CrimeNEWS

ഫോണ്‍ അടിമത്തം കാരണം ക്ലാസില്‍ പോയില്ല; പതിനാലുകാരനെ അച്ഛന്‍ തലയ്ക്ക് അടിച്ചുകൊന്നു

ബെംഗളൂരു: മൊബൈല്‍ അടിമത്തം കാരണം ക്ലാസില്‍ പോകാത്തതിന്റെ പേരില്‍ ഒന്‍പതാം ക്ലാസുകാരനെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകന്‍ തേജസ്സ് അസുഖബാധിതനായി മരിച്ചതാണെന്ന് അയല്‍ക്കാരോട് പറഞ്ഞ് അച്ഛന്‍ രവികുമാര്‍ തിടുക്കപ്പെട്ട് സംസ്‌കാരം നടത്താന്‍ ശ്രമിച്ചു.

എന്നാല്‍, അമ്മ ശശികല എതിര്‍ക്കുകയും ബഹളം വച്ച് നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകം തെളിഞ്ഞു.

Signature-ad

പരീക്ഷകളില്‍ തോല്‍ക്കുന്നതും ക്ലാസില്‍ പോകാത്തതും മൊബൈല്‍ ഉപയോഗവും സംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ നന്നാക്കിത്തരണമെന്നു തേജസ്സ് ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രി വഴക്കുണ്ടായത്. തുടര്‍ന്ന് തേജസ്സിന്റെ തല രവികുമാര്‍ ചുമരില്‍ ശക്തമായി ഇടിച്ചതാണ് മരണകാരണമായത്.

Back to top button
error: