IndiaNEWS

നാവികസേന കപ്പല്‍ മീന്‍പിടിത്ത ബോട്ടില്‍ ഇടിച്ച് അപകടം; രണ്ടു പേരെ കാണാതായി

പനജി: ഗോവയില്‍ നാവികസേന കപ്പല്‍ മീന്‍പിടിത്ത ബോട്ടില്‍ ഇടിച്ച് അപകടം. ഗോവന്‍ തീരത്തുനിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെയാണു സംഭവം. മീന്‍പിടിത്ത ബോട്ടായ മാര്‍ത്തോമ്മയുമായാണ് നാവികസേനാ കപ്പല്‍ കൂട്ടിയിടച്ചത്.

അപകടസമയത്ത് മത്സ്യബന്ധ ബോട്ടില്‍ 13 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 11 പേരെ രക്ഷിച്ചു. കാണാതായ രണ്ടു പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി സേനയുടെ കപ്പലുകളും വിമാനങ്ങളും ഉള്‍പ്പെടെ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.

Signature-ad

 

Back to top button
error: