
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി യു .എ .ഇ ആസ്ഥാനമായ പ്രമുഖ കമ്പനികളിലേക്ക് പുരുഷ സെക്യൂരിറ്റി ഗാര്‍ഡുകളെ (ബൗണ്‍സര്‍) റിക്രൂട്ട് ചെയ്യുന്നു. വയസ് : 25-40, പൊക്കം : 5′ 9 ‘ (175 CM)
വിദ്യാഭ്യാസം : SSLC-യും, ഇംഗ്ലീഷ് നല്ലവണ്ണം വായിക്കാനും, സംസാരിക്കാനും, മനസിലാക്കാനും ഉള്ള അറിവ് അഭികാമ്യം.
ശാരീരിക യോഗ്യത : മികച്ച ശാരീരികക്ഷമതയും നല്ല കാഴ്ചശക്തിയും കേള്‍വി ശക്തിയും ഉള്ളവര്‍ ആയിരിക്കണം. കൂടാതെ അമിതവണ്ണം, കാണത്തക്ക വിധത്തിലുള്ള ടാറ്റൂസ്, നീണ്ട താടി, മറ്റു ആരോഗ്യ പ്രശ്‌ന്ങ്ങള്‍ ഉള്ളവര്‍ അപേക്ഷിക്കാന്‍ പാടുള്ളതല്ല.

തൊഴില്‍ പരിചയം : 2 വര്‍ഷമെങ്കിലും സെക്യൂരിറ്റി മേഖലയില്‍ ജോലിചെയ്തവര്‍ ആയിരിക്കണം. സെക്യൂരിറ്റി മേഖലയിലെ സുരക്ഷാ നിയമങ്ങളും മുന്‍കരുതലുകളും നിയമ മാര്‍ഗ്ഗനിര്‍ദ്ദേശത്തെക്കുറിച്ചുമുള്ള അറിവ് അഭികാമ്യം. ശമ്പളം : AED-2262.
താല്പര്യമുള്ളവര്‍ ബയോഡേറ്റ, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 2025 ഫെബ്രുവരി മാസം 4 ന് രാവിലെ 10 മണിക്ക് മുന്‍പായി ODEPC Training center, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍ : 0471-2329440/41/42 /45 / 7736496574 / 9778620460.