KeralaNEWS

കൂരാച്ചുണ്ടില്‍ അവിശ്വാസ പ്രമേയം പാസായി; പ്രസിഡന്റ് പോളി കാര്‍ക്കാട് പുറത്ത്

കോഴിക്കോട്: യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് പോളി കാര്‍ക്കാട് പുറത്തായി. അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസും ലീഗും സിപിഎമ്മും അടക്കം 13 ല്‍ 11 അംഗങ്ങള്‍ പിന്തുണച്ചു. യുഡിഎഫ് ധാരണപ്രകാരം ലീഗിനായി പ്രസിഡന്റ് സ്ഥാനം മാറാതിരുന്നതിനെ തുടര്‍ന്നാണ് അവിശ്വാസം പ്രമേയം അവതരിപ്പിച്ചത്.

പോളി കാരക്കട എതിര്‍ചേരിയിലേക്ക് പോയാലും ഭരണം നിലനിര്‍ത്താനുള്ള ഭൂരിപക്ഷം പഞ്ചായത്തില്‍ യുഡിഎഫിനുണ്ട്. പോളി കാര്‍ക്കാട് പുറത്തായതോടെ ഇനി മുസ്ലിം ലീഗിലെ ഒ.കെ അഹമ്മദിനെ പ്രസിഡന്റാക്കി ഭരണം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് നീക്കം. പ്രസിഡന്റ് സ്ഥാനം മാറണമെന്ന ഡിസിസി നിര്‍ദേശം അനുസരിക്കാത്തതിനെ തുടര്‍ന്ന് പോളിയെ കോണ്‍ഗ്രസ് സസ്‌പെന്ഡ് ചെയ്തിരുന്നു.

Back to top button
error: