KeralaNEWS

ഒരേ സമയം രണ്ട് ഉദ്യോഗസ്ഥര്‍, പുതിയ ഡിഎംഒക്ക് കസേര ഒഴിഞ്ഞ് കൊടുക്കാതെ പഴയ ഡിഎംഒ

കോഴിക്കോട്: ഡിഎംഒ ഓഫീസില്‍ നാടകീയ രംഗങ്ങള്‍. ഒരേ സമയം രണ്ട് ഉദ്യോഗസ്ഥര്‍ ഡി എം ഒ ആയി ഓഫീസില്‍ എത്തിയതോടെയാണ് കസേരക്കായി വടംവലിയുണ്ടായത്. സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡിഎംഒ തയ്യാറായില്ല. സ്ഥലം മാറ്റത്തില്‍ കോഴിക്കോട് ഡിഎംഒ: രാജേന്ദ്രന്‍ സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ നീക്കിയതിനെ തുടര്‍ന്ന് സ്ഥാനം ഏറ്റെടുക്കാനാണ് ഡോ. ആശാദേവി ഓഫീസില്‍ എത്തിയത്. ഏറെ നേരം രണ്ട് പേരും ഡിഎംഒയുടെ കാബിനില്‍ ഇരിക്കുകയായിരുന്നു. ഒ രാജേന്ദ്രന്‍ കസേര ഒഴിഞ്ഞ് കൊടുക്കാതെ വന്നതോടെ ആശാദേവി ഓഫീസില്‍ നിന്ന് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: