തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതില്‍ ഇന്ന് തീരുമാനം. യൂണിറ്റിന് 10 മുതല്‍ 20 പൈസ വരെ കൂട്ടിയേക്കും. വൈദ്യുതി റെ?ഗുലേറ്ററി കമ്മീഷന്‍ അംഗങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും.
നിരക്ക് വര്‍ധന മുഖ്യമന്ത്രിയെ അറിയിക്കും. ഇതിനു ശേഷം വിജ്ഞാപനം ഇറക്കും. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെഎസ്ഇബി, റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം, സമ്മര്‍ താരിഫ് വേണം എന്ന കെഎസ്ഇബി ആവശ്യം അം?ഗീകരിക്കാന്‍ ഇടയില്ല. വേനല്‍ കാലത്ത് യൂണിറ്റിന് പത്ത് പൈസ നിരക്കില്‍ സമ്മര്‍ താരിഫ് വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.
വൈദ്യുതി നിരക്ക് കൂടുന്നത് സാധാരണക്കാരനു ഇരുട്ടടിയാകും. നിരക്ക് വര്‍ധനയ്ക്ക് നിരവധി കാരണങ്ങളാണ് ബോര്‍ഡ് പറയുന്നത്. ആഭ്യന്തര ഉത്പാദനത്തിലെ കുറവ്, പുറത്തു നിന്നു വൈദ്യുതി വാങ്ങുന്നതിലെ ചെലവ് വര്‍ധന, പ്രവര്‍ത്തന, പരിപാലന ചെലവുകള്‍ എന്നിങ്ങനെയാണ് നിരക്ക് വര്‍ധനവിലെ കാരണങ്ങളായി പറയുന്നത്.