Month: January 2025

  • Kerala

    ദിവ്യ ഉണ്ണിക്ക് നല്‍കിയത് അഞ്ച് ലക്ഷം, നൃത്ത പരിപാടിയുടെ സംഘാടകരുടെ അക്കൗണ്ട് പരിശോധിച്ച് പൊലീസ്

    കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് സംഘാടകര്‍ അഞ്ച് ലക്ഷം രൂപ നല്‍കിയെന്ന് പൊലീസ്. പരിപാടിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘാടകരുടെ അക്കൗണ്ട് പൊലീസ് പരിശോധിച്ചു. ദിവ്യ ഉണ്ണിക്കു കൂടുതല്‍ തുക നല്‍കിയോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അതിനിടെ, അപകടവുമായി ബന്ധപ്പെട്ട് പൊലീസ് ജിസിഡിഎക്ക് ചോദ്യാവലി നല്‍കി. സ്റ്റേഡിയത്തില്‍ അപകടമുണ്ടായതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പൊലീസ് നല്‍കിയത്. അതേസമയം സ്റ്റേഡിയത്തില്‍ പരിപാടി നടത്തിയതിനെ തുടര്‍ന്ന് ഗ്രൗണ്ടിന് കേടുപാട് സംഭവിച്ചെന്ന് ആരോപിച്ച് ബ്ലാസ്റ്റേഴ്‌സ് രംഗത്തെത്തി. കലൂര്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥത ജിസിഡിഎയ്ക്ക് ആണെങ്കിലും പരിപാലനം ബ്ലാസ്റ്റേഴ്‌സ് ആണ് നോക്കുന്നത്. അതേസമയം, പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടമുണ്ടായതുമായി ബന്ധപ്പെട്ട് ദിവ്യ ഉണ്ണിയുടെ മൊഴി പൊലീസ് ഓണ്‍ലൈനായി രേഖപ്പെടുത്തിയേക്കും. സംഘാടകരെ പൂര്‍ണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവര്‍ക്ക് നോട്ടീസ് നല്‍കി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.  

    Read More »
  • India

    അണ്ണാ സര്‍വകലാശാലയിലെ പീഡനത്തില്‍ പ്രതിഷേധിച്ചൂ; ഖുഷ്ബുവിന് ‘ആടുജീവിതം’ വിധിച്ച് സ്റ്റാലിന്‍ പോലീസ്

    ചെന്നൈ: അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി നേരിട്ട അതിക്രമത്തിനെതിരെ, നിരോധനാജ്ഞ ലംഘിച്ച് മധുരയില്‍ പ്രതിഷേധിച്ച ബിജെപി നേതാവും നടിയുമായ ഖുഷ്ബു ഉള്‍പ്പെടെയുള്ള നൂറോളം സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു പാര്‍പ്പിച്ചത് ആടുകള്‍ക്കൊപ്പം. അതിരൂക്ഷ ദുര്‍ഗന്ധം താങ്ങാനാകാതെ പലര്‍ക്കും അസ്വാസ്ഥ്യമുണ്ടായി. വിദ്യാര്‍ഥിനി അതിക്രമത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി മധുരയില്‍നിന്നു നീതി റാലി നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. പൊലീസ് അനുമതി നിഷേധിച്ചതോടെയാണു സ്ത്രീകള്‍ സംഘമായെത്തിയത്. കണ്ണകിയുടെ വേഷം ധരിച്ചും കയ്യില്‍ പന്തമേന്തിയും മുളകരച്ചും പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. തുടര്‍ന്ന് ഇവരെ സമീപത്തെ വിവാഹമണ്ഡപത്തിലാണെത്തിച്ചത്. ആടുകളെ വളര്‍ത്താനായി വാടകയ്‌ക്കെടുത്ത സ്ഥലത്തെ ഹാളില്‍ ഖുഷ്ബു ഉള്‍പ്പെടെയുള്ളവരെ തടവിലാക്കി. ഇരുന്നൂറോളം ആടുകളാണ് ഇവിടെയുണ്ടായിരുന്നത്. ആടുകളെ വളര്‍ത്തുന്ന വളപ്പില്‍ സ്ത്രീകളെ തടവിലാക്കിയെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെങ്കിലും പൊലീസ് ഇവരെയും തടഞ്ഞു.

    Read More »
  • Kerala

    സതീശനും കുഞ്ഞാപ്പയും വടിയെടുത്തതോടെ യു.എഡി.എഫുകാര്‍ കളംവിട്ടു; അമ്പുക്കയുടെ വനയാത്രയുടെ വെടിതീര്‍ന്നു; അറ്റകയ്ക്ക് രാജേന്ദ്രനെ കൂടെക്കൂട്ടാന്‍ ‘നിലമ്പൂര്‍പ്പുലി’ മൂന്നാറിന്

    വയനാട്: പിവി അന്‍വറിനെ തല്‍കാലം യുഡിഎഫ് അംഗീകരിക്കില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത നിലപാടാണ് ഇതിന് കാരണം. വനനിയമ ഭേദഗതിക്കെതിരെ പി.വി.അന്‍വര്‍ എംഎല്‍എ നടത്തുന്ന ജനകീയ യാത്രയില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ പങ്കെടുക്കാത്തതിന് പിന്നില്‍ സതീശന്റെ ശക്തമായ നിലപാടാണ്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഡിഎംകെയില്‍ ചേരാനുള്ള അന്‍വറിന്റെ ശ്രമം നടന്നിരുന്നില്ല. പിന്നീട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂലായി ലക്ഷ്യം. അതും നടന്നില്ല. പിന്നീടാണ് കോണ്‍ഗ്രസുമായി യുഡിഎഫുമായി അടുക്കാന്‍ ശ്രമം തുടങ്ങിയത്. ഇതിനെ വിഡി സതീശന്‍ അതിശക്തമായി എതിര്‍ത്തു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രമേശ് ചെന്നിത്തലയും അന്‍വറിന് അനുകലൂമാണ്. എന്നാല്‍ പ്രതിപക്ഷ നേതാവിനെ പരസ്യമായി അപമാനിച്ച അന്‍വറിനെ ഈ ഘട്ടത്തില്‍ പരസ്യമായി പിന്തുണയ്ക്കാന്‍ അവര്‍ക്കും കഴിയുന്നില്ല. ഇതെല്ലാം വനയാത്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് പിന്മാറ്റത്തിനും കാരണമായി. ജനകീയ യാത്രയ്ക്കു തുടക്കം കുറിച്ചുകൊണ്ട് പനമരത്ത് നടക്കുന്ന പൊതുയോഗം വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് പി.വി.അന്‍വര്‍…

    Read More »
  • Crime

    വിഷം കൊടുത്ത് കൊല്ലുന്നതിന് മുമ്പ് കിടക്കപങ്കിട്ടു; ഗ്രീഷ്മ ‘അക്കാര്യം’ ഗൂഗിളില്‍ തിരഞ്ഞതെന്തിന്?

    തിരുവനന്തപുരം: കാമുകനായിരുന്ന ഷാരോണ്‍ എന്ന യുവാവിന് കഷായത്തില്‍ കീടനാശിനി കലക്കി കൊലപ്പെടുത്തിയ കേസില്‍ വിധി ജനുവരി 17ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാകും വിധി പറയുക. ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദങ്ങള്‍ പൂര്‍ത്തിയായി. പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകാതെ വന്നതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ തീരുമാനിച്ചത്. ഗ്രീഷ്മയ്‌ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും തെളിവ് നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു. കൊലപാതകം നടത്താനായി ആദ്യം ജ്യൂസില്‍ വിഷം കലര്‍ത്തിയ ശേഷം ഗ്രീഷ്മ ജ്യൂസ് ചാലഞ്ച് നടത്തിയെങ്കിലും ഷാരോണ്‍ കുടിക്കാന്‍ തയ്യാറായില്ല. ജ്യൂസിന് കയ്പ്പായതിനാലാണ് ഷാരോണ്‍ ഉപയോഗിക്കാതിരുന്നത്. പിന്നീട് ഗ്രീഷ്മ ചില ഗുളികകളുടെ വിവരം ഗൂഗിളില്‍ തിരഞ്ഞെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ പനിയായതിനാലാണ് പാരസെറ്റാമോളിനെ കുറിച്ച് തിരഞ്ഞതെന്നാണ് പ്രതിഭാഗം വാദിച്ചത്. കഷായത്തില്‍ വിഷം കലര്‍ത്തിയതിന് ശേഷം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്…

    Read More »
  • Kerala

    ‘അമ്മ’യുടെ കുടുംബ സംഗമം ഇന്ന് കൊച്ചിയില്‍

    കൊച്ചി: മലയാള സിനിമ താര സംഘടനയായ ‘അമ്മ’ ആദ്യമായി സംഘടിപ്പിക്കുന്ന ‘അമ്മ കുടുംബ സംഗമം’ ഇന്ന്.രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് അംഗങ്ങളായ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന അതിവിപുലമായ കലാകായിക വിനോദ പരിപാടികള്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി പത്തു വരെ നീളും. റിഹേഴ്‌സല്‍ ക്യാമ്പിന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ഇന്നലെ തിരി തെളിഞ്ഞു. മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനും ഒപ്പം പുതിയ തലമുറയിലെ പ്രിയ താരമായ മമിതാ ബൈജുവും ചേര്‍ന്നാണ് ദീപം തെളിയിച്ചത്. അമ്മയുടെ മുപ്പത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അമ്മ അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒത്തുചേരുന്നത്.  

    Read More »
  • Kerala

    ആര്യങ്കാവില്‍ ഓടിക്കൊണ്ടിരിക്കെ ഗുരുവായൂര്‍ – മധുര എക്സ്പ്രസ്സിന്റെ ബോഗികള്‍ വേര്‍പ്പെട്ടു

    കൊല്ലം: ആര്യങ്കാവില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. ഗുരുവായൂര്‍ – മധുര എക്സ്പ്രസ്സിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്. ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ബോഗികള്‍ യോജിപ്പിച്ച ശേഷം 40 മിനിറ്റ് വൈകി ട്രെയിന്‍ യാത്ര തുടര്‍ന്നു ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാല്‍ വേര്‍പെട്ട് മുന്നോട്ട് പോയ എഞ്ചിനോട് ചേര്‍ന്ന ഭാഗം അധികം ദൂരത്തല്ലാതെ നിന്നു. ട്രെയിനിന്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികള്‍ തമ്മിലെ ബന്ധം വിച്ഛേദിക്കപ്പെട്ടത്. പിന്നീട് റെയില്‍വെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി പ്രശ്നം പരിഹരിച്ചു. 40 മിനിറ്റോളം വൈകിയാണ് യാത്ര തുടര്‍ന്നത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ട്രെയിന്‍ വലിയ വേഗത്തിലല്ലാത്തകൊണ്ടാന്‍ വലിയ അപകടം ഒഴിവായത്.

    Read More »
  • Kerala

    സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കലപ്പിലാണ്; കലോത്സവ ഡ്യൂട്ടിക്ക് ഹാജരാകില്ല

    തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ബഹിഷ്‌കരിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. 25 കലോത്സവ വേദികളിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകില്ല. കലോത്സവവുമായി സഹകരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ ഡിഎംഒയ്ക്ക് കത്ത് നല്കി. ആര്യനാട് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരായ നടപടിയിലാണ് പ്രതിഷേധം. ഈ ഡോക്ടര്‍ സ്വകാര്യ പ്രാക്റ്റീസ് നടത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. അതേസമയം, അഞ്ചു ദിവസം നീളുന്ന കൗമാര കലാമാമാങ്കത്തിന് തിരിതെളിഞ്ഞു. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തി. ഒന്നാം വേദിയായ ‘എംടി നിള’യില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു.    

    Read More »
  • Crime

    കോടതി വരാന്തയില്‍ കാത്തുനിന്നു; ‘പെരിയ’ പീതാംബരനെ കണ്ട് കൈകൊടുത്ത് കൊടി സുനി

    കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ എ.പീതാംബരനെ കാണാന്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടി സുനി കോടതി വരാന്തയില്‍ കാത്തുനിന്നു. ഇന്നലെ ഫസല്‍ വധക്കേസിലെ വിചാരണ നടപടികളുടെ ഭാഗമായി സിബിഐ കോടതിയിലെത്തിയതാണു കൊടി സുനി. അപ്പോഴാണു പെരിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷയില്‍ വാദം നടക്കുന്നത്. വാദം പൂര്‍ത്തിയാക്കി 11.30നു പ്രതികളെ പുറത്തിറക്കിയപ്പോള്‍ സുനി നേരിട്ടെത്തി പീതാംബരനു കൈകൊടുത്ത് ഏറെ നേരം സംസാരിച്ചു. 12.15നു പ്രതികളെ കോടതിയിലേക്കു തിരികെ വിളിച്ചാണു പീതാംബരന്‍ അടക്കമുള്ള പ്രതികള്‍ക്കു ജീവപര്യന്തം ശിക്ഷ വിധിച്ചത്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷ് (19), ശരത്‌ലാല്‍ (23) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായ 10 പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷയും 2 ലക്ഷം രൂപ വീതം പിഴയുമാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്. സിപിഎം മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ എന്നിവര്‍ ഉള്‍പ്പെടെ മറ്റു 4 പ്രതികള്‍ക്ക്…

    Read More »
  • Kerala

    കോളജിനു മുന്നിൽ വച്ചു കാറിടിച്ചു: 15 മാസമായി അബോധാവസ്ഥയിൽ കഴിഞ്ഞ നിയമ വിദ്യാർഥിനി മരിച്ചു

       ഏറ്റുമാനൂർ സിഎസ്ഐ ലോ കോളജിന് മുന്നിൽ കാറിടിച്ചു ഗുരുതരമായ പരുക്കേറ്റ് 15 മാസമായി അബോധാവസ്ഥയിൽ കഴിയുകയായിരുന്ന നിയമ വിദ്യാർഥിനി മരിച്ചു. റോഡ് കുറുകെ കടക്കുന്നതിനിടെയാണ് അമിത വേഗതയിൽ പാഞ്ഞു വന്ന കാർ വിദ്യാർത്ഥിനിയെ ഇടിച്ചു തെറിപ്പിച്ചത്. തോണ്ടൻകുളങ്ങര കൃഷ്ണകൃപയിൽ വാണി സോമശേഖരൻ (24) ആണ് മരിച്ചത്. 2023 സെപ്റ്റംബർ 21നായിരുന്നു സംഭവം. വീഴ്ചയിൽ തലച്ചോറിനു ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്നു അബോധാവസ്ഥയിലായി. ആദ്യം തെള്ളകത്തെയും പിന്നീടു വെല്ലൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞു. 3 മാസമായി വീട്ടിൽ വെന്റിലേറ്റർ സൗകര്യമൊരുക്കി പരിചരിക്കുകയായിരുന്നു. ഇന്നലെ (വെള്ളി) ഉച്ചയോടെയായിരുന്നു അന്ത്യം. അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ് വാണി. സഹോദരൻ: വസുദേവ്.

    Read More »
  • NEWS

    മലയാളിയുടെ കഞ്ഞി കുടി മുട്ടുമോ…? ഗൾഫിലെ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 350 ശതമാനം വർധിച്ചു

       ദുബായ്, ഷാർജ, അബുദാബി ഉൾപ്പടെയുള്ള 7 സ്വതന്ത്ര സംസ്ഥാനങ്ങളുടെ ഫെഡറേഷനായ യു.എ.ഇയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2024ൽ 350 ശതമാനം വർദ്ധിച്ച്  131,000 ആയി ഉയർന്നു. സ്വദേശിവത്കരണത്തിലെ ഈ വർദ്ധനവ് മലയാളി സമൂഹത്തിനു കനത്ത തിരിച്ചടി നൽകുമെന്നു വ്യക്തം. 2018 ൽ സ്വകാര്യ മേഖലയിൽ 27,000ത്തോളം സ്വദേശികൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 131,000 എന്ന സംഖ്യയിലേയ്ക്ക് ഉയർന്നത്. ദുബായ്ലാണ് ഏറ്റവും കൂടുതല് സ്വദേശികൾ ജോലി ചെയ്യുന്നത്. രണ്ടാം സ്ഥാനത്ത് അബുദാബി. ഷാർജ, അജ്മാന്, റാസല്ഖൈമ തുടങ്ങിയ എമിറേറ്റുകളും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതില്‍ നേരത്തെ ചില കമ്പനികള്‍ വിമുഖത കാണിച്ചിരുന്നു. ഉയര്‍ന്ന ശമ്പളം നല്‍കേണ്ടി വരുന്നു എന്നതാണ് അവരെ പിന്തിരിപ്പിച്ചത്. പക്ഷേ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ കമ്പനികള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നതാണ് നിലവിലുള്ള സ്ഥിതി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് 2025ലെ ആദ്യ കാബിനറ്റ് യോഗത്തിൽ…

    Read More »
Back to top button
error: