CrimeNEWS

കൗണ്‍സിലിങ്ങിന്റെ മറവില്‍ പീഡിപ്പിച്ചത് അമ്പതോളം വിദ്യാര്‍ഥിനികളെ; വിവാഹശേഷവും പീഡനം തുടര്‍ന്നു, 15 വര്‍ഷത്തിനുശേഷം ‘സൈക്കോ’ മനഃശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

മുംബൈ: അന്‍പതോളം വിദ്യാര്‍ഥിനികളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച മനഃശാസ്ത്രജ്ഞന്‍ നാഗ്പുരില്‍ അറസ്റ്റിലായി. സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. വ്യക്തിപരവും തൊഴില്‍പരവുമായ ഉയര്‍ച്ചയ്ക്ക് സഹായിക്കാമെന്നു പറഞ്ഞ് വിദ്യാര്‍ഥിനികളുമായി പ്രതി അടുപ്പം സ്ഥാപിക്കുകയായിരുന്നു പതിവ്.

പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷമാണ് ചൂഷണം. വിദ്യാര്‍ഥിനികളെ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ചൂഷണം ചെയ്യാറുണ്ടായിരുന്നു. 15 വര്‍ഷത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്.

Signature-ad

ഇരകളായ പലരും പിന്നീട് വിവാഹിതരായി. ദാമ്പത്യജീവിതത്തെ ബാധിക്കുമോയെന്ന് ഭയന്ന് ഇവരാരും വിവരം പുറത്തുപറഞ്ഞില്ല. ഏതാനും ആഴ്ചകള്‍ക്കുമുന്‍പ് ഇയാള്‍ പീഡിപ്പിച്ച 27-കാരി പോലീസിനെ സമീപിച്ചതോടെയാണ് ലൈംഗികാതിക്രമങ്ങള്‍ പുറത്തുവന്നത്.

അറസ്റ്റിലായ പ്രതി നിലവില്‍ മറ്റൊരുകേസില്‍ ശിക്ഷിക്കപ്പെട്ട് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ്. പ്രതിയുടെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പെണ്‍കുട്ടികളെ കൊണ്ടുവരാന്‍ സഹായിച്ചതിന് ഇയാളുടെ ഭാര്യയുടെയും വനിതാ സുഹൃത്തിന്റെയും പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും ഒളിവിലാണ്.

Back to top button
error: