Month: January 2025

  • Kerala

    നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗത നിയന്ത്രണം; ആറു വണ്ടികള്‍ റദ്ദാക്കി, ചില സര്‍വീസുകള്‍ വെട്ടിച്ചുരുക്കി

    തൃശൂര്‍: ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ 19ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം. ഞായറാഴ്ച രാവിലെ 3.30നും 7.30നും ഇടയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചില ട്രെയിനുകള്‍ ഭാഗികമായും മറ്റ് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണവുമുണ്ടാകും. 18ന് സര്‍വീസ് തുടങ്ങുന്ന എഗ്മൂര്‍ – ഗുരുവായൂര്‍ ട്രെയിന്‍ (16127) ചാലക്കുടിയില്‍ ഓട്ടം നിറുത്തും. 19ന് സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍ – കണ്ണൂര്‍ (16305) ഇന്റര്‍സിറ്റി എക്‌സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മദ്ധ്യേ യാത്ര റദ്ദാക്കി തൃശൂരില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക. 18ന് സര്‍വീസ് തുടങ്ങുന്ന ട്രിവാന്‍ഡ്രം സെന്‍ട്രല്‍ – ഗുരുവായൂര്‍ ട്രെയിന്‍ (16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. 19ന് സര്‍വീസ് തുടങ്ങുന്ന ഗുരുവായൂര്‍ – ട്രിവാന്‍ഡ്രം സെന്‍ട്രല്‍ (16341) എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക. 18ന് സര്‍വീസ് തുടങ്ങുന്ന കാരൈക്കല്‍ – എറണാകുളം ട്രെയിന്‍ (16187) പാലക്കാട് വച്ച് യാത്ര അവസാനിപ്പിക്കും. 19ന് സര്‍വീസ് തുടങ്ങുന്ന…

    Read More »
  • Crime

    ഇടുക്കിയില്‍ കുറുവാ സംഘാംഗങ്ങള്‍ പിടിയില്‍; വലയിലായത് തമിഴ്നാട്ടിലെ ‘പിടികിട്ടാ പുള്ളികള്‍’

    ഇടുക്കി: രാജകുമാരിയില്‍ കുറുവാ സംഘാംഗങ്ങള്‍ പിടിയിലായി. സഹോദരങ്ങളായ കറുപ്പയ്യ, നാഗരാജ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 2021ല്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ കറുപ്പയ്യ, നാഗയ്യന്‍ എന്നിവര്‍ തമിഴ്നാട് പൊലീസ് പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ചിരുന്നവരാണ്. അറസ്റ്റ് വാറണ്ടുള്ളതിനാല്‍ ഇവരെ ഉച്ചയ്ക്ക് ശേഷം നാഗര്‍കോവില്‍ പൊലീസിന് കൈമാറും. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇടുക്കി രാജകുമാരിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മോഷ്ടാക്കളെ പിടികൂടിയത്. കേരളത്തിലും തമിഴ്നാട്ടിലും നിരവധി മോഷണ കേസുകളില്‍ പ്രതികളാണ് ഇവര്‍.  

    Read More »
  • India

    റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ മലയാളിയടക്കം 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; 16 പേരുടെ വിവരങ്ങള്‍ ലഭ്യമല്ല

    ന്യൂഡല്‍ഹി: തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ ഭാഗമാകേണ്ടിവന്ന ഇന്ത്യക്കാരില്‍ മലയാളികളടക്കം 12 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം. യുക്രൈന്‍ സൈന്യത്തിന്റെ വെടിയേറ്റു കൊല്ലപ്പെട്ട തൃശ്ശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരാഴ്ച മുമ്പാണ് ബിനില്‍ബാബു കൊല്ലപ്പെട്ടത്. ബിനിലിനൊപ്പം റഷ്യയിലേക്ക് പോയ വടക്കാഞ്ചേരി സ്വദേശിയും ബന്ധുവുമായ ജെയിന്‍ കുരിയനും വെടിയേറ്റിരുന്നു. ഇയാള്‍ മോസ്‌കോയില്‍ ചികിത്സയിലാണെന്നും ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബിനില്‍ ബാബുവിന്റെ മരണത്തില്‍ മന്ത്രാലയം അനുശോചനമറിയിക്കുകയും ചെയ്തു. ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യന്‍ എംബസ്സി റഷ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണെന്നാണ് രന്ദിര്‍ ജയ്സ്വാള്‍ അറിയിച്ചത്. ‘ഇതുവരെ 126 ഇന്ത്യക്കാര്‍ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായെന്നാണ് വിവരം. ഇതില്‍ 96 പേര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്. 18 ഇന്ത്യക്കാര്‍ ഇപ്പോഴും റഷ്യന്‍ സൈന്യത്തില്‍ തുടരുകയാണ്. ഇവരില്‍ 16 പേര്‍ എവിടെയാണെന്നത് സംബന്ധിച്ച്…

    Read More »
  • Crime

    ബസ് യാത്രയില്‍ തുടങ്ങിയ പ്രണയം, സൈനികന്റെ വിവാഹാലോചന വന്നതോടെ മനംമാറ്റം; ജ്യൂസ് ചലഞ്ച്, വിഷ കഷായം, കാമുകനെ ഒഴിവാക്കാന്‍ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഗ്രീഷ്മ…

    തിരുവനന്തപുരം: സൈനികനുമായി ഉറപ്പിച്ച വിവാഹത്തിന് തടസ്സമാകുമെന്നായതോടെയാണ് ഗ്രീഷ്മ കാമുകന്‍ ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമം ആരംഭിക്കുന്നത്. ആ ശ്രമം ഒടുവില്‍ ക്രൂരമായ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജോത്സ്യന്‍ പറഞ്ഞുവെന്ന് ധരിപ്പിച്ചാണ് ഷാരോണിനെ ഒഴിവാക്കാന്‍ ആദ്യ ശ്രമം നടത്തിയത്. ഇതൊന്നും വകവെക്കാതെ ഷാരോണ്‍ ബന്ധം തുടരാന്‍ തീരുമാനിച്ചതോടെ ഗ്രീഷ്മയുടെ തന്ത്രം പാളുകയായിരുന്നു. തുടര്‍ന്നാണ് ഷാരോണിനെ വകവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കം ആരംഭിച്ചത്. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പലതവണ ജ്യൂസിലടക്കം വിഷംകലര്‍ത്തി ജ്യൂസ് ചാലഞ്ച് നടത്തിയെങ്കിലും ഷാരോണ്‍ രക്ഷപ്പെടുകയായിരുന്നു. അമിത അളവില്‍ ഗുളികകള്‍ കലര്‍ത്തിയ ജൂസ് കയ്പു കാരണം ഷാരോണ്‍ അന്ന് അതു തുപ്പിക്കളയുകയായിരുന്നു. ഒടുവില്‍ 2022 ഒക്ടോബര്‍ 14 നാണ് കഷായത്തില്‍ വിഷം നല്‍കികൊണ്ട് ഷാരോണിനെ മരണത്തിലേക്ക് തള്ളിവിടുന്നത്. അമ്മയില്ലാത്ത സമയത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലര്‍ന്ന കഷായവും ജ്യൂസും ഷാരോണിന് നല്‍കി. ആയുര്‍വേദ മരുന്ന് കുടിച്ചാല്‍ ഒരു തരത്തിലും ജീവന്‍ അപകത്തിലാവില്ലെന്ന് വിശ്വസിപ്പിച്ചാണ് കുടിപ്പിച്ചത്. വൈകിട്ടോടെ ഛര്‍ദിയും ശാരീരികാസ്വാസ്ഥ്യവും ഉണ്ടായതിനെ…

    Read More »
  • LIFE

    ”റൂമിലേക്ക് ഓടിപ്പോയി ചര്‍ദ്ദിച്ചു, നൂറു തവണ വായ കഴുകി, നടന്‍ മാപ്പ് പോലും പറഞ്ഞു”!

    തൊണ്ണൂറുകളില്‍ ബോളിവുഡിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളായിരുന്നു രവീണ ടണ്ഠന്‍. എന്നാല്‍ തന്റെ കരിയര്‍ ഉടനീളം സിനിമയില്‍ ചുംബന രംഗങ്ങള്‍ ചെയ്യില്ലെന്ന നയം എടുത്ത നടിയാണ് രവീണ. കരിയറിലെ സുവര്‍ണ്ണകാലത്തും ഇപ്പോഴും അത് രവീണ പാലിക്കുന്നുണ്ട്. രവീണയുടെ മകള്‍ റാഷ തദാനി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. സ്‌ക്രീനില്‍ ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ താന്‍ ഒരിക്കലും തയ്യാറായിരുന്നില്ലെന്നും, നോ കിസിംഗ് എന്ന അതേ നിയമം തന്റെ മകള്‍ക്ക് ബാധകമല്ലെന്ന് രവീണ അടുത്തിടെ പറഞ്ഞിരുന്നു. തന്റെ കരിയറിലെ ആദ്യകാല സംഭവത്തെ കുറിച്ച് സൂചിപ്പിച്ച രവീണ, സ്‌ക്രീനില്‍ തനിക്ക് ഇഷ്ടപ്പെടാത്തത് ഒരിക്കലും റാഷ ചെയ്യരുതെന്ന് ഊന്നിപ്പറഞ്ഞു. സ്‌ക്രീനില്‍ ഒരു നടനെ ചുംബിക്കുന്നത് മകള്‍ക്ക് അനായാസമാണെന്ന് തോന്നിയാല്‍ തനിക്ക് പ്രശ്നമില്ലെന്നും രവീണ കൂട്ടിച്ചേര്‍ത്തു. തന്റെ കാലത്ത് കരാര്‍ എഴുതി പറഞ്ഞില്ലെങ്കിലും താന്‍ ഒരിക്കലും ഒരു സഹനടനെ സ്‌ക്രീനില്‍ ചുംബിക്കില്ലെന്ന് വളരെ വ്യക്തമായി പറഞ്ഞിരുന്നു എന്ന് രവീണ പറയുന്നു. തനിക്ക് ഒരിക്കല്‍ സംഭവിച്ച അനുഭവവും നടി വ്യക്തമാക്കി.…

    Read More »
  • Crime

    ചീരക്കറിയില്‍ കീടനാശിനി കലര്‍ത്തി മുത്തശ്ശിയെ കൊലപ്പെടുത്തി; പേരമകനും ഭാര്യയും കുറ്റക്കാര്‍, ശിക്ഷ നാളെ

    പാലക്കാട്: ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസ (71)യെ കൊലപ്പെടുത്തിയ കേസില്‍ പേരമകന്‍ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. മണ്ണാര്‍ക്കാട് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികളുടെ ശിക്ഷ നാളെ പ്രസ്താവിക്കും. 2016 ജൂണ്‍ 24 നാണ് തോട്ടറ സ്വദേശി നബീസയുടെ മൃതദേഹം ആര്യമ്പാവ് – ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കാണപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നബീസയുടെ പേരക്കുട്ടി ബഷീര്‍, ഭാര്യ ഫസീല എന്നിവര്‍ അറസ്റ്റിലാകുന്നത്. കൊലപാതകത്തിന് നാല് ദിവസം മുന്‍പ് നബീസയെ ബഷീര്‍ അനുനയിപ്പിച്ച് നമ്പ്യാന്‍ കുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പൊലീസ് കണ്ടെത്തി. 22-ാം തീയതി രാത്രി ചീരക്കറിയില്‍ കീടനാശിനി ചേര്‍ത്ത് നബീസക്ക് കഴിക്കാന്‍ നല്‍കി. ഇതു കഴിച്ചെങ്കിലും കാര്യമായ ശാരീരിക വിഷമതകള്‍ കാണാതിരുന്നതോടെ, രാത്രി ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക്…

    Read More »
  • Crime

    ഷാരോണ്‍ വധക്കേസ്: ‘കഷായം’ ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍; അമ്മയെ വെറുതേവിട്ടു

    തിരുവനന്തപുരം: ആണ്‍സുഹൃത്തായിരുന്ന ഷാരോണ്‍ രാജിനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം. ബഷീറാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്.

    Read More »
  • Kerala

    ലാത്തി ചാര്‍ജ്ജില്‍ പരിക്കേറ്റ സഹപ്രവര്‍ത്തകയ്ക്ക് പാര്‍ട്ടി സഹായം നല്‍കിയെന്ന് അരിത ബാബു; തനിക്ക് പണം കിട്ടിയില്ലെന്നും ആരോ അടിച്ചുമാറ്റിയെന്നും മേഘ രഞ്ജിത്; അരിതയുടെ പോസ്റ്റിന് ട്രോള്‍ പൂരം

    ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസിനെ കുഴക്കി ഫേസ്ബുക്കില്‍ ഫണ്ട് വിവാദം. ആലപ്പുഴ കലക്ടറേറ്റ് മാര്‍ച്ചിനിടെ പൊലീസ് ലാത്തിചാര്‍ജില്‍ സാരമായി പരിക്കേറ്റ ജില്ലാ ജനറല്‍ സെക്രട്ടറി മേഘാ രഞ്ജിത്തിന് പാര്‍ട്ടി എട്ടു ലക്ഷം രൂപ നല്‍കിയെന്ന സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ ഫേസ്ബുക് പോസ്റ്റും അതിന് താഴെ മേഘ എഴുതിയ കുറിപ്പുമാണ് വിവാദമായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീടുകയറി അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് 2024 ജനുവരി 15ന് ആലപ്പുഴ ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെയായിരുന്നു പൊലീസ് അതിക്രമം. സംഘര്‍ഷത്തില്‍ പരിക്കേറ്റ മേഘയുടെ അശുപത്രി ചെലവിനു പുറമെ ഏകദേശം എട്ട് ലക്ഷം രൂപ വിവിധ ഘട്ടങ്ങളിലായി മേഘക്ക് കൈമാറി എന്നായിരുന്നു പോസ്റ്റില്‍ അരിതാ ബാബു അവകാശപ്പെട്ടത്. എന്നാല്‍ ഈ തുക തനിക്ക് കിട്ടിയിട്ടില്ലെന്നും ഇത്രയും വലിയ തുക ഇടയ്ക്കു നിന്ന് ആരാണ് കൈപ്പറ്റിയതെന്നു കൂടി പരസ്യമായി പറയണമെന്നും മേഘ കമന്റിട്ടു. ഇതോടെയാണ് വിവാദമായത്. അരിത ബാബുവിന്റെ പോസ്റ്റ്…

    Read More »
  • Kerala

    അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സുരേന്ദ്രന്‍; രമേശിനെ കളത്തിലിറക്കി കളിക്കാന്‍ കൃഷ്ണദാസ് പക്ഷം; കേന്ദ്രത്തിന്റെ വനിതാ സൗഹൃദനയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ശോഭ; ബിജെപിയില്‍ തീരുമാനം അധികം വൈകില്ല

    തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഉറപ്പായി. കെ സുരേന്ദ്രന്‍ വീണ്ടും മത്സരിക്കും. കെ സുരേന്ദ്രനെതിരെ എംടി രമേശിനെ മത്സരിപ്പിക്കാനാണ് പികെ കൃഷ്ണദാസ് പക്ഷത്തിന് താല്‍പ്പര്യം. എന്നാല്‍, എ എന്‍ രാധാകൃഷ്ണനും പദവി നോട്ടമിടുന്നുണ്ട്. ശോഭാ സുരേന്ദ്രനെ അധ്യക്ഷയാക്കണമെന്ന അഭിപ്രായം ദേശീയ നേതൃത്വത്തില്‍ സജീവമാണ്. വോട്ടെടുപ്പുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വോട്ടെടുപ്പില്‍ തെറ്റില്ലെന്ന നിലപാട് സംസ്ഥാന കോര്‍കമ്മറ്റി എടുത്തു കഴിഞ്ഞു. ബുധനാഴ്ച ചേര്‍ന്ന കോര്‍കമ്മിറ്റിയിലാണ് മണ്ഡലം , ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കു നടന്നതുപോലെ ‘അഭിപ്രായരൂപീകരണം’ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുമാകാം എന്നു നിര്‍ദേശിച്ചത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിപ്രായരൂപീകരണത്തിനായി വോട്ടെടുപ്പ് നടത്തുകയായിരുന്നു. എന്നാല്‍ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 31നു മുന്‍പു തിരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരിയില്‍ ദേശീയ പ്രസിഡന്റിനെ തീരുമാനിക്കുന്നതിനു മുന്നോടിയായി പകുതി സംസ്ഥാനങ്ങളിലെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കണം. അഞ്ചുവര്‍ഷം പൂര്‍ത്തിയായവര്‍ക്കും മത്സരിക്കാമെന്നുള്ളതുകൊണ്ട് കെ.സുരേന്ദ്രന് വീണ്ടും മത്സരിക്കാം. ജില്ലാ പ്രസിഡന്റുമാരെ മൂന്നു ദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ചേക്കും.അഞ്ചുവര്‍ഷം പൂര്‍ത്തിയായവര്‍ക്ക് മത്സരിക്കാമെന്നുള്ള വ്യവസ്ഥയില്‍ ഇനിയും മാറ്റം വരുമെന്ന പ്രതീക്ഷയിലാണ്…

    Read More »
  • Crime

    ബലംപ്രയോഗിച്ച് വസ്ത്രം ഊരിമാറ്റി, പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സഹപാഠികള്‍ക്കെതിരെ പരാതി

    കോട്ടയം: പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ നഗ്‌നചിത്രങ്ങള്‍ സഹപാഠികള്‍ പ്രചരിപ്പിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ഥിയെ ആണ് ക്ലാസ്സില്‍ ഉള്ള മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിച്ചത്. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റുകയും അത് വിഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. വിദ്യാര്‍ഥിയുടെ അച്ഛന്‍ പാലാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് സംഭവം. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റിയ ശേഷം നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വാട്സ്ആപ്പ് വഴി ഇത് മറ്റു കുട്ടികള്‍ക്ക് ഷെയര്‍ ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെയാണ് വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിയെ ബലമായി പിടിച്ചുവെച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാര്‍ഥിയെ സഹപാഠികളായ രണ്ടു പേര്‍ ചേര്‍ന്ന് പിടിച്ചുവെച്ച് ഉപദ്രവിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.…

    Read More »
Back to top button
error: