KeralaNEWS

പാലക്കാട് യൂത്ത് കോണ്‍ഗ്രസില്‍ വീണ്ടും രാജി; മണ്ഡലം പ്രസിഡന്റ് സിപിഎമ്മിലേക്ക്

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നതിനിടെ പാലക്കാട് യൂത്ത് കോണ്‍ഗ്രസില്‍ വീണ്ടും രാജി. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹക്കീമാണ് രാജിവെച്ച് സിപിഎമ്മിനൊപ്പം ചേരുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി അദ്ദേഹം ചര്‍ച്ച നടത്തി.

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭക്കെതിരായ സമരങ്ങളെ നേതാക്കള്‍ പ്രോത്സാഹിപ്പിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഏകാധിപത്യമാണ് കോണ്‍ഗ്രസില്‍.

Signature-ad

എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി. സരിനെ പിന്തുണക്കും. നിരവധി പ്രവര്‍ത്തകര്‍ ഇപ്പോള്‍ തന്നെ പി. സരിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ?കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിടുമെന്നും അബ്ദുല്‍ ഹക്കീം മീഡിയവണിനോട് പറഞ്ഞു.

പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെഎസ് യു മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന എ.കെ ഷാനിബ് നേരത്തേ പാര്‍ട്ടി വിട്ടിരുന്നു. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിനും കോണ്‍ഗ്രസുമായി ഇടഞ്ഞതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നത്.

 

Back to top button
error: