Month: January 2025

  • Crime

    അരൂരില്‍ വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്തുവയസുകാരന്‍ മരിച്ചനിലയില്‍; അന്വേഷണം

    ആലപ്പുഴ: അരൂരില്‍ വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്തുവയസുകാരന്‍ മരിച്ചനിലയില്‍. കേളാത്തുകുന്നേല്‍ അഭിലാഷിന്റെ മകന്‍ കശ്യപാണ് മരിച്ചത്. വീടിന്റെ മുകളിലത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടാമത്തെ നിലയില്‍ കെട്ടിയിരുന്ന ഊഞ്ഞാലില്‍ കുരുങ്ങി കുട്ടി മരിച്ചു എന്നാണ് വീട്ടുകാര്‍ പറയുന്നത്. വീടിന്റെ ടെറസിലെ ഇരുമ്പുബാറില്‍ കെട്ടിയ ഷാളില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്പളം സ്വദേശികളായ അഭിലാഷിന്റെയും ധന്യയുടെയും മകനാണ് കശ്യപ്. അരൂരില്‍ കുടുംബം വാടകയ്ക്ക് താമസിക്കുകയാണ്. ഇന്നലെ സ്‌കൂള്‍ വിട്ട് വന്ന കുട്ടി മുകളിലത്തെ നിലയിലേക്ക് പോയി. അവിടെ വച്ചാണ് അപകടം ഉണ്ടായത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. പോസ്റ്റമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു.  

    Read More »
  • Crime

    ”വായ തുറന്ന്, ചമ്രംപടിഞ്ഞ് ഇരിപ്പ്, തലയില്‍ മുട്ടാതെ സ്ലാബ്; കല്ലറയില്‍ കണ്ടത് ഗോപനെ തന്നെ”

    തിരുവനന്തപുരം: ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെതന്നെ (ഗോപന്‍ സ്വാമി, മണിയന്‍) മൃതദേഹമാണു കല്ലറയില്‍ ഉണ്ടായിരുന്നതെന്നു നെയ്യാറ്റിന്‍കര കൗണ്‍സിലര്‍ പ്രസന്നകുമാര്‍. മുന്‍പു ഗോപനെ കണ്ടിട്ടുണ്ട്, തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും പ്രസന്നകുമാര്‍ വ്യക്തമാക്കി. പൊലീസുകാര്‍ കല്ലറ പൊളിക്കുമ്പോള്‍ പ്രസന്നകുമാര്‍ ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ സന്നിഹിതരായിരുന്നു. ചമ്രംപടിഞ്ഞ് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയില്‍ മുട്ടാത്ത നിലയിലാണ് സ്ലാബ് ഉണ്ടായിരുന്നത്. മൃതദേഹത്തിന്റെ വായ തുറന്നിരുന്നു. വസ്ത്രങ്ങളെല്ലാം ഉണ്ടായിരുന്നു. ശരീരത്തിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും പ്രസന്നകുമാര്‍ പറഞ്ഞു. ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടിയിരിക്കുകയായിരുന്നു. മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം ചാര്‍ത്തി, പിന്നീട് പിതാവ് വാങ്ങിവച്ചിരുന്ന ശിലയെടുത്ത് സമാധിമണ്ഡപം മൂടി എന്നാണ് മക്കള്‍ പൊലീസിനു മൊഴി നല്‍കിയത്. കല്ലറ പൊളിച്ചപ്പോള്‍ മക്കള്‍ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലായിരുന്നു മൃതദേഹം ഇരുന്നിരുന്നത്. മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്ന് അറിയാനുള്ള ഫൊറന്‍സിക് പരിശോധന നടക്കാനുണ്ട്. കല്ലറയ്ക്കുള്ളില്‍ ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ മൃതദേഹത്തിനു ചുറ്റും കുത്തിനിറച്ച നിലയിലായിരുന്നു. ഇതു…

    Read More »
  • Crime

    തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൊലപാതകം; 18 കാരന്‍ തലയ്ക്ക് അടിയേറ്റ് മരിച്ചു

    തൃശൂര്‍: സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസിയെ കൊലപ്പെടുത്തി. 18 കാരനായ ഇരിങ്ങാലക്കുട സ്വദേശി അഭിഷേക് ആണ് മരിച്ചത്. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ 17 കാരനാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ആറരയോടെയാണ് കൊലപാതകം നടന്നത്. ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ ഇരുവരും തമ്മില്‍ ഇന്നലെ രാത്രി വലിയ തര്‍ക്കവും വെല്ലുവിളിയും ഉണ്ടായിരുന്നു. ഈ പകയില്‍ ഉറങ്ങിക്കിടന്ന 18 കാരനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സാരമായി പരിക്കേറ്റ അഭിഷേകിനെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • Crime

    കൗണ്‍സിലിങ്ങിന്റെ മറവില്‍ പീഡിപ്പിച്ചത് അമ്പതോളം വിദ്യാര്‍ഥിനികളെ; വിവാഹശേഷവും പീഡനം തുടര്‍ന്നു, 15 വര്‍ഷത്തിനുശേഷം ‘സൈക്കോ’ മനഃശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

    മുംബൈ: അന്‍പതോളം വിദ്യാര്‍ഥിനികളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച മനഃശാസ്ത്രജ്ഞന്‍ നാഗ്പുരില്‍ അറസ്റ്റിലായി. സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. വ്യക്തിപരവും തൊഴില്‍പരവുമായ ഉയര്‍ച്ചയ്ക്ക് സഹായിക്കാമെന്നു പറഞ്ഞ് വിദ്യാര്‍ഥിനികളുമായി പ്രതി അടുപ്പം സ്ഥാപിക്കുകയായിരുന്നു പതിവ്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷമാണ് ചൂഷണം. വിദ്യാര്‍ഥിനികളെ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ചൂഷണം ചെയ്യാറുണ്ടായിരുന്നു. 15 വര്‍ഷത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. ഇരകളായ പലരും പിന്നീട് വിവാഹിതരായി. ദാമ്പത്യജീവിതത്തെ ബാധിക്കുമോയെന്ന് ഭയന്ന് ഇവരാരും വിവരം പുറത്തുപറഞ്ഞില്ല. ഏതാനും ആഴ്ചകള്‍ക്കുമുന്‍പ് ഇയാള്‍ പീഡിപ്പിച്ച 27-കാരി പോലീസിനെ സമീപിച്ചതോടെയാണ് ലൈംഗികാതിക്രമങ്ങള്‍ പുറത്തുവന്നത്. അറസ്റ്റിലായ പ്രതി നിലവില്‍ മറ്റൊരുകേസില്‍ ശിക്ഷിക്കപ്പെട്ട് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ്. പ്രതിയുടെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പെണ്‍കുട്ടികളെ കൊണ്ടുവരാന്‍ സഹായിച്ചതിന് ഇയാളുടെ ഭാര്യയുടെയും വനിതാ സുഹൃത്തിന്റെയും പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും ഒളിവിലാണ്.

    Read More »
  • Crime

    മറ്റൊരാളുമായി പ്രണയം, വിവാഹത്തിന് 4 ദിവസം മുന്‍പ് മകളെ പൊലീസുകാര്‍ക്ക് മുന്നില്‍ വെടിവച്ച് കൊന്ന് പിതാവ്

    ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയറില്‍ വിവാഹത്തിന് നാലു ദിവസം മുന്‍പ് ഇരുപതുകാരിയെ പിതാവ് വെടിവച്ചു കൊന്നു. ഗ്വാളിയറിലെ ഗോലകാ മന്ദിര്‍ മേഖലയില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. മറ്റൊരാളെ വിവാഹം ചെയ്യണമെന്ന് യുവതി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കൊലപാതകം. തനു ഗുര്‍ജാറിനാണ് വെടിയേറ്റത്. പിതാവ് മഹേഷ് ഗുര്‍ജാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തനുവിന്റെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. വിവാഹത്തിന് 4 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് യുവതി വീട്ടുകാരെ അറിയിക്കുന്നത്. ഇഷ്ടമില്ലാത്തയാളുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിപ്പിക്കുന്നെന്ന് പറഞ്ഞ് തനു സംഭവദിവസം സമൂഹമാധ്യമത്തില്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. 52 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ വിക്കി എന്നയാളുമായി തനിക്ക് പ്രണയമുണ്ടെന്നും ഈ വിഡിയോ പുറത്തുവന്നാല്‍ താന്‍ ജീവനോടെയുണ്ടാകുമോ എന്ന് സംശയമുണ്ടെന്നും യുവതി പറയുന്നുണ്ട്. വിഡിയോ പോസ്റ്റ് ചെയ്ത് നാലു മണിക്കൂറിന് ശേഷമാണ് യുവതി കൊല്ലപ്പെട്ടത്. വിഡിയോ പോസ്റ്റ് ചെയ്തതില്‍ പ്രകോപിതനായാണ് പിതാവ് മഹേഷ് ഗുര്‍ജാര്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മകളുടെ…

    Read More »
  • Kerala

    മരിച്ചെന്ന് കരുതി മോര്‍ച്ചറിയില്‍ എത്തിച്ചയാളുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; പവിത്രന്‍ കണ്ണുകള്‍ തുറന്നു

    കണ്ണൂര്‍: മരിച്ചെന്നു കരുതി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനായി എത്തിച്ചപ്പോള്‍ ജീവനുണ്ടെന്നു തിരിച്ചറിഞ്ഞ് എകെജി ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ച പാച്ചപ്പൊയ്കയിലെ വെള്ളുവക്കണ്ടി പവിത്രന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കണ്ണുകള്‍ തുറക്കുകയും ബന്ധുക്കളെ തിരിച്ചറിയുകയും സംസാരിക്കുമ്പോള്‍ പ്രതികരിക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഭാര്യയും കുടുംബാംഗങ്ങളും പവിത്രനെ കണ്ടു. ഡോ. പൂര്‍ണിമ റാവുവിന്റെ പരിചരണത്തില്‍ ഗ്യാസ്ട്രോ ഐസിയുവിലാണ് ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസമാണ്, കൂത്തുപറമ്പ് പാച്ചപൊയ്കയിലെ പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രനെ മരിച്ചുവെന്നു കരുതി കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കൊണ്ടുവന്നത്. മൃതദേഹം മാറ്റാന്‍ വന്ന സൂപ്പര്‍ വൈസര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയനും ഇലക്ട്രീഷ്യന്‍ അനൂപുമാണ് ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞതും രക്ഷകരായതും. മംഗളൂരുവിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന പവിത്രനെ ഏറിയാല്‍ പത്തു മിനിട്ടില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞ് മടക്കി അയച്ചതായിരുന്നു. ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന വേളയില്‍ ജീവന്റെ ലക്ഷണം കാണിച്ചതുമില്ല. രാത്രിയായതിനാല്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് മോര്‍ച്ചറിക്ക് മുന്നില്‍…

    Read More »
  • NEWS

    കാര്‍ട്ടറുടെ അടക്കിനും എത്തിയില്ല, ട്രംപിന്റെ സത്യപ്രതിജ്ഞക്കും എത്തില്ല; മിഷേലിന്റെ അസാന്നിധ്യം വിരല്‍ ചൂണ്ടുന്നത് ഒബാമയും ഭാര്യയും തമ്മിലുള്ള വേര്‍പിരിയലിലേക്ക്? സ്ഥിരീകരിക്കാതെയും നിഷേധിക്കാതെയും സൂപ്പര്‍ ദമ്പതികള്‍

    വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ഭാര്യ മിഷേലും വിവാഹമോചിതരാകാന്‍ പോകുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ അമേരിക്കയില്‍ എമ്പാടും ഉയരുന്നത്. തിങ്കളാഴ്ച അമേരിക്കയുടെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഭര്‍ത്താവിനൊപ്പം മിഷേല്‍ പങ്കെടുക്കുന്നില്ല എന്ന വാര്‍ത്തയാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വഴി വെയ്ക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ബരാഖ് ഒബാമ പങ്കെടുക്കുമെന്നും മിഷേല്‍ പങ്കെടുക്കുകയില്ലെന്നും കഴിഞ്ഞ ദിവസമാണ് ഒബാമയുടെ ഓഫീസ് സ്ഥിരീകരിച്ചത്. ഈ മാസം ഒമ്പതിന് നടന്ന അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ ശവസംസ്‌ക്കാര ചടങ്ങിലും മിഷേല്‍ ഒബാമ പങ്കെടുത്തിരുന്നില്ല. ഈ രണ്ട് സംഭവങ്ങളുടേയും അടിസ്ഥാനത്തിലാണ് പല സമൂഹ മാധ്യമങ്ങളിലൂടെ ഈ താരദമ്പതികള്‍ വേര്‍പിരിയുകയാണോ എന്ന സംശയം പ്രകടിപ്പിച്ചത്. സമൂഹ മാധ്യമമായ എക്‌സില്‍ നിരവധി പേരാണ് ഒബാമ ദമ്പതികള്‍ പിരിയുകയാണ് എന്ന വാര്‍ത്ത പങ്ക് വെച്ചത്. ഒരാള്‍ എക്‌സില്‍ കുറിച്ചത് ഒബാമ ദമ്പതികള്‍ ഈ വര്‍ഷം പിരിയുകയില്ല എന്നാണ് വിശ്വാസം എങ്കിലും ഇവര്‍ അധികകാലം ഇനി ഒരുമിച്ച് താമസിക്കുകയില്ല…

    Read More »
  • Crime

    പത്തനംതിട്ട പീഡനത്തില്‍ അഞ്ചുപേര്‍ കൂടി പിടിയില്‍; അറസ്റ്റിലായ 52 പേരില്‍ അഞ്ചുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

    പത്തനംതിട്ട : കായിക താരമായ ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അഞ്ചുപേര്‍ കൂടി പിടിയില്‍. സുമിത് (25) , ആര്‍. രഞ്ജിത്ത് (23), അതുല്‍ ലാല്‍ (19), പി പ്രവീണ്‍ (20) , അഭിജിത്ത് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള രണ്ട് പ്രതികളെ പിടികൂടുന്നതിനുള്ള നടപടിയുടെ ഭാഗമായി, ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്റ്റേഷനുകളിലായി ആകെ 30 കേസുകളാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഇലവുംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ 25 പ്രതികളില്‍ 19 പേര്‍ ഇതുവരെ പിടിയിലായി, ഒരു പ്രതി പത്തനംതിട്ട പൊലീസ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ജയിലിലാണ്. മലയാലപ്പുഴ സ്റ്റേഷനിലെ പ്രതി അഭിജിത്തിനെ ചെന്നൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ കേസിലെ ഒരു പ്രതി മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ബുധനാഴ്ച രാത്രിയോടുകൂടി…

    Read More »
  • Crime

    ഗോപന്‍ സ്വാമിയുടെ മൃതദേഹം സമാധിയില്‍ നിന്ന് പുറത്തെടുത്തു; ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി

    തിരുവനന്തപുരം: പിതാവിനെ മക്കള്‍ സമാധി ഇരുത്തിയ കല്ലറ തുറന്ന് പൊലീസ് മൃതദേഹം പുറത്തെടുത്തു. കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്മവും സുഗന്ധദ്രവ്യങ്ങളുമുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം അഴുകിയ നിലയിലാണ്. സര്‍ജന്‍ അടക്കം സ്ഥലത്തുണ്ട്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡിന്റെ നേതൃത്വത്തിലാണ് നടപടി പുരോഗമിക്കുന്നത്. രാവിലെ തന്നെ പൊലീസ് നടപടികള്‍ ആരംഭിച്ചിരുന്നു. കല്ലറയിലേക്കുള്ള വഴികള്‍ അടച്ചു. 200 മീറ്റര്‍ പരിധിയില്‍ ആളുകളെ പൂര്‍ണമായും മാറ്റി വടം കെട്ടിയും ബാരിക്കേഡ് സ്ഥാപിച്ചും സ്ഥലം പൊലീസ് നിയന്ത്രണത്തിലാക്കി. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തുണ്ട്. കല്ലറ തുറന്നു പരിശോധിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വീട്ടുകാരുടെ ആവശ്യം ഇന്നലെ ഹൈക്കോടതി നിരസിച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നീക്കം. ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്ക്കും. തുടര്‍ന്ന് ഭൗതിക ദേഹം എന്തുചെയ്യണമെന്ന് തീരുമാനിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് മക്കള്‍ സമാധിയിരുത്തിയത്. ഇന്ന് എട്ടുദിവസമായി. ഇന്നലെ രാത്രി…

    Read More »
  • Crime

    കളഞ്ഞു പോയ താക്കോല്‍ അന്വേഷിച്ചിറങ്ങിയ വയോധികന്‍, പിന്നീട് മടങ്ങിയെത്തിയില്ല; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

    കൊല്ലം: ആള്‍ത്താമസമില്ലാത്ത വീട്ടുവളപ്പില്‍ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍. പത്ര ഏജന്റായ കൊട്ടിയം സ്വദേശി ജി ബാബുവാണ് (65) മരിച്ചത്. കൊട്ടിയം-മയ്യനാട് റോഡില്‍ സര്‍ക്കാരിന്റെ ട്രാന്‍സിസ്റ്റ് ഹോമിന് എതിര്‍വശത്തുള്ള വീട്ടുവളപ്പില്‍ ബുധനാഴ്ച 11 മണിയോടെയാണ് മൃതദേഹം കാണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ വീട്ടില്‍ നിന്ന് പോയ ബാബു പിന്നീട് കാണാതാവുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ പത്ര വിതരണത്തിന് ശേഷം ഇദ്ദേഹം ഒന്‍പതരയോടെ വീട്ടിലെത്തി വിശ്രമിച്ച ശേഷം പത്രത്തിന്റെ വരിസംഖ്യ ശേഖരിക്കുന്നതിന് പുറത്തുപോയിരുന്നു. കൊട്ടിയം ജങ്ഷനടുത്തുള്ള ജന്‍ധന്‍ മെഡിക്കല്‍ സ്റ്റോറിന് സമീപം സ്‌കൂട്ടര്‍ വെച്ച ശേഷം നടന്നാണ് പിരിവിന് പോയത്. വൈകീട്ട് മൂന്നോടെ വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും സ്‌കൂട്ടറിന്റെ താക്കോല്‍ കളഞ്ഞു പോയതിനാല്‍ അത് തിരക്കി പുറത്തുപോയ ബാബു പിന്നീട് മടങ്ങിയെത്തിയില്ല. രാത്രി വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലര്‍ച്ചെ പത്രക്കെട്ടുകള്‍ വരുന്ന സമയം മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും വന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ബുധനാഴ്ച രാവിലെ കൊട്ടിയത്തെ ബാങ്കില്‍ പത്രം നല്‍കിയ ശേഷം നടന്നുവരുകയായിരുന്ന ഭാര്യയാണ് വീടിനടുത്ത് ആള്‍ത്താമസമില്ലാതെ…

    Read More »
Back to top button
error: