CrimeNEWS

ഇന്‍സ്റ്റഗ്രാമില്‍ പരിചയം, ഹോട്ടലിലെത്തിച്ച് പീഡനം; ഗര്‍ഭഛിദ്രം നടത്തിയെന്നും യുവതിയുടെ പരാതി, അറസ്റ്റ്

കാസര്‍ഗോട്: മട്ടന്നൂര്‍ സ്വദേശിനിയായ യുവതിയെ കാഞ്ഞങ്ങാട്ടെത്തിച്ച് പീഡിപ്പിച്ചുവെന്ന കേസില്‍ ഒരാളെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തു. മഡിയനിലെ സിനാന്‍ (23) ആണ് അറസ്റ്റിലായത്. കേസില്‍ ഉള്‍പ്പെട്ട ഇയാളുടെ സുഹൃത്ത് ഇത്യാംസ് ഒളിവിലാണ്.

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവതിയെ ഒന്നിലേറെ തവണ കാഞ്ഞങ്ങാട്ടെ ഹോട്ടല്‍ മുറിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു.

Signature-ad

മട്ടന്നൂര്‍ പോലീസിനാണ് ആദ്യം പരാതി നല്‍കിയത്. സംഭവം നടന്നത് കാഞ്ഞങ്ങാട്ടായതിനാല്‍ പരാതി ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറുകയായിരുന്നു.

Back to top button
error: