Month: October 2024

  • Kerala

    പൂരം കലങ്ങിയാലും ഇല്ലെങ്കിലും സി.പി.ഐ കുലുങ്ങി; മുഖ്യമന്ത്രിയെ പിന്തുണച്ചും ബിനോയ് വിശ്വത്തെ തള്ളിയും തൃശൂര്‍ ജില്ലാ സെക്രട്ടറി

    തൃശ്ശൂര്‍: പൂരം കലക്കല്‍ വിവാദത്തില്‍ സിപിഐക്കുള്ളിലെ ഭിന്നതയും മറനീക്കി പുറത്തേക്ക്. തൃശൂര്‍ പൂരം നടത്താന്‍ ചിലര്‍ സമ്മതിച്ചില്ലെന്ന ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം തള്ളി സിപിഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി രംഗത്തുവന്നു. പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ചു കൊണ്ടാണ് സി.പി.ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. പൂരം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 36 മണിക്കൂറിന് ശേഷം ഉപചാരം ചൊല്ലി പിരിയുകയാണ് ചെയ്തതെന്ന് ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് വ്യക്തമാക്കി. അടുത്ത വര്‍ഷത്തെ തീയതി പ്രഖ്യാപിച്ച് കൊണ്ടാണ് പൂരം അവസാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചവര്‍ വിജയിച്ചില്ല. അതു കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതെന്നും വത്സരാജ് പറഞ്ഞു. പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. ശനിയാഴ്ച കോഴിക്കോട്ട് നടന്ന പരിപാടിയിലായിരുന്നു തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. വെടിക്കെട്ട് അല്‍പം വൈകിയതിനെ പൂരം കലങ്ങിയതായി ചിത്രീകരിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. എന്നാല്‍, തൃശൂര്‍ പൂരം…

    Read More »
  • Kerala

    നിയന്ത്രണം തെറ്റിയ പിക്കപ്പിടിച്ച് അപകടം; രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

    കണ്ണൂര്‍: നിയന്ത്രണം തെറ്റി എത്തിയ പിക്കപ്പ് ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു. ഏഴിമല കുരിശുമുക്കിലാണ് അപകടം നടന്നത്. തൊഴിലുറപ്പ് തൊഴിലാളികളായ ശോഭ, യശോദ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. നിയന്ത്രണം വിട്ട വന്ന പിക്കപ്പ് ലോറി മരത്തിലിടിച്ച് പണി ചെയ്തുകൊണ്ട് നിന്ന ഇവരുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവ സ്ഥലത്ത് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.    

    Read More »
  • Crime

    അച്ഛനും അമ്മാവനും കിട്ടിയ ശിക്ഷയില്‍ തൃപ്തിയില്ല; തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ ഹരിത അപ്പീല്‍ പോകും

    പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് കൊണ്ടുള്ള കോടതി വിധിയില്‍ തൃപ്തയല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിത. ‘ഇവര്‍ ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഇവര്‍ക്ക് ലഭിച്ച ശിക്ഷയില്‍ ഞാന്‍ തൃപ്തയല്ല. വധശിക്ഷ തന്നെ വേണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. വിധിക്കെതിരെ അപ്പീലിന് പോകും.’- ഹരിത മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനും ഒന്നാം പ്രതിയുമായ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷിനെയും ഹരിതയുടെ അച്ഛനും രണ്ടാം പ്രതിയുമായ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാറിനെയുമാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ വിനായക റാവു വിധിച്ചത്. ഇരുവര്‍ക്കും അരലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വിധിക്ക് പിന്നാലെയാണ് ഹരിതയുടെ പ്രതികരണം. ‘പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തമാണ് പ്രതീക്ഷിച്ചിരുന്നത്. അതൊന്നുമല്ല അവര്‍ക്ക് കൊടുത്തത്. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് വധശിക്ഷയായിരുന്നു. ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരാ.…

    Read More »
  • LIFE

    ”ലാലു ഒരു കുട്ടിയെ പോലെ, കുസൃതി കണ്ട് പേടിച്ചിട്ടുണ്ട്; ഇന്ദ്രനും രാജുവിനും ഇല്ലാത്ത ഒരു ഗുണം അവനുണ്ട്”

    മോഹന്‍ലാല്‍ എപ്പോഴും ഒരു ചെറിയ കുട്ടിയെ പോലെയാണെന്ന് തുറന്നുപറഞ്ഞ് മല്ലിക സുകുമാരന്‍. അദ്ദേഹത്തിന് കിട്ടിയ സ്ഥാനം മലയാള സിനിമയിലെ മറ്റൊരു അഭിനേതാവിനും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. അഭിമുഖത്തിലാണ് മോഹന്‍ലാലിനെക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞത്. ”മോഹന്‍ലാല്‍ എനിക്കെപ്പോഴും ഒരു കുട്ടിയെ പോലെയാണ്. ഞങ്ങളുടെ വീട്ടില്‍ കളിച്ചുവളര്‍ന്ന കുട്ടിയാണ് ലാലു (മോഹന്‍ലാല്‍). അവന്റെ കുസൃതി കാണുമ്പോള്‍ എല്ലാവര്‍ക്കും പേടിയാകുമായിരുന്നു. അതുകൊണ്ട് അവന്‍ വീട്ടിലെത്തിയാല്‍ അവനെ നോക്കാനുളള ഉത്തരവാദിത്തം എനിക്കായി. അതുകൊണ്ടുതന്നെ ലാലു എനിക്കൊരു അനുജനെ പോലെയാണ്. വലിയ വേദികളില്‍ നില്‍ക്കുമ്പോഴും ഞാന്‍ മോഹന്‍ലാലിനെ ലാലു എന്നാണ് വിളിക്കുന്നത്. അവന്റെ സിനിമയിലെ വളര്‍ച്ച കണ്ട വ്യക്തിയാണ് ഞാന്‍. കുട്ടിക്കാലത്ത് അവന്‍ പഠിച്ച് വലിയ ജില്ലാ കളക്ടര്‍ ആകുമെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല. ലാലു മിടുക്കനായിരുന്നു. അവന്റെ അച്ഛന്‍ ലോ സെക്രട്ടറിയായിരുന്നു. ലാലുവും നിയമത്തിന്റെ വഴിയില്‍ പഠനം തിരഞ്ഞെടുക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. അപ്പോഴാണ് തിരനോട്ടം എന്ന ചിത്രത്തില്‍ അവന്‍ അഭിനയിക്കുന്നുവെന്നറിഞ്ഞത്. അവനെല്ലാം വഴങ്ങും. അവന്റെ മഞ്ഞില്‍…

    Read More »
  • Crime

    വ്‌ളോഗര്‍മാരായ ദമ്പതികളുടെ മരണം; ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി എന്ന് സൂചന

    തിരുവനന്തപുരം: പാറശ്ശാലയില്‍ വ്‌ളോഗര്‍മാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന് സൂചന. മരിച്ച പ്രിയലതയുടെ ശരീരത്തില്‍ ബലംപ്രയോഗം നടന്നതിന്റെ പാടുകള്‍ കണ്ടെത്തിയതായി പൊലീസ്. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെല്‍വ്വരാജ്, പ്രിയലത എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിക്കുള്ളില്‍ നിന്നും കണ്ടെത്തിയത്. വിടപറയുകയാണെന്‍ ജന്മം എന്ന പാട്ടിനൊപ്പം അവസാന വീഡിയോ പോസ്റ്റ് ചെയ്തശേഷമാണ് ദമ്പതികള്‍ ജീവനൊടുക്കിയത്. സെല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിലാണ് അവസാനമായി വീഡിയോ പോസ്റ്റു ചെയ്തത്. ഭര്‍ത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. അതേസമയം ശെല്‍വരാജിന്റെ മൃതദേഹത്തില്‍ നിന്നും അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ജീവനൊടുക്കിയതിന്റെ കാരണം ഇനിയും വ്യക്തമല്ല. സാമ്പത്തിക ബാധ്യത ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.

    Read More »
  • Kerala

    പൂരം കലങ്ങിയത് തന്നെയെന്ന് പോലീസ് FIR; ഇങ്ങനെ ഉപദ്രവിക്കരുതെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി

    തൃശ്ശൂര്‍: പൂരം കലങ്ങിയിട്ടില്ലെന്നും ആചാരപരമായ ഒരു കാര്യത്തിനും തടസമുണ്ടായില്ലെന്നും വെടിക്കെട്ട് അല്പം വൈകുകമാത്രമാണ് ചെയ്തതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു. പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണിത്. പൂരം തകര്‍ക്കാന്‍ ഗൂഢാലോചനയുണ്ടായെന്നും മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമം നടന്നുവെന്നുമാണ് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. ഈ മാസം മൂന്നിന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് പൂരം അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നു എന്നാണ്. അത് വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണെന്നും അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പി.ജയരാജന്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കാന്‍ കോഴിക്കോട്ടെത്തിയപ്പോള്‍ ഈ നിലപാടില്‍നിന്ന് മലക്കംമറിയുകയായിരുന്നു അദ്ദേഹം. ഇതിനുപിന്നാലെയാണിപ്പോള്‍ സംഭവത്തില്‍ ഗൂഡാലോചനയുണ്ടോയെന്ന് അന്വേഷിക്കുന്ന സംഘത്തിലെ ഇന്‍സ്പെക്ടര്‍ ചിത്തരഞ്ജന്റെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് ടൗണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ പ്രഥമഘട്ടത്തില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. അന്വേഷണം വഴിമുട്ടിയെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പോലീസിന്റെ ഇപ്പോഴത്തെ നടപടി. അലങ്കോലപ്പെടുത്തല്‍ സംബന്ധിച്ച് ഈ മാസം മൂന്നിനാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. പരാതികളുടേയും…

    Read More »
  • Crime

    തേങ്കുറുശ്ശി ദുരഭിമാനക്കൊല: ഹരിതയുടെ അച്ഛനും അമ്മാവനും ജീവപര്യന്തം തടവ്

    പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസില്‍ പ്രതികളായ പ്രഭുകുമാര്‍ (43), കെ.സുരേഷ്‌കുമാര്‍ (45) എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ. ഇരു പ്രതികള്‍ക്കും 50,000 രൂപ വീതം പിഴയും കോടതി വിധിച്ചു. 2020 ക്രിസ്മസ് ദിനത്തില്‍ ഇലമന്ദം കൊല്ലത്തറയില്‍ അനീഷിനെ (27) കൊലപ്പെടുത്തിയ കേസിലാണ് വിധി. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനാണ് പ്രഭുകുമാര്‍. കെ.സുരേഷ് കുമാര്‍ അമ്മാവനും. പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ആര്‍.വിനായക റാവു ആണു കേസ് പരിഗണിച്ചത്. വിധിയില്‍ തൃപ്തിയില്ലെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അനീഷിന്റെ ഭാര്യ ഹരിതയും അനീഷിന്റെ പിതാവും പറഞ്ഞു. ഇരട്ട ജീവപര്യന്തമോ വധശിക്ഷയോ ആണ് പ്രതീക്ഷിച്ചത്. തനിക്കെതിരെയും വീട്ടുകാരില്‍നിന്ന് ഭീഷണിയുണ്ടായെന്ന് ഹരിത പ്രതികരിച്ചു. തന്നെയും കൊല്ലുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. മകനുനേരെയുണ്ടായ ക്രൂരതയില്‍ ഈ വിധി പോരെന്ന് അനീഷിന്റെ പിതാവ് പറഞ്ഞു. അഭിഭാഷകനുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. ഇതരജാതിയില്‍പ്പെട്ട ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചതിലെ വൈരാഗ്യത്തിലാണ് പ്രഭുകുമാറും സുരേഷും ചേര്‍ന്ന് അനീഷിനെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണു…

    Read More »
  • Crime

    ഇന്ത്യന്‍ കുബേരന്റെ മകള്‍ ഉഗാണ്ടയില്‍ ‘കള്ളത്തടവില്‍’! പരാതിയുമായി കുടുംബം

    ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ശതകോടീശ്വരന്‍ പങ്കജ് ഓസ്വാളിന്റെ മകള്‍ വസുന്ധരയെ (26) അനധികൃതമായി ഉഗാണ്ടയില്‍ തടവിലിട്ടിരിക്കുകയാണെന്നു പരാതി. പങ്കജ് ഓസ്വാളാണ് ഐക്യരാഷ്ട്ര സംഘടനയ്ക്ക് അപ്പീല്‍ നല്‍കിയത്. ലോ എന്‍ഫോഴ്‌സ്‌മെന്റുകാര്‍ എന്നവകാശപ്പെട്ട് 20 ആയുധധാരികളാണു വസുന്ധരയെയും മറ്റു ചില ജീവനക്കാരെയും യുഗാണ്ടയിലുള്ള ഓസ്വാള്‍ കുടുംബത്തിന്റെ സ്പിരിറ്റ് ഫാക്ടറിയില്‍ നിന്നു പിടിച്ചുകൊണ്ടു പോയത്. ഒക്ടോബര്‍ 1 മുതല്‍ വസുന്ധര തടവിലാണ്. ഓസ്വാള്‍ കുടുംബത്തിനു കീഴിലെ ബിസിനസ് സംരംഭങ്ങളിലൊന്നില്‍ ജീവനക്കാരനായ മുകേഷ് മെനാരിയയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. എന്നാല്‍ മെനാരിയ ടാന്‍സാനിയയില്‍ ജീവനോടെയുണ്ടെന്നും തങ്ങള്‍ക്കനുകൂലമായി മൊഴി നല്‍കിയിട്ടുണ്ടെന്നും ഓസ്വാള്‍ കുടുംബം പറയുന്നു. പങ്കജ് ഉഗാണ്ടന്‍ പ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ട്. വൃത്തിഹീനമായ ചുറ്റുപാടിലാണ് വസുന്ധരയെന്ന് ഓസ്വാള്‍ കുടുംബം ആരോപിച്ചു. ഓസ്‌ട്രേലിയയിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമായി തട്ടകമുറപ്പിച്ചിട്ടുള്ള പങ്കജ് ഓസ്വാള്‍ ലോകത്തെ ഏറ്റവും വലിയ അമോണിയ ഉത്പാദന കമ്പനികളിലൊന്നിന്റെ സ്ഥാപകനാണ്.

    Read More »
  • Crime

    ആഡംബര ജീവിതം നയിക്കണം; ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ മോഷണം നടത്തിയ യുവതി പിടിയില്‍

    കൊല്ലം: ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ മോഷണം നടത്തിയ യുവതി പിടിയില്‍. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. 17 പവന്‍ സ്വര്‍ണമാണ് പ്രതി മോഷ്ടിച്ചത്. രണ്ടിടങ്ങളില്‍ മോഷണം നടത്തിയ മുബീനയെ കുടുക്കിയത് ഈ ദൃശ്യങ്ങള്‍ ആണ്. സെപ്തംബര്‍ 30ന് കിഴിനിലയിലെ ബന്ധുവിന്റെ വീട്ടില്‍ മോഷണം നടത്തി മടങ്ങി പോകുന്ന ദൃശ്യങ്ങള്‍ ആണിത്. തെളിവുകള്‍ നിരത്തിയുള്ള പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സമാനമായ രീതിയില്‍ സുഹൃത്തിന്റെ വീട്ടിലും മുബീന മോഷണം നടത്തി. ജനുവരിയില്‍ ചിതറ സ്വദേശിനി അമാനിയുടെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ സ്വര്‍ണക്കടയില്‍ വിറ്റതിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചു. ആഡംബര ജീവിതം നയിക്കാനാണ് മോഷണം നടത്തിയതെന്നാണ് മുബീനയുടെ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    അമേരിക്കയിലുള്ള ഉടമ അറിഞ്ഞില്ല, നാട്ടിലെ വീട്ടില്‍ മറ്റേതോ കുടുംബം താമസിക്കുന്നു!

    കൊച്ചി: പൂട്ടിക്കിടന്ന വീട്ടില്‍ വിദേശത്തുള്ള വീട്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെ കുടുംബം താമസിക്കുന്നതായി പരാതി. അമേരിക്കയില്‍ താമസിക്കുന്ന അജിത് കെ വാസുദേവനാണ് ശനിയാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയിലിലൂടെ പരാതി നല്‍കിയത്. വൈറ്റില ജനതാ റോഡിലാണ് അജിത്തിന്റെ ഉടമസ്ഥതയിലുള്ള വീടുള്ളത്. ഇത് വാടകയ്ക്കു നല്‍കിയിരുന്നില്ല. ഗെയ്റ്റ് ഉള്‍പ്പെടെ പൂട്ടിയിരുന്നതാണ്. 2023ല്‍ ഒഴികെ എല്ലാവര്‍ഷവും അജിത് നാട്ടില്‍ വന്നിരുന്നു. ഇക്കഴിഞ്ഞ രണ്ട് തവണകളായി 5000ത്തിനു മുകളില്‍ വൈദ്യുതി ബില്‍ വന്നപ്പോള്‍ അതിലെ അപാകം പരിശോധിക്കാന്‍ കെഎസ്ഇബിക്ക് പരാതി നല്‍കി. അതിനിടെ ബില്‍ കൂടാന്‍ കാരണമെന്താണെന്നു അന്വേഷിച്ചറിയാന്‍ ചെലവന്നൂര്‍ സ്വദേശികളായ രണ്ട് പേരെ വീട്ടിലേക്ക് അയച്ചു. അപ്പോഴാണ് അവിടെ താമസക്കാരുണ്ടെന്നു മനസിലായത്. വീട് നോക്കാന്‍ വന്നവര്‍ ചിത്രങ്ങളെടുത്തപ്പോള്‍ അതു തടയാന്‍ താമസക്കാര്‍ ശ്രമിച്ചതായും പറയുന്നു. വീടിനു ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കുകയും പെയിന്റ് അടിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്നു ഉടമ പരാതിയില്‍ പറയുന്നു. പരാതി മരട് പൊലീസിനു കൈമാറി. സംഭവത്തില്‍ അന്വേഷണം…

    Read More »
Back to top button
error: