KeralaNEWS

പി.ജെയുടെ പിന്‍ഗാമിയാകാന്‍ മകന്‍ അപു; കേരള കോണ്‍ഗ്രസ് തലപ്പത്ത് നിയമനം

കോട്ടയം: കേരള കോണ്‍ഗ്രസ് സംസ്ഥാന കോഓര്‍ഡിനേറ്ററായി പി.ജെ.ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫിനെ തിരഞ്ഞെടുത്തു. ഇതോടെ പാര്‍ട്ടിയില്‍ സംഘടനാ ഭാരവാഹികളില്‍ അപു ആറാം സ്ഥാനത്തായി. കോട്ടയത്തുചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിലാണു തീരുമാനം. പാര്‍ട്ടിയുടെ പ്രഫഷനല്‍ ആന്‍ഡ് ഐടി വിങ്ങിന്റെ ചെയര്‍മാനായിരുന്നു.

ഇതോടെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരു പിന്‍ഗാമി കൂടി. ചീഫ് കോഓര്‍ഡിനേറ്ററായിരുന്ന ടി.യു.കുരുവിളയെ ഡപ്യൂട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തു. ജോണി നെല്ലൂര്‍ രാജിവച്ചു പോയതോടെ ഡപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം ഒഴിവുണ്ടായിരുന്നു. മുന്‍ മന്ത്രി കെ.എം.മാണിയുടെ മരുമകന്‍ എം.പി.ജോസഫിനെ വൈസ് ചെയര്‍മാനായും തിരഞ്ഞെടുത്തു.

Back to top button
error: