KeralaNEWS

കെ മുരളീധരന്‍ നാളെ പാലക്കാട്ടെത്തും; യുഡിഎഫ് പ്രചരണ പരിപാടികളില്‍ സജീവമാകും

പാലക്കാട്: ഉപതിരഞ്ഞെടുപ്പിന്റെ ചൂടേറുമ്പോള്‍ ഒടുവില്‍ രാഹുലിനായി കളത്തിലിറങ്ങാന്‍ കെ മുരളീധരന്‍. പാലക്കാട്ടെ പ്രചാരണയോഗങ്ങളില്‍ തിങ്കള്‍, ഞായര്‍ ദിവസങ്ങളിലാവും കെ മുരളീധരന്‍ പങ്കെടുക്കുക. ആദ്യം പാലക്കാട് സ്ഥാനാര്‍ത്ഥിയായി ജില്ലാ കോണഗ്രസ്സ് കമ്മിറ്റി നല്‍കിയ കത്തില്‍ നിര്‍ദേശിച്ചിരുന്നത് കെ മുരളീധരനെയായിരുന്നു. പക്ഷെ പ്രഖ്യാപനം വന്നപ്പോള്‍ സ്ഥിതിഗതികള്‍ മാറി.

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണം തുടങ്ങി ദിവസങ്ങള്‍ക്കുശേഷമാണ് ഡിസിസി. നേതൃത്വം അയച്ച കത്ത് പുറത്ത് വന്നത്. ഇത് പിന്നീട് വലിയ വിവാദമായിരുന്നു. ആദ്യഘട്ടത്തില്‍ കെ മുരളീധരന്‍ പാലക്കാട്ടേക്ക് പ്രചാരണത്തിനില്ലെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രചാരണത്തിനെത്തുമെന്ന് പിന്നീട് പറഞ്ഞിരുന്നു.

Signature-ad

മേപ്പറന്പ് ജങ്ഷനില്‍ ഞായറാഴ്ച വൈകുന്നേരം ആറിന് പൊതുയോഗത്തില്‍ അദ്ദേഹം പ്രസംഗിക്കും. ഇതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ എട്ടിന് പാലക്കാട് കണ്ണാടിയില്‍ കര്‍ഷകരക്ഷാമാര്‍ച്ചും മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

Back to top button
error: