തിരുവനന്തപുരം: ഈ വര്‍ഷത്തെ പൂജ ബമ്പര്‍ ഒന്നാം സമ്മാനം 12 കോടി ആര്‍ക്കാണെന്ന് അല്‍പ്പസമയത്തിനകം അറിയാം. തിരുവനന്തപുരത്തെ ലോട്ടറി ഭവനില്‍ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് പൂജ ബമ്പര്‍ നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപ വീതം അഞ്ച് പേര്‍ക്ക് രണ്ടാം സമ്മാനവും 10 ലക്ഷം രൂപ മൂന്നാം സമ്മാനവും മൂന്ന് ലക്ഷവും രണ്ട് ലക്ഷവും വീതം നാലും അഞ്ചും സമ്മാനങ്ങളുമാണ് പൂജ ബമ്പറിലൂടെ ഭാഗ്യാന്വേഷകര്‍ക്ക് ലഭിക്കുക. സമ്മാനാര്‍ഹമായ ലോട്ടറി നമ്പറുകള്‍ ഇവിടെ വായിക്കാം. ഒപ്പം കോടീശ്വരന്‍ ആരാണെന്നും അറിയാം.
300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. മൂന്നാം സമ്മാനം 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും (അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. അഞ്ചാം സമ്മാനമായി ലഭിക്കുന്നത് രണ്ടു ലക്ഷം രൂപയാണ്(അഞ്ചു പരമ്പരകള്‍ക്ക്). കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. എന്നാല്‍ പലരെയും അലട്ടുന്ന ഒരു സംശയമാണ് പൂജ ബമ്പര്‍ ലഭിച്ചാല്‍ എത്ര രൂപ ലഭിക്കുമെന്നതാണ്. ഒന്നാം സമ്മാനം 12 കോടി ആണെങ്കിലും നികുതിയും മറ്റും കഴിഞ്ഞ് ബാക്കി തുകയെ ലഭിക്കുള്ളു.
സമ്മാനത്തുക 12 കോടി
12 കോടി ബമ്പര്‍ അടിച്ചാല്‍ ആ തുക മുഴുവന്‍ ലഭിക്കില്ല. നിങ്ങള്‍ക്ക് ലോട്ടറി അടിച്ചാല്‍ ആദ്യം അതിന്റെ ഏജന്റ് കമ്മീഷന്‍ ഈടാക്കും. അത് ഏകദേശം 10 ശതമാനമാണ്. അപ്പോള്‍ 12 കോടതിയുടെ 10 എന്നാല്‍ 1.2 കോടി രൂപ ഏജന്റിന് കമ്മീഷനായി നല്‍കണം. ശേഷം 10.8 കോടി രൂപയാണ് ബാക്കിയുള്ളത്.
ഇതില്‍ നിന്ന് നികുതി ഈടാക്കും. 10 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുണ്ടെങ്കില്‍ അതിന്റെ 30 ശതമാനം നികുതിയായി നല്‍കണം. അതായത് ഈ 10.8 കോടി ഉള്ള ആള്‍ 3.32 കോടി രൂപ നികുതി നല്‍കണം. കണക്ക് പ്രകാരം ഏകദേശം 7.56 കോടി രൂപയായിരിക്കും പൂജാ ബമ്പര്‍ ഒന്നാം സമ്മാനം നേടിയ വ്യക്തിയുടെ കൈവശം നികുതി അടച്ച ശേഷം ഉണ്ടാകുക. എന്നാല്‍ ഇതില്‍ നിന്ന് വീണ്ടും സര്‍ചാര്‍ജ് നല്‍കണം.
50 ലക്ഷം രൂപയിലധികം പ്രതിവര്‍ഷം വരുമാനമുള്ളവര്‍ക്ക് ആദായ നികുതിക്കൊപ്പം സര്‍ചാര്‍ജും നല്‍കണം. വരുമാനത്തിന്റെ തോത് അനുസരിച്ച് സര്‍ചാര്‍ജില്‍ വ്യത്യാസമുണ്ടാവും. എങ്കില്‍ ഏകദേശം 1.19 കോടി രൂപ സര്‍ചാര്‍ജ് നല്‍കണം. ശേഷം ഹെല്‍ത്ത് ആന്‍ഡ് എജ്യുക്കേഷന്‍ സെസ് അടക്കണം. അതിന് 17.7 ലക്ഷം രൂപയാണ് 12 കോടി ബമ്പറടിച്ച വ്യക്തി അടയ്ക്കേണ്ടത്. ഇത്രയും തുക അടച്ചതിന് ശേഷം ഒന്നാം സമ്മാനം ലഭിച്ച വ്യക്തിയുടെ അക്കൗണ്ടില്‍ ഏകദേശം 6.19 കോടി രൂപയായിരിക്കും ഉണ്ടാകുക.