Month: February 2025
-
LIFE
ലിപ് സ്റ്റഡ് വാങ്ങണം: 680 രൂപയ്ക്കായി അമ്മയുടെ 1.16 കോടിയുടെ ആഭരണങ്ങള്‍ വിറ്റ് മകള്‍
തനിക്ക് ആവശ്യമായ 680 രൂപയ്ക്കായി ഷാങ്ഹായില്‍ കൗമാരക്കാരി അമ്മയുടെ 1.16 കോടിയുടെ ആഭരണങ്ങളെടുത്തു വിറ്റു. ലിപ് സ്റ്റഡും കമ്മലും വാങ്ങാനാണ് കോടികള്‍ വിലമതിയ്ക്കുന്ന ആഭരണങ്ങള്‍ അമ്മയറിയാതെ മകളെടുത്തു വിറ്റത്. കൗമാരക്കാരിയുടെ അമ്മയായ വാങ് മോഷണവിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. തന്റെ മകളായ ലീ താന്‍ അറിയാതെ ജെയ്ഡ് വളകള്‍, മാലകള്‍, രത്നക്കല്ലുകള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന വിലയുള്ള ആഭരണങ്ങള്‍ വ്യാജ വസ്തുക്കളാണെന്ന് തെറ്റിദ്ധരിച്ച് വിറ്റതായാണ് വാങ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഒരു മില്യണ്‍ യുവാന്‍ (1.16 കോടി രൂപ) വിലമതിക്കുന്ന ആഭരണങ്ങളാണ് ലീ എടുത്തുവിറ്റത്. വാങ്ങിനോട് മകള്‍ ലീ 60 യുവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ താന്‍ അറിയാതെ ആ പണത്തിനായി ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നുമാണ് വാങ് പരാതിയില്‍ പറഞ്ഞത്. ലിപ് സ്റ്റഡ് കുത്തിയ ഒരാളെ താന്‍ കണ്ടുവെന്നും അത്തരത്തിലൊന്ന് തനിക്കും വാങ്ങിക്കണമെന്നും അതിനായി 30 യുവാന്‍…
Read More » -
Kerala
കേരളത്തില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 2 മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും അറിയിപ്പുണ്ട്. ന്മ പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ന്മ പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക. ന്മ മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. ന്മ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. ന്മ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.…
Read More » -
NEWS
ചികിത്സയിലിരിക്കെ പ്രവാസി മലയാളി വിദ്യാര്‍ഥി കുവൈറ്റില്‍ മരിച്ചു
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി വിദ്യാര്‍ഥി കുവൈറ്റില്‍ മരിച്ചു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. അഹമ്മദി ഡിപിഎസ് സ്‌കൂള്‍ വിദ്യാര്‍ഥി അഭിനവ് ആണ് മരിച്ചത്. കുവൈറ്റ് സബ ആശുപത്രിയിലാണ് ചികിത്സയിലിരുന്നത്. കുവൈറ്റില്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഉണ്ണികൃഷ്ണന്‍, അല്‍ റാസി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്ന നിസി ദമ്പതികളുടെ മകനാണ്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ തുടരുന്നു.
Read More » -
Crime
സ്‌കൂട്ടര്‍ തട്ടിപ്പില്‍ CPM നേതാക്കള്‍ക്കെതിരേയും കേസ്; വാഹന ഡീലര്‍മാരില്‍നിന്ന് അനന്തുവിന് കമ്മിഷന്‍
കൊച്ചി: പാതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനംചെയ്ത് സംസ്ഥാനവ്യാപകമായി നടന്ന തട്ടിപ്പില്‍ സി.പി.എം. പ്രാദേശിക നേതാക്കള്‍ക്കെതിരേയും കേസ്. കായംകുളം പോലീസാണ് സംഭവത്തില്‍ സി.പി.എം. നഗരസഭ കൗണ്‍സിലറെയും ലോക്കല്‍ കമ്മിറ്റി അംഗത്തെയും പ്രതിചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. കായംകുളം നഗരസഭ നാലാംവാര്‍ഡ് കൗണ്‍സിലര്‍ ഷെമിമോള്‍, ഇരുവ ലോക്കല്‍കമ്മിറ്റി അംഗം നാദിയ എന്നിവര്‍ക്കെതിരെയാണ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. കായംകുളം മേഖലയില്‍ മാത്രം ആയിരത്തോളം പേര്‍ക്ക് തട്ടിപ്പില്‍ പണം നഷ്ടമായെന്നാണ് വിവരം. സ്‌കൂട്ടര്‍ തട്ടിപ്പില്‍ നേരത്തെ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് അടക്കമുള്ളവര്‍ക്കെതിരേ കണ്ണൂരില്‍ പോലീസ് കേസെടുത്തിരുന്നു. ബി.ജെ.പി. നേതാവ് എ.എന്‍.രാധാകൃഷ്ണനെതിരേയും സംഭവത്തില്‍ ആരോപണമുയര്‍ന്നു. പെരിന്തല്‍മണ്ണ എം.എല്‍.എ.യും മുസ്ലീം ലീഗ് നേതാവുമായ നജീബ് കാന്തപുരത്തിനെതിരേയും ഇതേ തട്ടിപ്പില്‍ പോലീസ് കേസെടുത്തിരുന്നു. പകുതിവിലയ്ക്ക് സ്‌കൂട്ടറും വീട്ടുപകരണങ്ങളും വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന പുലാമന്തോള്‍ സ്വദേശിനിയുടെ പരാതിയിലാണ് എം.എല്‍.എക്കെതിരേയും പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്. അതിനിടെ, സ്‌കൂട്ടര്‍ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ അനന്തുകൃഷ്ണന്‍ സി.എസ്.ആര്‍. ഫണ്ടിനായി നിരവധി കമ്പനികളെ സമീപിച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നു. ഏകദേശം 200-ഓളം കമ്പനികളെയാണ് സി.എസ്.ആര്‍.…
Read More » -
NEWS
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അശ്ലീല സന്ദേശം, ലൈംഗികാതിക്രമം; വനിതാ കോണ്‍സ്റ്റബിളിനെ പിരിച്ചുവിട്ടു
ലണ്ടന്‍: പുരുഷന്മാരായ സഹപ്രവര്‍ത്തകരോട് ലൈംഗികാതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥയെ പിരിച്ചുവിട്ടു. യുകെയിലാണ് സംഭവം. മദ്യപിച്ചതിനുശേഷം വെതര്‍സ്പൂണ്‍സ് എന്ന പബ്ബില്‍വച്ച് രണ്ട് സഹപ്രവര്‍ത്തകരോട് ലൈംഗികാതിക്രമം നടത്തിയതിന് ഹാംസ്പിയറിലെ പൊലീസ് കോണ്‍സ്റ്റബിളായ ടിയ ജോണ്‍സണ്‍ വാര്‍ണെയെ ആണ് പിരിച്ചുവിട്ടത്. ലൈംഗികാതിക്രമം എതിര്‍ത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന് അപമര്യാദയായ രീതിയില്‍ ടിയ ഫോണ്‍ സന്ദേശവും അയച്ചു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ സ്വകാര്യ ഭാഗത്ത് 20 സെക്കന്റോളം സ്പര്‍ശിച്ചുവെന്നും ടിയക്കെതിരായ ട്രൈബ്യൂണലിന്റെ വാദത്തില്‍ പറയുന്നു. ടിയയുടെ കാമുകനായ പൊലീസ് ഉദ്യോഗസ്ഥനും പബ്ബിലുണ്ടായിരുന്നു. ഇയാള്‍ക്കെതിരെയും അപമര്യാദയാര്‍ന്ന പെരുമാറ്റത്തിന് നടപടി സ്വീകരിച്ചെങ്കിലും പിന്നീട് വെറുതെവിട്ടു. ഈസ്റ്റ്ലീയില്‍ നടന്ന ഹിയറിംഗിനുശേഷം ടിയയെ കോളേജ് ഒഫ് പൊലീസിംഗിന്റെ പിരിച്ചുവിടപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ടിയയുടെ പെരുമാറ്റത്തെ ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍ സാം ഡെ റെയ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരമൊരു രീതിയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥ പെരുമാറിയെന്നത് അപമാനകരമാണ്. ഒരു ഉദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകരില്‍ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടാകാന്‍ പാടില്ല. ഡ്യൂട്ടിയില്‍ ആയിരുന്നാലും അല്ലായെങ്കിലും ഇത്…
Read More » -
Crime
ഡിഐജിയുമായി ബന്ധപ്പെടുത്തി പരാതി; സഹതടവുകാരിയോട് പരോള്‍ കഴിഞ്ഞ് വന്നു ഷെറിന്‍ ചെയ്തത്…
തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയിലില്‍ അനുഭവിച്ചുവന്ന സുഖലോലുപതകളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. ഭീഷണിപ്പെടുത്താതെ തന്നെ ഷെറിന്റെ കാര്യങ്ങളൊക്കെ നടത്തിക്കൊടുക്കാന്‍ ജയിലില്‍ ആളുകളുണ്ട്. ഷെറിന്‍ ആരോടും വഴക്കിടുന്ന സ്വഭാവക്കാരിയല്ല. അതിന്റെ ആവശ്യമുണ്ടാവാറില്ല. എല്ലാവരോടും സ്നേഹത്തോടെയാണ് പെരുമാറാറുള്ളത്. ഷെറിനെ ലോക്ക് അപ് ചെയ്യാറില്ല, ഉദ്യോഗസ്ഥരോടൊപ്പവും തയ്യല്‍ ക്ലാസിലുമൊക്കെയായി ഓടി നടക്കുകയാണ് പതിവെന്ന് സുനിത പറയുന്നു. ഡിഐജി പ്രദീപുമായി നിരന്തരം മൊബൈല്‍ഫോണില്‍ സംസാരിക്കും. പ്രദീപ് എല്ലാ ആഴ്ചയും വരും. വൈകിട്ട് ആറുമണിയോടെ ജയിലിലെത്തും. മറ്റു വനിതാ ജീവനക്കാരുമായി സംസാരിച്ചിരിക്കും. പിന്നാലെ ഏഴുമണിയോടടുത്ത് ഷെറിനെ സെല്ലില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകും. മണിക്കൂറുകള്‍ കഴിഞ്ഞാണ് തിരിച്ചെത്തിക്കുന്നത്. പ്രദീപ് സര്‍ ഒരു പ്രശ്‌നവുമുണ്ടാക്കില്ല. പതിവായി ഫോണില്‍ സംസാരിക്കാറുണ്ട് .നല്ലബന്ധത്തിലാണ് എന്നൊക്കെയാണ് ഷെറിന്‍ പറഞ്ഞിട്ടുള്ളത്. മൂന്നുനേരം പുറത്തുനിന്നുള്ള ഭക്ഷണം, സ്വന്തമായി മൊബൈല്‍ഫോണ്‍, പത്തുപതിനായിരം രൂപയുടെ മേക്കപ് സാധനങ്ങള്‍, വീട്ടില്‍ നിന്നും കൊണ്ടുവന്ന വസ്ത്രങ്ങള്‍, ബെഡ്, ബെഡ്ഷീറ്റുകള്‍, ഓഫീസില്‍ നിന്നും സെല്ലിലേക്ക് നടക്കാന്‍ കുട അങ്ങനെ…
Read More » -
Crime
എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യ: ഭര്‍ത്താവിന് സസ്‌പെന്‍ഷന്‍
മലപ്പുറം: എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭര്‍ത്താവ് പ്രഭിനെ ആരോഗ്യവകുപ്പിലെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു പ്രഭിന്‍. കോടതി റിമാന്‍ഡ് ചെയ്ത പ്രഭിന്‍ ഇപ്പോള്‍ ജയിലിലാണ്. വിഷ്ണുജയുടെ മരണം ഭര്‍തൃപീഡനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. വിഷ്ണുജയെ സൗന്ദര്യമില്ലെന്ന് പറഞ്ഞും സ്ത്രീധനത്തിനത്തിന്റെ പേരിലും ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചെന്ന കുടബത്തിന്റെ പരാതിയിലാണ് ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണക്കുറ്റങ്ങള്‍ ചുമത്തി പ്രഭിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2023 മെയ് 14നായിരുന്നു വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്.
Read More » -
Kerala
കൊല്ലത്ത് ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ലാബ് തകര്‍ന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കൊല്ലം: ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ലാബ് തകര്‍ന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂര്‍ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്. ചാത്തന്നൂര്‍ ഹോസ്റ്റലില്‍ ചൊവാഴ്ചയാണ് അപകടമുണ്ടായത്. ഫോണില്‍ സംസാരിച്ച് നില്‍ക്കവെ നാലാം നിലയിലെ സ്ലാബ് മനീഷയും സുഹൃത്ത് സ്വാതിയും നേരെ വീഴുകയായിരുന്നു. മനീഷയും സ്വാതിയും മെഡിസിറ്റി ആശുപത്രിയിലെ പാരാമെഡിക്കല്‍ ജീവനക്കാരാണ്.
Read More » -
India
എട്ടില്‍ നിന്ന് 48 ലേക്ക് ബി.ജെ.പി കുതിപ്പ്, അടപടലം AAP
ന്യൂഡല്‍ഹി: ഒടുവില്‍ എ.എ.പിക്ക് അടിതെറ്റി. ഇന്ദ്രപ്രസ്ഥത്തിലേക്ക് ബി.ജെ.പിയുടെ തിരിച്ചുവരവ്. സര്‍വ്വസന്നാഹങ്ങളുമായി കളത്തിലിറങ്ങിയ ബി.ജെ.പിയുടെ കൗണ്ടര്‍ അറ്റാക്കിന് മുന്നില്‍ എ.എ.പിക്ക് പിടിച്ചുനില്‍ക്കാനായില്ല. എ.എ.പിയുടെ നായകന്‍ കെജ്രിവാളടക്കം വീണതോടെ എ.എ.പി പതനം പൂര്‍ണം. ഒരുപതിറ്റാണ്ടോളംനീണ്ട എ.എ.പി ഭരണത്തിന് വിരാമം. 2015 ല്‍ മൂന്ന് സീറ്റും 2020 ല്‍ എട്ട് സീറ്റുകളും മാത്രം നേടാനായ ബി.ജെ.പി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ദ്രപ്രസ്ഥത്തിലേക്ക് തിരിച്ചെത്തുന്നു. ബിജെപി അധികാരത്തിലേക്ക് തിരിച്ചെത്തുന്നത് ആധികാരിക വിജയത്തോടെ. എട്ടില്‍ നിന്ന് 48 ലേക്കുള്ള കുതിപ്പ്. അഴിമതിക്കെതിരെ ചൂലുമായി തിരഞ്ഞെടുപ്പ് ?ഗോദയിലിറങ്ങിയ അരവിന്ദ് കെജ്രിവാളിന്റെയും എ.എ.പിയുടെയും രാഷ്ട്രീയഭാവിയും ചോദ്യചിഹ്നമാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ബി.ജെ.പി മുന്നേറ്റമായിരുന്നു ഡല്‍ഹിയില്‍ കണ്ടത്. ആദ്യം എണ്ണിയ പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ ഭരണമാറ്റത്തിന്റെ സൂചനകള്‍ പുറത്തുവന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുംതോറും ആം ആദ്മിയുടെ നെഞ്ചിടിപ്പേറി. ആദ്യ ഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളും അതിഷിയും മനീഷ് സിസോദിയുമടക്കമുള്ള എ.എ.പി നേതാക്കള്‍ പിന്നിലായി. ദക്ഷിണ ഡല്‍ഹിയിലും ബി.ജെ.പി കുതിപ്പ് നടത്തിയതോടെ ഡല്‍ഹിയിലെ ചിത്രം തെളിഞ്ഞുവന്നു. ദക്ഷിണ…
Read More »
