KeralaNEWS

അവധിയൊക്കെ നേരത്തേ അറിയിക്കണ്ടേ അമ്പാനേ! അവധി പ്രഖ്യാപിക്കാന്‍ വൈകിയ കണ്ണൂര്‍ കലക്ടര്‍ക്കെതിരെ വ്യാപക വിമര്‍ശനവും പരിഹാസവും

കണ്ണൂര്‍: കനത്ത മഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയതില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയനെതിരെ വ്യാപക വിമര്‍ശനവും പരിഹാസവും. റെഡ് അലര്‍ട്ട് ഉണ്ടായിട്ടും നേരത്തേ അവധി പ്രഖ്യാപിച്ചില്ല എന്നാണ് ആക്ഷേപം. ഞായറാഴ്ച അര്‍ധരാത്രിയാണ് അവധി പ്രഖ്യാപിച്ച് കലക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്.

‘ഇതൊക്കെ നേരത്തേ അറിയിക്കണ്ടേ അമ്പാനേ, കുറച്ചു കഴിഞ്ഞ് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു, രാത്രിയെ പകലാക്കി അധ്വാനിക്കുന്ന പാവം കലക്ടര്‍, ഇതാ പറയുന്നത് രാത്രി വൈകി ഉറങ്ങണം എന്ന്’ എന്നിങ്ങനെയാണ് കലക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെയുള്ള കമന്റുകള്‍.

Signature-ad

രാവിലെയാണ് അവധിയാണെന്ന കാര്യം പലരും അറിയുന്നത്. അവധി അറിയാത്ത ചിലരാകട്ടെ വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് വിടാനുള്ള തയാറെടുപ്പുകളും നടത്തി. വയനാട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ രാത്രി തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, എ.ഡി.എം: നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും ജീവനക്കാരുടെ സംഘടനകളും കലക്ടര്‍ അരുണ്‍ കെ. വിജയനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: