CrimeNEWS

അടികിട്ടിയ കുട്ടിയെ നോക്കി ചിരിച്ചത് പ്രകോപനമായി; അധ്യാപകന്‍ വയറ്റിലടിച്ച കുട്ടി ആശുപത്രിയില്‍, പരാതി

തൃശൂര്‍: വയറ്റില്‍ അധ്യാപകന്റെ ചൂരലടിയേറ്റ ആറാംക്ലാസ് വിദ്യാര്‍ഥി ആശുപത്രിയിലായി. മതിലകം സെയ്ന്റ് ജോസഫ്‌സ് സ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പള്ളിവളവ് സ്വദേശിയായ കെ.ജെ. ആന്റണി എന്ന അധ്യാപകന്റെ പേരില്‍ കേസെടുത്തു.

ക്ലാസില്‍ പിറകിലിരുന്നു സംസാരിച്ച മറ്റൊരു കുട്ടിയെയാണ് അധ്യാപകന്‍ ആദ്യം അടിച്ചത്. ഈ കുട്ടിയെ നോക്കി ചിരിക്കുന്നതുകണ്ട് പ്രകോപിതനായാണ് രണ്ടാമത്തെ കുട്ടിയെ മര്‍ദിച്ചതെന്നാണ് പരാതിയിലുള്ളത്. പടിയൂര്‍ സ്വദേശിയായ കുട്ടിക്കാണ് മര്‍ദനമേറ്റത്. കുട്ടിയുടെ വയറിന്റെ ഭാഗത്ത് അടിയേറ്റ പാടുണ്ട്.

Signature-ad

മുന്‍പും അധ്യാപകനില്‍നിന്ന് ഇത്തരം പെരുമാറ്റമുണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. പലതവണ അധ്യാപകനെ താക്കീത് ചെയ്തിരുന്നതായും സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ക്ക് പരാതി നല്‍കുമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

Back to top button
error: