KeralaNEWS

മുന്നണി മാറാന്‍ ബിഡിജെഎസ് ? ശനിയാഴ്ച അടിയന്തര യോഗം ചേര്‍ത്തലയില്‍

കോട്ടയം:മുന്നണിമാറ്റം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ച് ബിഡിജെഎസ്. ഫെബ്രുവരി ഒന്ന് ശനിയാഴ്ച ചേര്‍ത്തലയിലാണ് സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്ന് മുന്നണി മാറ്റം ചര്‍ച്ച ചെയ്യുന്നത്. സംസ്ഥാന ഭാരവാഹികളോടും 14 ജില്ലകളിലെയും പ്രസിഡന്റുമാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്നലെ കോട്ടയം ജില്ലാ ക്യാംപില്‍ മുന്നണിമാറ്റ പ്രമേയം വന്നതിനു പിന്നാലെയാണ് അടിയന്തര യോഗം. മുന്നണി വിടണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി ഉയരുന്നുണ്ട്. 9 വര്‍ഷമായി ബിജെപിയിലും എന്‍ഡിഎയിലും അവഗണനയാണ് നേരിടുന്നതെന്നാണ് ബിഡിജെഎസ് നേതാക്കള്‍ ഉയര്‍ത്തുന്ന പരാതി. എന്‍ഡിഎയില്‍ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നുമാണ് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്.

Signature-ad

അതേസമയം, മുന്നണി മാറ്റ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും പാര്‍ട്ടി അവഗണന നേരിടുന്നില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി ‘മനോരമ ഓണ്‍ലൈനോ’ട് പറഞ്ഞു. കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയിട്ടില്ലെന്നാണ് തുഷാര്‍ പറയുന്നത്. ബിഡിജെഎസ് എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കുമെന്ന് കെ. സുരേന്ദ്രനും പറഞ്ഞു.

Back to top button
error: