Month: January 2025

  • Crime

    സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തി; യുവതി സ്വയം തീകൊളുത്തി ജീവനൊടുക്കി

    ബെംഗളൂരു: സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തിയ യുവതി സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. 24-കാരിയായ ടെക്കിയാണ് ആത്മഹത്യ ചെയ്തത്. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കാണിച്ച് അമ്മാവനും അമ്മായിയും നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രധാനപ്രതിയായ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്ദലഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍മുറിയില്‍ ഞായറാഴ്ച വൈകിട്ടാണ് യുവതി സ്വയം തീകൊളുത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വൈറ്റ്ഫീല്‍ഡ് ഡെപ്യൂട്ടി കമ്മിഷണര്‍ ശിവകുമാര്‍ ഗുണാര്‍ അറിയിച്ചു. സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടും എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി അമ്മാവന്‍ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയാണ് യുവതി സ്വയം തീകൊളുത്തി മരിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; അമ്മാവന്‍ ഹോട്ടല്‍മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി ആദ്യം വിസമ്മതിച്ചു. തുടര്‍ന്ന് ഇയാള്‍ സ്വകാര്യ ദൃശ്യങ്ങള്‍ അച്ഛനും അമ്മയ്ക്കും അയച്ചുകൊടുക്കും എന്നുപറഞ്ഞ് ഭീഷണി തുടര്‍ന്നു. പിന്നാലെയാണ് യുവതി ഹോട്ടല്‍ റൂമിലേക്ക് എത്താമെന്ന് സമ്മതിച്ചത്. ഹോട്ടലിലേക്ക്…

    Read More »
  • Crime

    മുഖത്ത് ക്രീം തേക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ചുണ്ട് മുറിഞ്ഞതോടെ കളിമാറി; രാവിലെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു

    തൃശൂര്‍: രാമവര്‍മപുരത്തെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ പതിനേഴു വയസ്സുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് മുഖത്ത് ക്രീം തേക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ. പിടിവലിക്കിടയില്‍ പതിനഞ്ചു വയസ്സുകാരന്റെ ചുണ്ടില്‍ മുറിവേറ്റു. ജീവനക്കാര്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. രാവിലെ എഴുന്നേറ്റ് പല്ലു തേക്കുമ്പോള്‍ മുറിവ് വേദനിച്ചതോടെ പതിനഞ്ചു വയസ്സുകാരന്‍ കയ്യില്‍ കിട്ടിയ ചുറ്റികയുമായെത്തി, ഉറക്കമെഴുന്നേറ്റ് ഇരിക്കുകയായിരുന്ന അങ്കിതിന്റെ തലയില്‍ ആഞ്ഞടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 6.15നാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ അങ്കിത് ചുറ്റിക കൊണ്ടുള്ള അടിയേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു പതിനഞ്ചു വയസ്സുകാരനെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി സൂക്ഷിച്ചിരുന്ന ചുറ്റിക വച്ചായിരുന്നു ആക്രമണമെന്നു പൊലീസ് പറഞ്ഞു. ഈ സമയം 2 കെയര്‍ടേക്കര്‍മാരാണ് ഇവിടെയുണ്ടായിരുന്നത്. അടുത്ത മാസം 18 വയസ്സു തികയുന്ന അങ്കിത് കല്ലേറ്റുംകരയിലെ അഭയാശ്രമത്തില്‍നിന്ന് 2023ല്‍ ആണ് ഇവിടെയെത്തിയത്. 15 വയസ്സുകാരന്‍ ഒരു മാസം മുന്‍പും. അങ്കിത്തിന്റെ സഹോദരനും അഭയാശ്രമത്തിലെ അന്തേവാസിയാണ്. അനാഥമായ സാഹചര്യത്തില്‍ ജീവിക്കേണ്ടി വരുന്ന കുട്ടികളെയാണു ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിക്കുന്നത്.

    Read More »
  • Kerala

    മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരിക നാമജപ ഘോഷയാത്രയായി, പുതിയ കല്ലറയൊരുക്കി; ഗോപന്‍ സ്വാമിയുടെ ‘മഹാസമാധി’ വൈകിട്ട്

    തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സംസ്‌കാരം ഇന്ന്. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിക്കും. നാമജപ ഘോഷയാത്രയായിട്ടായിരിക്കും മൃതദേഹം കൊണ്ടുവരികയെന്നാണ് വിവരം. അതിനുശേഷം പൊതുദര്‍ശനത്തിന് വയ്ക്കും. മൂന്ന് മണിയോടെ മതാചാര്യന്മാരുടെ സാന്നിദ്ധ്യത്തില്‍ മഹാസമാധി നടത്തുമെന്ന് കുടുംബം അറിയിച്ചു. ഗോപന്‍ സ്വാമിക്കായി കുടുംബം പുതിയ കല്ലറയൊരുക്കിയിട്ടുണ്ട്. ‘ഋഷിപീഠം’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇതിനുനടുവിലായി ഒരു കല്ല് വച്ചിട്ടുണ്ട്. ഇതില്‍ ഗോപന്‍ സ്വാമിയെ ഇരുത്തും. നേരത്തെ ഒരുക്കിയ കല്ലറയ്ക്ക് സമീപമാണ് പുതിയ കല്ലറയൊരുക്കിയതെന്നാണ് വിവരം. നിലവില്‍ നെയ്യാറ്റിന്‍കര പൊലീസാണ് വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും. ഗോപന്‍ സ്വാമിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം, ഫോറന്‍സിക്, പത്തോളജി റിപ്പോര്‍ട്ടുകളും വരും ദിവസങ്ങളിലേ ലഭിക്കുകയുള്ളൂ. പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ ദുരൂഹതയില്ലാത്തതിനാല്‍ അത് സാങ്കേതിക നടപടികള്‍ മാത്രമാണെന്നും മൃതദേഹം വിട്ടുനല്‍കുന്നതിന് തടസമില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് മരണകാരണം കണ്ടെത്തണമെന്ന കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ…

    Read More »
  • Kerala

    ആംബുലന്‍സിന്റെ വഴിതടഞ്ഞ് കാര്‍; ഹൃദയാഘാതമുണ്ടായ രോഗി മരിച്ചു

    കണ്ണൂര്‍: കാര്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞതിനെതുടര്‍ന്ന് രോഗി മരിച്ചു. മട്ടന്നൂര്‍ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാര്‍ റോഡിലാണ് കാര്‍ യാത്രികന്‍ ആംബുലന്‍സിന് വഴി നല്‍കാതിരുന്നത്. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് സൈഡ് നല്‍കാതിരുന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അരമണിക്കൂറോളം ആംബുലന്‍സിന് തടസമുണ്ടാക്കി കാര്‍ മുന്നില്‍ തുടര്‍ന്നു. ആശുപത്രിയില്‍ എത്തിച്ച റുക്കിയ അല്‍പസമയത്തിനകം തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. കാര്‍ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അറിയിച്ചിട്ടുണ്ട്.  

    Read More »
  • Crime

    കൊച്ചിയില്‍ മയക്കുമരുന്നുമായി ദന്ത ഡോക്ടര്‍ പിടിയില്‍

    കൊച്ചി : ലഹരി മരുന്നുമായി ദന്ത ഡോക്ടര്‍ പിടിയില്‍. ആലപ്പുഴ പാതിരപ്പിള്ളി സ്വദേശി ഡോക്ടര്‍ രഞ്ജു ആന്റണിയാണ് കൊച്ചിയില്‍ പിടിയിലായത്. പേട്ടയിലെ ഫ്‌ലാറ്റില്‍ നിന്ന് ഹില്‍പാലസ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഡോക്ടറുടെ പക്കല്‍ നിന്നും രണ്ടു ഗ്രാം എംഡിഎംഎ, 18 ഗ്രാം എല്‍ എസ് ഡി, 33 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരം ശാസ്തമംഗലം ഡി സ്‌മൈല്‍ ആശുപത്രിയിലെ ഡോക്ടറാണ് പിടിയിലായ രഞ്ജു ആന്റണി.  

    Read More »
  • Crime

    അപവാദപ്രചാരണം, വധഭീഷണി; 5 പരാതികള്‍ നല്‍കിയിട്ടും ഇടപെടാതെ പോലീസ്; പൊലിഞ്ഞത് 3 ജീവനുകള്‍

    എറണാകുളം: പറവൂര്‍ ചേന്ദമംഗലത്ത് മൂന്നുപേരെ അടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയന്‍ സ്ഥിരം കുറ്റവാളി. കഞ്ചാവ് അടക്കമുള്ള ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നയാളാണ് ഋതുവെന്നും അയല്‍വാസികളുമായി നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നുവെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. ഋതുവിനെതിരേ പോലീസില്‍ പല തവണ പരാതിപ്പെട്ടിരുന്നുവെങ്കിലും മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയായിരുന്നു പതിവെന്നും നാട്ടുകാര്‍ പറഞ്ഞു. ഋതുവിന്റെ പേരില്‍ എറണാകുളത്തും തൃശ്ശൂരിലും കേസുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതില്‍ രണ്ടുതവണ റിമാന്‍ഡിലായിട്ടുമുണ്ട്. റൗഡി ലിസ്റ്റിലുണ്ടായിരുന്നയാളാണ് പ്രതിയെങ്കിലും പരാതി പലരും എഴുതി നല്‍കിയിരുന്നില്ലെന്നും പോലീസ് പറയുന്നുണ്ട്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്നതായി പറയുന്ന ഋതു രണ്ടുദിവസം മുന്‍പാണ് നാട്ടിലെത്തിയത്. വ്യക്തിവൈരാഗ്യം മൂലമാണ് പ്രതി ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. കൊലപാതകത്തിനു ശേഷം ജിതിന്റെ ബൈക്ക് എടുത്താണ് ഋതു പോലീസ് സ്റ്റേഷനിലേക്ക് പോയത്. കൂട്ടക്കൊലക്കേസിലെ പ്രതി ഋതുവിനെതിരേ സമീപവാസികളായ വീട്ടുകാര്‍ അടുത്തയിടെ നല്‍കിയത് അഞ്ച് പരാതികള്‍. സമീപവാസികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും സ്ത്രീകളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുറെപ്പേരെ കൊല്ലുമെന്ന്…

    Read More »
  • Kerala

    ലോറിയെ മറികടക്കാന്‍ ശ്രമിച്ച കാറില്‍ ബസ് ഇടിച്ചു; കാര്‍ ഡ്രൈവര്‍ മരിച്ചു, 11 പേര്‍ക്ക് പരുക്ക്

    കോഴിക്കോട്:  കഴിഞ്ഞ രാത്രി താമരശ്ശേരി ഓടക്കുന്നുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാര്‍ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് (34) ആണ് രാവിലെ 6 മണിയോടെ മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ 11 പേര്‍ ചികിത്സയിലാണ്. കോഴിക്കോട് – വയനാട് ദേശീയപാതയില്‍ താമരശ്ശേരിക്കും പരപ്പന്‍പൊയിലിനും ഇടയില്‍ ഓടക്കുന്ന് വളവില്‍ രാത്രി 11:15 നാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസും ലോറിയും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. തണ്ണിമത്തനുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയെ കാര്‍ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ദിശയില്‍നിന്നു വന്ന ബസില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായി തകര്‍ന്നു. തൊട്ടുപിന്നാലെ ഉണ്ടായിരുന്ന ലോറി കാറില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തില്‍ ബസ് ഡ്രൈവര്‍ പുറത്തേക്കു തെറിച്ചു വീണു. തുടര്‍ന്ന് ബസ് സമീപത്തെ കടവരാന്തയിലേക്കു നീങ്ങി. എന്നാല്‍ റോഡില്‍നിന്ന് എഴുന്നേറ്റ ബസ് ഡ്രൈവര്‍ ചാടിക്കയറി ഹാന്‍ഡ് ബ്രേക്ക് ഇട്ട് നിര്‍ത്തുകയായിരുന്നു. കാറില്‍ 3 പേരാണ് ഉണ്ടായിരുന്നത്. ലോറിയില്‍ ഉണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.…

    Read More »
  • Crime

    വളർത്തു നായയെ ചൊല്ലി തർക്കം, ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് 3 കൊലപാതകങ്ങൾ

        എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ 3 പേരെ അയൽവാസി തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ നിർണായക വിവരങ്ങൾ അറിവായി. പ്രതി ഋതുവും കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും തമ്മിൽ സംഭവത്തിനു തൊട്ടു മുൻപ് വീട്ടിലെ വളർത്തുനായയെ ചൊല്ലി തർക്കം നടന്നിരുന്നു. വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി എന്നു പറഞ്ഞാണ് ഋതു കയ്യിൽ ഇരുമ്പ് വടിയുമായി ഇന്നലെ വൈകിട്ട് അയക്കാരനായ വേണുവിൻ്റെ  വീട്ടിലെത്തിയത്. ഈ കാരണം പറഞ്ഞ് ഋതു ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടെ വേണുവിന്റെ മകൾ വിനീഷ ഋതു ഭീഷണിപ്പെടുത്തുന്ന ദൃശ്യം ഫോണിൽ പകർത്തി. കുപിതനായ ഇയാൾ ബലപ്രയോഗത്തിലൂടെ ഫോൺ കൈക്കലാക്കി. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. കയ്യിലിരുന്ന ഇരുമ്പ് വടികൊണ്ട് വേണു, ഭാര്യ ഉഷ, മരുമകൻ ജിതിൻ, മകൾ വിനീഷ എന്നിവരെ ഋതു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ജിതിൻ ഒഴികെ മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. വീട്ടിലുണ്ടായിരുന്ന ജിതിന്റെ കുട്ടികളെ ഇയാൾ ഉപദ്രവിച്ചില്ല. ഋതു കൊലപാതകത്തിനു…

    Read More »
  • Crime

    അയൽതർക്കം: ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തി, സംഭവം എറണാകുളം ചേന്ദമംഗലത്ത്

        എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. ഇന്നു വൈകിട്ടാണു സംഭവം. ഇരു കുടുംബങ്ങളും തമ്മിലുള്ള തർക്കത്തിനിടെയാണ് കൊലപാതകം നടന്നത് . പേരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മരുമകൾ വിനീഷ, എന്നിവരാണു കൊല്ലപ്പെട്ടത്. വേണുവിന്റെ മകൻ ജിതിൻ ഗുരുതര പരുക്കുകളോടെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലാണ്. ഇവരുടെ അയൽവാസി ഋതു ജയനാണ് (28) ഈ ക്രൂരകൃത്യം നടത്തിയത്. പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വീട്ടില്‍ രണ്ടു കുട്ടികൾ  ഉണ്ടായിരുന്നെങ്കിലും ഇവരെ  ഉപദ്രവിച്ചിട്ടില്ല. വടക്കേക്കര പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ  സ്റ്റേഷനിൽ എത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. വ്യക്തി വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം. ഋതു ജയൻ നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾ നോർത്ത് പറവൂർ പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.വടക്കേക്കര, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹം വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക്…

    Read More »
  • Crime

    വിവാഹാഘോഷം അതിരുവിട്ടു; അരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ല; ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു, പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍, വരനടക്കം തൂങ്ങും

    കണ്ണൂര്‍: പാനൂര്‍ തൃപ്പങ്ങോട്ടൂരില്‍ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചതിനെ തുടര്‍ന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞ് ഗുരുതരാവസ്ഥയില്‍. അപസ്മാരമുള്‍പ്പെടെയുണ്ടായതിനെ തുടര്‍ന്ന് തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് ചാല മിംമ്സ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങള്‍ ഉപയോഗിച്ചതെന്ന് അഷ്റഫിന്റെ കുടുംബം ആരോപിക്കുന്നു. ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവന്‍ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവം. പെട്ടന്നുണ്ടായ ശബ്ദത്തെ തുടര്‍ന്ന് ഞെട്ടിപ്പോയ കുഞ്ഞ് അല്‍പ്പനേരം വായയും കണ്ണും തുറന്ന നിലയിലായിരുന്നു. അല്‍പ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയതെന്നും കുടുംബം പറയുന്നു. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകീട്ടും സമാനമായ രീതിയില്‍ ഉഗ്ര ശേഷിയുള്ള പടക്കം പൊട്ടിച്ചു. വന്‍ ശബ്ദത്തിലാണ് പടക്കം പൊട്ടിച്ചതെന്നും പരാതിയില്‍ പറയുന്നു. ശബ്ദം കേട്ടതിന് പിന്നാലെ…

    Read More »
Back to top button
error: