തിരുവനന്തപുരം: പാറശാല ബിവ്‌റേജസ് ഔട്ട്‌ലെറ്റിന് മുന്‍പില്‍ വച്ച് പത്ത് രൂപ കടം ചോദിച്ച വയോധികന് മര്‍ദനം. ‘പൊലീസുകാരനോട് ആണോടാ കടം ചോദിക്കുന്നത്’ എന്ന് ആക്രോശിച്ചായിരുന്നു മര്‍ദനം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു സംഭവം. പാറശാല ജംഗ്ഷനിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാനെത്തിയതായിരുന്നു വയോധികന്‍.
ഇതിനിടെ മദ്യം വാങ്ങി ഇറങ്ങിയ ആളോട് വയോധികന്‍ പത്ത് കൂപ കടം ചോദിച്ചു. ഉടനെ ‘പൊലീസുകാരനോട് ആണോടാ കടം ചോദിക്കുന്നത്’ എന്ന് ആക്രോശിച്ച് ഇയാള്‍ വയോധികനെ മര്‍ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. വിഷയത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ആക്രമിക്കപ്പെട്ട വയോധികന്‍ ഔട്ട്‌ലെറ്റില്‍ സ്ഥിരം എത്താറുണ്ടെന്നും കടം വാങ്ങാറുണ്ടെന്നും ഔട്ട്‌ലെറ്റിലെ ജീവനക്കാര്‍ പറഞ്ഞു. മര്‍ദിക്കുന്നത് പൊലീസാണെന്ന് അവകാശപ്പെട്ടതിനാല്‍ ആരും തടയാന്‍ ചെന്നില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. മര്‍ദിച്ചയാള്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണെന്നാണ് സൂചന.