വടിവേലുവിന്റെ കാമുകിയായ മലയാളി നടി; മറ്റുനടന്മാരെപ്പോലെ പറ്റിച്ചില്ല, വീടുകള്‍ വരെ വാങ്ങിക്കൊടുത്തും സന്തോഷിപ്പിച്ചു!

കൂലിപ്പണിക്കാരനായിരുന്ന ചെറുപ്പക്കാരനില്‍ നിന്നും വടിവേലു എന്ന കോമഡി രാജാവിലേക്കുള്ള വളര്‍ച്ച. ആ കലാകാരന്റെ ജീവിതത്തിലെ അധികമാര്‍ക്കും അറിയാത്ത സംഭവ ബഹുലമായ കഥകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
തന്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ വടിവേലു ഒന്നുമല്ലാതായെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. ‘രാഷ്ട്രീയത്തില്‍ പലരെയും വ്യക്തിഹത്യ നടത്തിയില്ലെങ്കില്‍ വടിവേലുവിന് സിനിമയില്‍ പിടിച്ചുനില്‍ക്കാമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിജയകാന്തിനെ ആക്ഷേപിച്ച് സംസാരിച്ചു. റിസല്‍ട്ട് വന്നപ്പോള്‍ വടിവേലും സപ്പോര്‍ട്ട് ചെയ്തിരുന്ന ഡിഎംകെ എട്ടുനിലയില്‍ പൊട്ടി. ജയലളിത – വിജയകാന്ത് സഖ്യം അധികാരത്തിലെത്തി.

വടിവേലുവിനെവച്ച് സിനിമയെടുത്താല്‍ അത് ജയലളിതയെ എതിര്‍ക്കുന്നത് പോലെയാകുമെന്ന് കരുതി നിര്‍മാതാക്കളും സംവിധായകരും വടിവേലുവിനെ സിനിമയില്‍ നിന്ന് ഒഴിവാക്കി. വടിവേലു വര്‍ഷങ്ങളോളം അജ്ഞാതവാസത്തിലായിരുന്നു.
വടിവേലുവിനെയും ചില നായികമാരെയും ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ ചില കഥകള്‍ പ്രചരിച്ചിരുന്നു. അതില്‍ മലയാളത്തിലെ ഒരു പ്രശസ്ത നടിയുടെ പേരുമുണ്ടായിരുന്നു. അത്തരം ബന്ധങ്ങളെപ്പെറ്റി വടിവേലു പറയുന്നത്, തന്റെ ദാരിദ്ര്യ സമയത്ത് സിനിമാകോട്ടയിലെ തറയിലിരുന്നുകൊണ്ട് അവരെ തിരശ്ശീലയില്‍ കണ്ടിട്ടുണ്ടെന്നാണ്. താന്‍ അന്ന് സ്വപ്നം കണ്ട് സായൂജ്യമണിഞ്ഞ നായികമാരോടൊത്ത് ഇഷ്ടാനുസരണം സമയം ചെലവഴിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
തന്റെ കാമുകിമാര്‍ക്ക് വേണ്ടി എത്ര പണം ചെലവഴിക്കാനും വടിവേലുവിന് മടിയുണ്ടായിരുന്നില്ല. അവര്‍ക്കെല്ലാം പണം അള്ളിയള്ളി കൊടുത്തു. അല്ലാതെ മലയാളത്തിലെ ചില നടന്മാരെപ്പോലെ മോഹനവാഗ്ദ്ധാനം നല്‍കി പണത്തിന് വേണ്ടി സ്ത്രീകളെ പറ്റിച്ചുവിടുന്ന തറ പരിപാടി വടിവേലുവിന്റെ നിഘണ്ടുവിലില്ല. ചിലര്‍ക്കൊക്കെ പുതിയ വീടുകള്‍ വാങ്ങിക്കൊടുത്ത് അവരെ സന്തോഷിപ്പിച്ചിരുന്നെന്നും കേള്‍ക്കുന്നു.’- ആലപ്പി അഷ്‌റഫ് പറഞ്ഞു.
വടിവേലുവിന്റെ കാമുകിയായ മലയാളി നടിയാര് എന്ന തബ്‌നെയിലോടെയാണ് ആലപ്പി അഷ്റഫ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍, ആരാണ് ആ മലയാളി നടിയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.