KeralaNEWS

ന്യൂസീലന്‍ഡില്‍ നഴ്‌സിങ് റിക്രൂട്‌മെന്റ്: ജാഗ്രത നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ന്യൂസീലന്‍ഡിലേക്കു നടക്കുന്ന അനധികൃത നഴ്‌സിങ് റിക്രൂട്‌മെന്റില്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. കോംപിറ്റെന്‍സി അസസ്‌മെന്റ് പ്രോഗ്രാമിനും (CAP), നഴ്‌സിങ് കൗണ്‍സില്‍ റജിസ്‌ട്രേഷനുമായി കേരളത്തില്‍ നിന്നുള്ള നഴ്‌സിങ് പ്രഫഷനലുകള്‍ വിസിറ്റിങ് വീസയില്‍ അനധികൃതമായി ന്യൂസീലന്‍ഡിലെത്തുന്നതു ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിസിറ്റിങ് വീസയ്ക്ക് ഏജന്റുമാര്‍ വലിയ തുകയാണ് ഈടാക്കുന്നത്.

എന്നാല്‍, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷവും അവിടെ ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ടു നേരിടുന്നുവെന്ന് ഒട്ടേറെപ്പേര്‍ വെല്ലിങ്ടണിലെ ഇന്ത്യന്‍ എംബസിയില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണു വ്യാജ റിക്രൂട്‌മെന്റിനെതിരെ ജാഗ്രത വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മിഷണര്‍മാര്‍ക്കു കത്ത് നല്‍കിയത്. കോവിഡിനെത്തുടര്‍ന്ന് ന്യൂസീലന്‍ഡിലുണ്ടായിരുന്ന നഴ്‌സിങ് ക്ഷാമം ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമുള്ള നഴ്‌സുമാരുടെ വരവോടെ പരിഹരിച്ചു കഴിഞ്ഞെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. അംഗീകാരമില്ലാത്ത ഏജന്റുമാരുടെ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുതെന്നും എംബസി ഓര്‍മിപ്പിച്ചു.

Signature-ad

മിടുക്കുണ്ടായിട്ടും കാര്യമില്ല; ഈ 10 തെറ്റുകള്‍ റെസ്യൂമെയിലുണ്ടെങ്കില്‍ ജോലി കിട്ടില്ല

ന്യൂസീലന്‍ഡിലെ വീസയുടെ ആധികാരികതയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും അറിയാന്‍ [email protected] എന്ന ഇമെയില്‍ ഐഡിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെടാം. റിക്രൂട്‌മെന്റ് ഏജന്‍സിയുടെ ആധികാരികത ഉറപ്പാക്കാന്‍ ഇമൈഗ്രേറ്റ് (https://emigreat.gov.in) പോര്‍ടല്‍ സന്ദര്‍ശിക്കുക. വിദേശ തൊഴില്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ [email protected], [email protected]  എന്നീ ഇമെയിലുകള്‍ വഴിയും 0471 2721547 എന്ന ഹെല്‍പ്ലൈന്‍ നമ്പറിലും അറിയിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: