KeralaNEWS

‘പൊന്നാ’ര ട്രംപ്! സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോഡ്: പവന് 60,440 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോഡ് മുന്നേറ്റം തുടരുന്നു. വെള്ളിയാഴ്ച പവന് 240 രൂപ കൂടി 60,440 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപ വര്‍ധിച്ച് 7,555 രൂപയുമായി. മൂന്നാഴ്ചക്കിടെ പവന്റെ വിലയില്‍ 3,240 രൂപയാണ് വര്‍ധിച്ചത്.

ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കാന്‍ 65,000 രൂപയിലേറെ നല്‍കേണ്ടിവരും. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്ടിയായ 3 ശതമാനവും കൂടി ചേര്‍ക്കുമ്പോഴാണിത്.

Signature-ad

ട്രംപ് അധികാരമേറ്റ ഉടനെയാണ് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് പ്രകടമായത്. യുഎസിലെ ട്രഷറി ആദായത്തില്‍ കുറവ് വന്നതും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണം നേട്ടമാക്കിയത്.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,771.92 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 79,894 രൂപയാണ്.

Back to top button
error: