KeralaNEWS

എസ്.ഐ ഓടിച്ച കാര്‍ ബൈക്കിലിടിച്ചു; ഇന്‍ഫോപാര്‍ക്ക് ജിവനക്കാരന് പരിക്ക്

കൊച്ചി: എസ്.ഐ ഓടിച്ച കാര്‍ ഇടിച്ച് ഇന്‍ഫോ പാര്‍ക്ക് ജിവനക്കാരന് പരിക്കേറ്റു. ഇന്‍ഫോപാര്‍ക്ക് എസ്.ഐ: ശ്രീജിത്ത് ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ രാകേഷ് സ്വകാര്യ ആശുപത്രിയില്‍ ്ചികിത്സയിലാണ്. എസ്.ഐ ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് മറ്റൊരു കാറില്‍ ഇടിച്ചാണ് നിന്നത്. എസ്.ഐ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

അതേസമയം, കണ്ണൂര്‍ മുണ്ടേരി പാലത്തിനു സമീപം ബൈക്കും പിക്കപ്പും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ മരിച്ചു. കയ്യങ്കോട്ട് സ്വദേശി അജാസ്, കണ്ണാടിപ്പറമ്പ് സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. മുണ്ടേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും കണ്ണാടിപ്പറമ്പ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റമോര്‍ട്ടത്തിന് ശേഷം കുടുംബങ്ങള്‍ക്ക് വിട്ടുനല്‍കും.

Signature-ad

 

Back to top button
error: