശ്, എസ്.ഐ. സുരേന്ദ്രന്‍, സി.പി.ഒ.മാരായ സുരേഷ്, കൃഷ്ണകുമാര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Crime

    ‘സ്‌കൂട്ടര്‍’ അനന്തുവിനു 19 ബാങ്ക് അക്കൗണ്ടുകള്‍, 450 കോടിയുടെ ഇടപാട്; ഭൂമി വാങ്ങിയത് 2 കോടി രൂപയ്ക്ക്, പണം വിദേശത്തേയ്ക്കും കടത്തി?

    കൊച്ചി: പാതി വില സ്‌കൂട്ടര്‍ തട്ടിപ്പു കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണന്റെ പേരിലുള്ളത് 19 ബാങ്ക് അക്കൗണ്ടുകള്‍. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. 2 കോടി രൂപ ഭൂമി വാങ്ങാന്‍ അനന്തു ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭര്‍ത്താവിന്റെ പേരിലും ഭൂമി വാങ്ങി. തട്ടിപ്പിലൂടെ അനന്തു കൃഷ്ണന്‍ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാന്‍ അനന്തു ശ്രമിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. തട്ടിപ്പില്‍ ഇ.ഡി. പ്രാഥമിക വിവര ശേഖരണം നടത്തി. ഇടുക്കിയില്‍ മാത്രം ആയിരത്തോളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. 21 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 103 പേര്‍ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികള്‍ വയനാട് മാനന്തവാടിയില്‍ ലഭിച്ചു. പാറത്തോട്ടം കര്‍ഷക വികസന സമിതിയെയും അനന്തു കൃഷ്ണനെയും പ്രതി ചേര്‍ത്തുള്ളതാണ് പരാതികള്‍. അന്തിക്കാട് അടക്കം തൃശൂര്‍ ജില്ലയിലും വ്യാപക തട്ടിപ്പാണ് നടന്നത്. ചോദ്യം ചെയ്യലിനോട് അനന്തു സഹകരിക്കുന്നില്ല. അതിനിടെ അനന്തുവിന്റെ കാറും ഓഫിസിലെ…

    Read More »
  • Social Media

    വടിവേലുവിന്റെ കാമുകിയായ മലയാളി നടി; മറ്റുനടന്മാരെപ്പോലെ പറ്റിച്ചില്ല, വീടുകള്‍ വരെ വാങ്ങിക്കൊടുത്തും സന്തോഷിപ്പിച്ചു!

    കൂലിപ്പണിക്കാരനായിരുന്ന ചെറുപ്പക്കാരനില്‍ നിന്നും വടിവേലു എന്ന കോമഡി രാജാവിലേക്കുള്ള വളര്‍ച്ച. ആ കലാകാരന്റെ ജീവിതത്തിലെ അധികമാര്‍ക്കും അറിയാത്ത സംഭവ ബഹുലമായ കഥകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. തന്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ വടിവേലു ഒന്നുമല്ലാതായെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. ‘രാഷ്ട്രീയത്തില്‍ പലരെയും വ്യക്തിഹത്യ നടത്തിയില്ലെങ്കില്‍ വടിവേലുവിന് സിനിമയില്‍ പിടിച്ചുനില്‍ക്കാമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിജയകാന്തിനെ ആക്ഷേപിച്ച് സംസാരിച്ചു. റിസല്‍ട്ട് വന്നപ്പോള്‍ വടിവേലും സപ്പോര്‍ട്ട് ചെയ്തിരുന്ന ഡിഎംകെ എട്ടുനിലയില്‍ പൊട്ടി. ജയലളിത – വിജയകാന്ത് സഖ്യം അധികാരത്തിലെത്തി. വടിവേലുവിനെവച്ച് സിനിമയെടുത്താല്‍ അത് ജയലളിതയെ എതിര്‍ക്കുന്നത് പോലെയാകുമെന്ന് കരുതി നിര്‍മാതാക്കളും സംവിധായകരും വടിവേലുവിനെ സിനിമയില്‍ നിന്ന് ഒഴിവാക്കി. വടിവേലു വര്‍ഷങ്ങളോളം അജ്ഞാതവാസത്തിലായിരുന്നു. വടിവേലുവിനെയും ചില നായികമാരെയും ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ ചില കഥകള്‍ പ്രചരിച്ചിരുന്നു. അതില്‍ മലയാളത്തിലെ ഒരു പ്രശസ്ത നടിയുടെ പേരുമുണ്ടായിരുന്നു. അത്തരം ബന്ധങ്ങളെപ്പെറ്റി വടിവേലു പറയുന്നത്, തന്റെ ദാരിദ്ര്യ സമയത്ത് സിനിമാകോട്ടയിലെ തറയിലിരുന്നുകൊണ്ട് അവരെ തിരശ്ശീലയില്‍ കണ്ടിട്ടുണ്ടെന്നാണ്. താന്‍…

    Read More »
  • Food

    വേനല്‍ കാലത്ത് ഏറ്റവും കൂടുതല്‍ കഴിക്കേണ്ടത് ഈ നാല് പഴങ്ങള്‍

    വേനല്‍ ചൂട് ഉയരുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് പഴങ്ങള്‍. ഒരാള്‍ ശരാശി രണ്ട് ലിറ്റര്‍ വെള്ളം കുടിക്കണമെന്നണ് വിദഗ്ദ്ധരുടെ അഭിപ്രായമെങ്കിലും പലരുമിത് കേള്‍ക്കാറില്ല.കടുത്ത വേനലില്‍ പുറത്തേക്കിറങ്ങിയാല്‍ ചൂട് കൂടുംതോറും ശരീരം തളരുന്ന അവസ്ഥ. പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിനും വേനല്‍ച്ചൂടില്‍ നിന്ന് രക്ഷയും നല്‍കും. പ്രാദേശികമായി ലഭ്യമാകുന്ന പഴവര്‍ഗങ്ങളാണ് ഏറ്റവും മികച്ചത്. നേത്ര പഴങ്ങള്‍, മാങ്ങ, ചക്ക, ഓറഞ്ച്, നാരങ്ങ, നെല്ലിക്ക ഇവയില്‍ നേത്രപഴത്തിന് ആപ്പിളില്‍ നിന്ന് കിട്ടുന്ന വൈറ്റമിനേക്കാള്‍ അധികം വൈറ്റമിനുകള്‍ ലഭിക്കും. പൊട്ടാസ്യം,മഗ്‌നീഷ്യം എന്നീ ധാതുലവണങ്ങളും വൈറ്റമിന്‍ ബി.6,വൈറ്റമിന്‍ സി എന്നിവ ഉള്‍പ്പെടെയുള്ള മൂലകങ്ങളും അടങ്ങിയിട്ടുണ്ട്. നിര്‍ജ്ജലീകരണവും ചൂട് കൂടുംതോറും ശരീരം തളരുന്ന അവസ്ഥയാണ്. കൂടാതെ നിര്‍ജ്ജലീകരണവും സൂര്യാഘാതവും. ദാഹം കൂടുമ്പോള്‍ തണുത്തവെള്ളവും ഐസ്‌ക്രീമും കഴിക്കുമ്പോള്‍ ആശ്വാസമുണ്ടാകുമെങ്കിലും ഒടുവില്‍ ഉഷ്ണമുണ്ടാക്കും. പഴങ്ങളിലെ ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും. ചക്കപഴം ചക്കപഴം കഴിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശവും ആരോഗ്യവും സൗന്ദര്യവും നിലനിറുത്തും. വൈറ്റമിന്‍…

    Read More »
  • Crime

    ‘വധശിക്ഷ റദ്ദാക്കണം’; ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍

    കൊച്ചി: പാറശാല ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ ചോദ്യം ചെയ്താണ് ഗ്രീഷ്മ അപ്പീല്‍ നല്‍കിയത്. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ കഴിഞ്ഞ ജനുവരി 20 നാണ് ഒന്നാംപ്രതിയായ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. പാറശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെപി ഭവനില്‍ ഷാരോണ്‍ രാജിനെ 2022 ഒക്ടോബര്‍ 14ന് വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ മൂന്നാം പ്രതി നിര്‍മലകുമാരന്‍ നായര്‍ക്ക് 3 വര്‍ഷം തടവും കോടതി വിധിച്ചിരുന്നു. തെളിവിന്റെ അഭാവത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെവിട്ടു. 2022 ഒക്ടോബര്‍ 14ന് ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ച് അവശനായ ഷാരോണ്‍ ചികിത്സയിലിരിക്കെ 25നാണ് മരിച്ചത്. 2021ലാണ് കന്യാകുമാരി ജില്ലയിലെ നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബിഎസ്സി റേഡിയോളജി…

    Read More »
  • Crime

    തമിഴ്നാട്ടില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി, അധ്യാപകര്‍ അറസ്റ്റില്‍

    ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. സ്‌കൂളിലെ മൂന്ന് അധ്യാപകരാണ് കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രദേശത്ത് ജനകീയ പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവത്തില്‍ പ്രതികളെല്ലാം പിടിയിലായി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോക്സോ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ ഇപ്പോള്‍ പോലീസ് 15 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. ഒരു മാസമായി ഇരയായ പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയിരുന്നില്ല. ഈ വിവരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പ്രിന്‍സിപ്പലിന്റെ നിര്‍ദേശം അനുസരിച്ചാണ് കുട്ടിയുടെ അമ്മ പോലീസിലും ജില്ലാ ശിശു സംരക്ഷണ വകുപ്പിലും പരാതി നല്‍കിയത്. പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  

    Read More »
  • Crime

    വേട്ടയ്ക്കിടെ അബദ്ധത്തില്‍ വെടിയേറ്റ് മരണം, മൃതദേഹം കാട്ടില്‍ ഒളിപ്പിച്ച് കൂട്ടുകാര്‍; 6 പേര്‍ കസ്റ്റഡിയില്‍

    മുംബൈ: പാല്‍ഘറിലെ വനമേഖലയില്‍ കാട്ടുപന്നി വേട്ടയ്ക്കിടെ അബദ്ധത്തില്‍ കൂട്ടുകാരുടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം കാട്ടില്‍നിന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന്, 6 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം 28ന് രാത്രിയാണ് പാല്‍ഘര്‍ മാനറിലെ ബോര്‍ഷേട്ടി വനമേഖലയിലേക്ക് ഒരു സംഘം ഗ്രാമീണര്‍ കാട്ടുപന്നി വേട്ടയ്ക്കായി പോയത്. യാത്രയ്ക്കിടെ അംഗങ്ങളില്‍ ചിലര്‍ വെവ്വേറെ വഴിയിലേക്കു തിരിഞ്ഞു. പിന്നീട്, ദൂരെ അനക്കം കണ്ടപ്പോള്‍ കാട്ടുപന്നികളാണെന്നു തെറ്റിദ്ധരിച്ച് കൂട്ടത്തിലുള്ളവര്‍ വെടിവയ്ക്കുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിഭ്രാന്തരായ സംഘാംഗങ്ങള്‍ വിവരം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു പകരം മൃതദേഹം കാട്ടില്‍ ഒളിപ്പിച്ച് കടന്നുകളഞ്ഞു. പിന്നീട് രഹസ്യവിവരം ലഭിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതും പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതും. അതേസമയം, വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റയാള്‍ ചികിത്സയ്ക്കിടെ മരിച്ചെന്നും ഗ്രാമീണര്‍ ചേര്‍ന്ന് മൃതദേഹം ദഹിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

    Read More »
  • Crime

    കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിങ്; 11 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

    കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ 11 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കോളജ് ഹോസ്റ്റിലില്‍ വെച്ച് ഒന്നാം വര്‍ഷം എംബിബിഎസ് വിദ്യാര്‍ഥികളെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തുവെന്ന വിദ്യാര്‍ഥികളുടെ പരാതിയിലാണ് നടപടി. സീനിയര്‍ വിദ്യാര്‍ഥികള്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നായിരുന്നു ജൂനിയര്‍ വിദ്യാര്‍ഥികളുടെ പരാതി. ഇതില്‍ പ്രിന്‍സിപ്പല്‍ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ നടപടിക്കായി റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് പൊലീസിന് കൈമാറി.

    Read More »
  • Crime

    ഇടുക്കിയില്‍ ഓട്ടോഡ്രൈവറുടെ ചെവിക്കുറ്റി പൊളിച്ച് പോലീസ്; അടിയേറ്റ് നിലത്തുവീണു, പല്ലിന് പൊട്ടല്‍

    ഇടുക്കി: കൂട്ടാറില്‍ പുതുവത്സര ദിനത്തില്‍ പടക്കം പൊട്ടിക്കുന്നത് കാണാന്‍ നിന്നയാള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം. കമ്പംമെട്ട് സിഐ ഷമീര്‍ ഖാനാണ് ഓട്ടോ ഡ്രൈവറായ മുരളീധരന്റെ കരണത്തടിച്ചത്. പൊലീസിന്റെ അടിയേറ്റ് നിലത്തു വീഴുന്ന മുരളീധരന്റെ ദൃശ്യങ്ങള്‍ ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് കുടുംബത്തിനു കിട്ടിയത്. മര്‍ദനത്തില്‍ തന്റെ പല്ലു പൊട്ടിപ്പോയെന്നും മുരളീധരന്‍ പറയുന്നു. മര്‍ദനമേറ്റ കാര്യം മുരളീധരന്‍ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീഡിയോ കണ്ടാണ് ഇക്കാര്യം അറിഞ്ഞതെന്ന് മകള്‍ അശ്വതി പറഞ്ഞു. എസ്പി ഓഫീസില്‍ പരാതി നല്‍കി. പിന്നാലെ ഡിവൈഎസ്പി ഓഫിസില്‍ വിളിച്ചു മൊഴിയെടുത്തു. പക്ഷേ, ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും മകള്‍ പറഞ്ഞു. ആശുപത്രി ചെലവ് വഹിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതിനാല്‍ പരാതി ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍, ചികിത്സ ചെലവ് വഹിക്കാതെ വന്നതോടെയാണ് എസ്പിയെ സമീപിച്ചത്. ഇന്നലെ പത്തനംതിട്ടയില്‍ അകാരണമായി വിവാഹ സംഘത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിനു ശേഷമാണ് കൂട്ടാറിലെ വാര്‍ത്തയും പുറത്തുവരുന്നത്.

    Read More »
Back to top button
error: